നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടോ?
ചോദ്യം: നിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടോ?

ഉത്തരം:
വിശുദ്ധ വേദപുസ്തകം നിത്യജീവങ്കലേക്കുള്ള വഴി വ്യക്തമായി കാണിക്കുന്നു. ആദ്യമായി നാം ദൈവത്തിനെതിരായി പാപം ചെയ്തിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കണം. എല്ലാവരും പാപം ചെയ്ത്‌ ദൈവതേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നു എന്ന്‌ വേദപുസ്തകം പറയുന്നു (റോമ.3:23). നാമെല്ലാവരും ദൈവത്തിന്‌ ഇഷ്ടമില്ലാത്ത കാര്യങ്ങള്‍ ചെയ്ത്‌ ദൈവീക ശിക്ഷക്ക്‌ അര്‍ഹരായിത്തീര്‍ന്നു. . എല്ലാ പാപങ്ങളും നിത്യനായ ദൈവത്തിന്‌ എതിരായിട്ടുള്ളതുകൊണ്ട്‌ ശിക്ഷയും നിത്യമായതാണ്‌. പാപത്തിന്‍ ശംബളം മരണമത്രെ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കര്‍ത്താവായ യേശുവില്‍ നിത്യജീവന്‍ തന്നെ (റോമ.6:23).

എന്നാല്‍ പാപരഹിതനും ദൈവപുത്രനുമായ യേശുക്രിസ്തു നമ്മുടെ പാപ പരിഹാരത്തിനായി മരിച്ചു (1പത്രോ.2:22; യോഹ.1:1,14). "ക്രിസ്തുവോ, നാം പാപികളായിരിക്കുംബോള്‍ത്തന്നെ നമുക്കുവേണ്ടി മരിക്കയാല്‍ ദൈവം തനിക്ക്‌ നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു" (റോമ.5:8). നമ്മുടെ പാപങ്ങളെ വഹിച്ച്‌ ക്രിസ്തു ക്രൂശിലാണ്‌ മരിച്ചത്‌ (2കൊരി.5:21; യോഹ.19:31-42). അവന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു്‌ പാപത്തിന്‍മേലും മരണത്തിന്‍മേലും ഉള്ള തന്റെ അധികാരത്തെ തെളിയിച്ചു (1കൊരി.15:1-4). അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നുള്ള യേശുവിന്റെ പുനരുത്ഥാനത്താല്‍ തന്റെ കരുണാധിക്യപ്രകാരം നമ്മെ ജീവനുള്ള പ്രത്യാശക്കായി...വീണ്ടും ജനിപ്പിച്ചിരിക്കുന്നു (1പത്രോ.1:3-4).

വിശ്വാസത്താല്‍ നാം പാപത്തെ വിട്ടു ക്രിസ്തുവിങ്കലേക്ക്‌ രക്ഷക്കായി തിരിയണം (പ്രവ.3:19). അവന്‍ നമുക്കായിട്ടാണ്‌ മരിച്ചതെന്ന്‌ വിശ്വസിച്ച്‌ അവനെ ശരണപ്പെടുമെങ്കില്‍ നമുക്ക്‌ പാപക്ഷമയും നിത്യജീവനും ലഭ്യമാകും. "തന്റെ ഏകജാതനായ പുത്രനില്‍ വിശ്വസിക്കുന്ന ഏവരും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു (യോഹ.3:16). യേശുവിനെ കര്‍ത്താവ്‌ എന്ന്‌ വായികൊണ്ട്‌ ഏറ്റുപറകയും ദൈവം അവനെ മരിച്ചവരില്‍ നിന്ന്‌ ഉയിര്‍ത്തെഴുന്നേല്‍പിച്ചു എന്ന്‌ ഹൃദയം കൊണ്ട്‌ വിശ്വസിക്കയും ചെയ്താല്‍ നീ രക്ഷിക്കപ്പെടും (റോമ.10:9). ക്രിസ്തുവിന്റെ ക്രൂശിലെ രക്ഷണ്യ വേലയിലുള്ള വിശ്വാസം മാത്രമാണ്‌ നിത്യജീവനിലേക്കുള്ള ഏക വഴി! "കൃപയാലല്ലോ വിശ്വാസം മൂലം നിങ്ങള്‍ രക്ഷിക്കപ്പെട്ടിരിക്കുന്നത്‌; അതിനും നിങ്ങള്‍ കാരണമല്ല: ദൈവത്തിന്റെ ദാനമത്രെ ആകുന്നു. ആരും പ്രശംസിക്കാതിരുപ്പാന്‍ പ്രവര്‍ത്തികളും കാരണമല്ല (എഫെ.2:8,9).

നിങ്ങള്‍ക്ക്‌ കര്‍ത്താവായ യേശുവിനെ രക്ഷിതാവായി സ്വീകരിക്കുവാന്‍ ആഗ്രഹമുണ്ടെങ്കില്‍, ഈ പ്രാര്‍ത്ഥന ഉപയോഗിക്കുക. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ്‌ നിങ്ങളെ രക്ഷിക്കുന്നത്‌. നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനുള്ള ഒരു വഴി മാത്രമാണ്‌ ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാന്‍ നിനക്കെതിരായി പാപം ചെയ്തിട്ടുണ്ടെന്നും ഞാന്‍ ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ്‌ എനിക്കായി മരിച്ചെന്നും അവനിലുള്ള്‌ വിശ്വാസത്താല്‍ നിത്യജീവന്‍ സൌജന്യമായി ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്തവേ, എന്നോടു ക്ഷമിച്ച്‌ എന്നെ നിന്റെ പൈതലാക്കേണമേ. പാപക്ഷമക്കായും ഈ അത്ഭുത രക്ഷക്കായും നന്ദി. പുത്രന്റെ നാമത്തില്‍ തന്നെ, പിതാവേ. ആമേന്‍

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുകമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകനിങ്ങള്‍ക്ക്‌ നിത്യജീവന്‍ ഉണ്ടോ?