settings icon
share icon
ചോദ്യം

യുദ്ധം ചെയ്യുന്നതിനെ കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?

ഉത്തരം


പുറപ്പാട് 20: 13 ൽ പറയുന്ന “കുല ചെയ്യരുത്” എന്ന കല്പന അനേകർ യുദ്ധവുമായി താരതമ്യം ചെയ്യാറുണ്ട്. എന്നാൽ ഈ കല്പനയ്ക്ക് ഇതിന് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദത്തിന്റെ യഥാർത്ഥ അർത്ഥം “അറിഞ്ഞുകൊണ്ട്, ആലോചിച്ച് നടത്തുന്ന കൊല” എന്നാണ്. ദൈവം യിസ്രായേല്യരോട് മറ്റു രാജ്യങ്ങളുമായി യുദ്ധം ചെയ്യുക എന്ന് പറഞ്ഞിട്ടുണ്ട്. (1 ശമുവേൽ 15: 3; യോശുവാ 4: 13) പല കുറ്റങ്ങൾക്കും ദൈവം മരണ ശിക്ഷ വിധിച്ചിട്ടുണ്ട്. (പുറപ്പാട് 21: 12, 15; 22: 19; ലേവ്യ 20: 11) ദൈവം മരണശിക്ഷയ്ക്ക് എപ്പോഴും എതിരല്ല എന്നാൽ കൊലപാതകത്തിന് എതിരാണ്. യുദ്ധം ഒരു നല്ല കാര്യമല്ല എന്നാൽ ചില സാഹചര്യങ്ങളിൽ അത് അത്യാവശ്യമാണ്. പാപികളെകൊണ്ട് നിറഞ്ഞിരിക്കുന്ന ലോകത്തിൽ അത് അനിവാര്യമാണ്.(റോമർ 3: 10-18) നിരപരാധികൾക്ക് എതിരെയുള്ള പാപികളുടെ ദുഷ്ടപ്രവർത്തികളെ തടയുന്നതിന് ഏക മാർഗ്ഗം ചിലപ്പോൾ യുദ്ധമാണ്.

പഴയ നിയമത്തിൽ “യിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക” എന്ന് ദൈവം മോശെയോട് കല്പിച്ചു. (സംഖ്യ 31: 2) ആവർത്തനം 20: 16-17 ഇങ്ങനെ പറയുന്നു, “നിന്റെ ദൈവമായ യഹോവ നിനക്കു അവകാശമായി തരുന്ന ജാതികളുടെ പട്ടണങ്ങളിലോ ശ്വാസമുള്ള ഒന്നിനെയും ജീവനോടെ വെക്കാതെ ഹിത്യർ, അമോർയ്യർ, പെരിസ്യർ, കനാന്യർ, ഹിവ്യർ, യെബൂസ്യർ എന്നിവരെ നിന്റെ ദൈവമായ യഹോവ നിന്നോടു കല്പിച്ചതുപോലെ ശപഥാർപ്പിതമായി സംഹരിക്കേണം.” കൂടാതെ 1 ശമുവേൽ 15: 18 ഇങ്ങനെയാണ് പറയുന്നത്, “പിന്നെ യഹോവ നിന്നെ ഒരു വഴിക്കു അയച്ചു: നീ ചെന്നു അമാലേക്യരായ പാപികളെ നിർമ്മൂലമാക്കുകയും അവർ നശിക്കുംവരെ അവരോടു പൊരുതുകയും ചെയ്ക എന്നു കല്പിച്ചു.” തീർച്ചയായും ദൈവം യുദ്ധങ്ങൾക്ക് എതിരല്ല. യേശു ഒരിക്കലും തന്റെ പിതാവിന് എതിരായി ഒന്നും ചെയ്യുകയില്ല. (യോഹന്നാൻ 10: 30) അങ്ങനെയാണെങ്കിൽ ദൈവം പഴയനിയമ കാലത്ത് മാത്രമാണ് യുദ്ധം അനുവദിച്ചിരുന്നത് എന്ന് നമുക്ക് പറയുവാൻ കഴിയുകയില്ല. ദൈവം ഒരിക്കലും മാറുന്നവൻ അല്ല. (മലാഖി 3: 6; യാക്കോബ് 1: 17)

