വിവാഹിതരാകാത്ത ദമ്പതികള്‍ എത്രത്തോളം അടുത്ത ബന്ധത്തില്‍ ഇടപെടാം?ചോദ്യം: വിവാഹിതരാകാത്ത ദമ്പതികള്‍ എത്രത്തോളം അടുത്ത ബന്ധത്തില്‍ ഇടപെടാം?

ഉത്തരം:
എഫെ.5:3 ല്‍ ഇങ്ങനെ വായിക്കുന്നു. "ദുര്‍ന്നടപ്പും, യാതൊരു അശുദ്ധിയും, അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറക പോലും അരുത്‌". അധാര്‍മ്മീകതയുടെ സൂചന പോലും ഒരു വിശ്വാസിയുടെ ജീവിതത്തില്‍ അനുവദനീയമല്ല. അവിവാഹിതരായ ദമ്പതികള്‍ തമ്മില്‍ എന്തൊക്കെ ചെയ്യാം, എന്തൊക്കെ ചെയ്യുവാന്‍ പാടില്ല എന്ന ഒരു പട്ടിക വേദപുസ്തകത്തില്‍ എവിടേയും ഇല്ല. ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പോകുന്നവര്‍ ചെയ്യുന്ന അനേക കാര്യങ്ങള്‍ അവരെ ലൈംഗീകതക്ക്‌ പ്രേരിപ്പിക്കയും അതിനായി തയ്യാറാക്കുകയും ചെയ്യുന്നവയാണ്‌. അത്തരം കാര്യങ്ങള്‍ വിവാഹിതരാകാത്ത ദമ്പതികള്‍ ഒരിക്കലും ചെയ്യുവാന്‍ പാടുള്ളതല്ല. അത്തരം കാര്യങ്ങള്‍ ചെയ്യുന്നത്‌ ആ വ്യക്തിയെ മോഹിക്കുന്നു എന്നതിന്‌ അടയാളമാണല്ലോ. അന്യ ജഡത്തെ മോഹിക്കുന്നത്‌ പാപമാണ്‌ എന്ന് വേദപുസ്തകം പഠിപ്പിക്കുന്നു.

ഏതെങ്കിലും ഒരു കാര്യം ചെയ്യുന്നത്‌ ശരിയാണോ എന്ന സംശയം മനസ്സില്‍ ഉണ്ടെങ്കില്‍ അത്തരം കാര്യങ്ങള്‍ ചെയ്യുവാന്‍ പാടില്ലാത്തതാണ്‌ (റോമ. 14:23). ലൈംഗീക ബന്ധവും അതിലേയ്ക്ക്‌ നയിക്കുന്ന മറ്റു കാര്യങ്ങളും വിവാഹിതരായ ദമ്പതികള്‍ മാത്രമേ ചെയയുകവാന്‍ പടുള്ളൂ. അവിവാഹിതരായ ദമ്പതികള്‍ ഒരിക്കലും ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുവാന്‍ പാടില്ല എന്നു മാത്രമല്ല ലൈംഗീക ബന്ധത്തിനു പ്രേരിപ്പിക്കുന്നതോ, അതിലേക്ക്‌ നയിക്കുന്നതോ ആയ യാതൊന്നും അവര്‍ക്ക്‌ അനുവദനീയമല്ല. അവിവാഹിതരായ ദമ്പതികള്‍ തമ്മില്‍ അന്വേന്യം കരങങമളില്‍ സ്പര്‍ശിക്കുന്നതും, ആലിംഗനം ചെയ്യുന്നതും, തമ്മില്‍ ചുംബനം ചെയ്യുന്നതും നമ്മുടെ സംസ്കാരത്തില്‍ അനുവദിച്ചിട്ടുള്ള കാര്യങ്ങളല്ല. വിവാഹ ജീവിതത്തിലെ ലൈഗീകതയുടെ മാറ്റ്‌ പൂര്‍ണ്ണമായി അനുഭവിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ വിവാഹത്തിനു മുമ്പ്‌ അവ യാതൊന്നും അനുഭവിച്ചിരിക്കുവാന്‍ പാടില്ലത്തതാണ്‌.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകവിവാഹിതരാകാത്ത ദമ്പതികള്‍ എത്രത്തോളം അടുത്ത ബന്ധത്തില്‍ ഇടപെടാം?