settings icon
share icon
ചോദ്യം

കയീന്റെ ഭാര്യ ആരായിരുന്നു? കയീന്റെ ഭാര്യ അവന്റെ സഹോദരി ആയിരുന്നുവോ?

ഉത്തരം


കയീന്റെ ഭാര്യ ആരായിരുന്നു എന്ന്‌ ബൈബിൾ വ്യക്തമായി പറയുന്നില്ല. ഈ ചോദ്യത്തിന്റെ ഉത്തരം കയീന്റെ ഭാര്യ അവന്റെ സഹോദരിയോ അല്ലെങ്കിൽ അവന്റെ സഹോദര പുത്രിയോ ആയിരിക്കുവാൻ സാദ്ധ്യത ഉണ്ട് എന്നാണ്. ഹാബേലിനെ കൊന്നപ്പോൾ കയീന്‌ എത്ര വയസ്സുണ്ടായിരുന്നു എന്ന്‌ ബൈബിൾ പറയുന്നില്ല (ഉല്‍പത്തി.4:8). അവര്‍ രണ്ടുപേരും ഓരോ തൊഴിൽ ചെയ്ത്‌ ജീവിച്ചിരുന്നതുകൊണ്ട്‌ രണ്ടു പേരും കുടുംബസ്തർ ആയിരുന്നിരിക്കുവാനാണ്‌ സാധ്യത. ഹാബേല്‍ കൊല്ലപ്പെട്ടപ്പോൾ ആദാമിനും ഹവ്വക്കും വേറേ മക്കൾ ഉണ്ടായിരുന്നിരിക്കാം. പിന്നീട്‌ അവര്‍ക്ക്‌ മറ്റു മക്കൾ ഉണ്ടായി എന്ന്‌ പറയുന്നുണ്ട്‌ (ഉല്‍പത്തി.5:4). ഹാബേലിനെ കൊല ചെയ്ത ശേഷം കയീനുണ്ടായ ഭീതി ആ സമയത്ത്‌ ആദാമിനും ഹവ്വക്കും മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു എന്നതിന്‌ തെളിവാണ്‌. കയീന്റെ ഭാര്യ (ഉല്‍പത്തി.4:17) ആദാമൈന്റെയും ഹവ്വയുടെയുടെയും മകളോ കൊച്ചുമകളോ ആയിരിക്കുവാൻ സാദ്ധ്യതയുണ്ട്.

ആദാമിന്റേയും ഹവ്വയുടേയും കാലത്ത്‌ അവർ മാത്രമേ മനുകുലത്തിൽ പെട്ടവരായിരുന്നതിനാല്‍ അവരുടെ മക്കൾ അന്യോന്യം വിവാഹം ചെയ്തിരിക്കണം. ഒരു കുടുംബത്തിൽ ഉള്ളവർ തമ്മിൽ വിവാഹം ചെയ്യേണ്ട ആവശ്യം ഇല്ലാത്ത വിധത്തിൽ ജനം പെരുകിയതിന് ശേഷമാണ് ലേവ്യ18:6-18 വരെയുള്ള വാക്യങ്ങൾ പ്രകാരം ഒരേ കുടുംബത്തിലുള്ളവർ അന്യോന്യം വിവാഹം ചെയ്യുന്നതിനെ ആദ്യമായി ദൈവം വിലക്കിയിരിക്കുന്നത്‌. ഒരേ കുടുംബത്തിലുള്ളവര്‍ തമ്മിൽ വിവാഹം കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന മക്കള്‍ക്ക്‌ പല വൈകല്യങ്ങളും ഉണ്ടായിരിക്കുന്നതായി കണ്ടിട്ടുണ്ട്‌; കുടുംബത്തിലെ വൈകല്യങ്ങള്‍ ഇരട്ടിക്കുന്നതാണ്‌ കാരണം. വെവ്വേറേ കുടുംബത്തിലുള്ളവര്‍ തമ്മിൽ വിവാഹിതരാകുമ്പോൾ അവര്‍ക്ക്‌ രണ്ടു പേര്‍ക്കും ഒരേ വൈകല്യം ഉണ്ടായിരിക്കുവാൻ സാധ്യത കുറവാണ്‌.

തലമുറകള്‍ കഴിഞ്ഞതോടെ മനുഷ്യന്റെ ജീനുകള്‍ക്ക്‌ വളരെ അധികം മാറ്റങ്ങളും കേടുകളും സംഭവിച്ച്‌ അതിന്‌ മുമ്പുണ്ടായിരുന്ന പവിത്രതയും മൌലീകത്വവും നഷ്ടപ്പെട്ടുപോയി. ആദാമിന്റേയും ഹവ്വയുടേയും ജീനുകള്‍ക്ക്‌ യാതൊരു കോട്ടവും ഇല്ലായിരുന്നതിനാല്‍ അവര്‍ക്കും അവരുടെ ആദ്യ തലമുറകള്‍ക്കും വളരെ ആരോഗ്യമായി നീണ്ട വര്‍ഷങ്ങൾ ജീവിക്കുവാൻ കഴിഞ്ഞിരുന്നു. അക്കാലത്ത്‌ ഒരേ കുടുംബത്തിലുള്ളവര്‍ തമ്മിൽ വിവാഹം ചെയ്യുന്നത്‌ കുഴപ്പമില്ലാത്ത കാര്യമായിരുന്നു. സ്വന്തം സഹോദരിയെ കയീന്‍ വിവാഹം കഴിച്ചു എന്ന് ചിന്തിക്കുവാന്‍ പോലും നമുക്ക്‌ ഒരു പക്ഷേ അപരിചിതവും ബുദ്ധിമുട്ടുമായിരിക്കാം. മനുഷ്യ വര്‍ഗ്ഗത്തെ മുഴുവൻ ഒരേ സ്ത്രീപുരുഷനിൽ നിന്ന് ദൈവം തുടങ്ങിയതിനാല്‍ രണ്ടാം തലമുറയിൽ സ്വന്ത സഹോദരനും സഹോദരിയും തമ്മില്‍ വിവാഹം ചെയ്യുവാനല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

കയീന്റെ ഭാര്യ ആരായിരുന്നു? കയീന്റെ ഭാര്യ അവന്റെ സഹോദരി ആയിരുന്നുവോ?
© Copyright Got Questions Ministries