കർത്താവിന്റെ രണ്ടാം വരവ് തീർച്ചയായും ഉഗ്രമായിരിക്കും. വെളിപ്പാട് പുസ്തകം 19: 11-21 വരെയുള്ള വാക്യങ്ങളിൽ ക്രിസ്തുവുമായുള്ള യുദ്ധം, നീതിക്കു വേണ്ടി യുദ്ധം ചെയ്യുന്ന ന്യായാധിപൻ എന്നിവയെ കുറിച്ച് വിവരിച്ചിരിക്കുന്നു. (വാക്യം 11). ആ ദിനം വളരെ ഘോരമായിരിക്കും (വാക്യം 13) തന്നെ എതിർക്കുന്നവരുടെ മാംസം ആകാശത്തിലെ പറവകൾ തിന്നും (17-18) അവൻ തന്റെ ശത്രുക്കളോട് യാതൊരു ദയയും കാണിക്കുകയില്ല. അവൻ തന്റെ ശത്രുക്കളെ തോല്പിച്ച് “ഗന്ധകം കത്തുന്ന തീപ്പൊയ്കയിൽ” ഇട്ടു കളയും (വാക്യം 20).

ദൈവം യുദ്ധങ്ങൾക്ക് എതിരാണെന്ന് പറയുന്നത് വളരെ തെറ്റാണ്. അവൻ ഒരു സമാധാനവാദിയല്ല. ദുഷ്ടർ നിറഞ്ഞിരിക്കുന്ന ഈ ലോകത്തിൽ വലിയ ദുഷ്ടത നടക്കുന്നതിൽ നിന്ന് തടയുന്നതിന് ഒരു പക്ഷെ യുദ്ധം ആവശ്യമാണ്. ഹിറ്റ്ലർ രണ്ടാം ലോക മഹാ യുദ്ധത്തിൽ പിടിക്കപ്പെട്ടില്ലായിരുന്നുവെങ്കിൽ എത്രയോ ജനങ്ങൾ കൂടി മരിക്കുമായിരുന്നു? അമേരിക്കയുടെ ആഭ്യന്തരയുദ്ധം നടന്നില്ലായിരുന്നു എങ്കിൽ ഇന്നും കറുത്ത വർഗ്ഗക്കാർ അടിമകളായി ജീവിക്കേണ്ടിയിരുന്നേനെ.

യുദ്ധം ഘോരമായതാണ്. പാപത്തിന്റെ ഒരു പരിണിതഫലമാണ് യുദ്ധം (റോമർ 3: 10-18). അതെ സമയം തന്നെ സഭാപ്രസംഗി 3: 8 പറയുന്നു, “സ്നേഹിപ്പാൻ ഒരു കാലം, ദ്വേഷിപ്പാൻ ഒരു കാലം; യുദ്ധത്തിന്നു ഒരു കാലവും സമാധാനത്തിന്നു ഒരു കാലവും ഉണ്ടു.” പാപവും, ദ്വേഷവും, ദുഷ്ടതയും നിറഞ്ഞ ഈ ലോകത്തിൽ യുദ്ധം അനിവാര്യമാണ്. (റോമർ 3: 10-18) ക്രിസ്ത്യാനികൾ യുദ്ധം കാംഷിക്കരുത് എന്നാൽ തങ്ങൾക്ക് മേൽ ദൈവം അധികാരത്തിൽ വച്ചിരിക്കുന്നവർ ചെയ്യുന്നതിനെ എതിർക്കുകയും അരുത്. (റോമർ 13: 1-4; 1 പത്രോസ് 2: 17) യുദ്ധം നടക്കുമ്പോൾ നമ്മൾ ചെയ്യേണ്ട പ്രധാനപ്പെട്ട കാര്യം നേതാക്കൾക്ക് ദൈവീക ജ്ഞാനത്തിനായി, സൈന്യത്തിന്റെ സുരക്ഷയ്ക്കായി, പെട്ടെന്നുള്ള ഒത്തു തീർപ്പിനായി, ആപത്തുകൾ ഉണ്ടാകാതിരിക്കുവാനായി പ്രാർത്ഥിക്കുക.(ഫിലിപ്പ്യർ 4: 6-7).

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

യുദ്ധം ചെയ്യുന്നതിനെ കുറിച്ച് ബൈബിൾ എന്താണ് പറയുന്നത്?
© Copyright Got Questions Ministries