settings icon
share icon
ചോദ്യം

ദൈവത്തെ സൃഷ്ടിച്ചത്‌ ആരാണ്‌?" ദൈവം എവിടെ നിന്ന്‌ വന്നു?

ഉത്തരം


നിരീശ്വര വാദികളും അജ്ഞേയവാദികളും ഉന്നയിക്കുന്ന ഒരു ചോദ്യം എല്ലാറ്റിനും പുറകില്‍ ഒരു കാരണമുണ്ടെങ്കില്‍ ദൈവത്തിനും ഉണ്ടാകണമല്ലോ എന്നാണ്‌. അങ്ങനെയെങ്കില്‍ ദൈവം ദൈവമല്ലല്ലൊ, അതിനര്‍ത്ഥം ദൈവം ഇല്ലെന്നു തന്നെ, എന്ന് അവര്‍ പറയും. ഇതേ ചോദ്യം തന്നെ വേരൊരു രീതിയിലും അവതരിപ്പിക്കാറുണ്ട്‌. ദൈവത്തെ സൃഷ്ടിച്ചത്‌ ആരാണ്‌ എന്നാണ്‌ ആ ചോദ്യം. എല്ലാവര്‍ക്കും അറിയാം ഒന്നുമില്ലായ്മയില്‍ നിന്ന് എന്തെങ്കിലും ഉണ്ടാകയില്ല എന്ന്. ദൈവം എന്തെങ്കിലും ആണെങ്കില്‍ അതിനും ഒരുകാരണമുണ്ടാവണമല്ലോ?

ഇത്തരം ചോദ്യങ്ങള്‍ അസ്ഥാനത്താണ്‌. കാരണം ഇവയെല്ലാറ്റിനും പിന്‍പിലെ ആശയം ദൈവം എവിടെ നിന്നോ വന്നു എന്നാണ്‌. അതിനുശേഷം എവിടെ നിന്നായിരിക്കണം എന്നവര്‍ അനുമാനിക്കുകയും ചെയ്യുന്നു. വാസ്തവത്തില്‍ ഇത്തരം ചോദ്യങ്ങള്‍ അര്‍ത്ഥമില്ലാത്ത ചോദ്യങ്ങളാണ്‌. "നീലനിറത്തിന്റെ മണം എന്താണ്‌" എന്നു ചോദിക്കുന്നതു പോലെ തന്നെയാണ്‌ ഇത്തരം ചോദ്യങ്ങള്‍. നീലനിറം മണമുള്ള വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്നതല്ലല്ലൊ. അതുകൊണ്ട്‌ ആ ചോദ്യം അസ്ഥാനത്താണ്‌. എന്നു പറഞ്ഞതുപോലെ ദൈവം സൃഷ്ടിക്കപ്പെട്ട അല്ലെങ്കില്‍ ഉണ്ടാക്കപ്പെട്ട വസ്തുക്കളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താവുന്ന വസ്തു അല്ലാത്തതു കൊണ്ട്‌ ആ ചോദ്യവും അസ്ഥാനത്തുള്ള ചോദ്യമാണ്‌. ദൈവം ഉണ്ടാക്കപ്പെട്ടവനല്ല. അവന്‍ കാരണങ്ങള്‍ക്ക്‌ അതീതനാണ്‌. അവന്‍ അനാദിയായി ഉണ്ടായിരുന്നു.

ഈ വസ്തുത നമുക്ക്‌ എങ്ങനെ അറിയാം? ശൂന്യത്തില്‍ നിന്ന് ശൂന്യം മാത്രമേ ഉണ്ടാകയുള്ളൂ എന്ന് നമുക്കെല്ലാമറിയാം. ഇന്ന് ഏതെങ്കിലും വസ്തുക്കള്‍ ഉണ്ടെങ്കില്‍ അവ ഒരിക്കലും വെറും ഒന്നുമില്ലായ്മയില്‍ നിന്ന് ഉണ്ടായി വന്നതല്ല. ഏതില്‍ നിന്ന് എല്ലാം ഉളവായോ ആ വസ്തുവിനെ ദൈവം എന്ന് നാം വിളിക്കുന്നു. എല്ലാം ഉണ്ടാകുവാന്‍ കാരണമായ അകാരണനായ വ്യക്തിയാണ്‌ ദൈവം. സൃഷ്ടിക്കപ്പെട്ട അഖിലാണ്ഡത്തിന്റെയും അവയിലെ സകല സൃഷ്ടിയുടെയും സൃഷ്ടിക്കപ്പെടാത്ത സ്രഷ്ടാവാണ്‌ ദൈവം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ദൈവത്തെ സൃഷ്ടിച്ചത്‌ ആരാണ്‌?" ദൈവം എവിടെ നിന്ന്‌ വന്നു?
© Copyright Got Questions Ministries