പച്ചകുത്തി ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനെപ്പറ്റി സത്യവേദപുസ്തകം എന്താണ്‌ പറയുന്നത്‌?ചോദ്യം: പച്ചകുത്തി ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനെപ്പറ്റി സത്യവേദപുസ്തകം എന്താണ്‌ പറയുന്നത്‌?

ഉത്തരം:
പഴയനിയമത്തില്‍ യിസ്രായേലിനോട്‌ ദൈവം കല്‍പിച്ചത്‌ ഇപ്രകാരമായിരുന്നു. "മരിച്ചവര്‍ക്കുവേണ്ടി ശരീരത്തില്‍ മുറിവുണ്ടാക്കരുത്‌; മെയ്മേല്‍ പച്ചകുത്തരുത്‌; ഞാന്‍ യഹോവ ആകുന്നു"(ലേവ്യ.19:28). പുതിയനിയമ വിശ്വാസികള്‍ ന്യായപ്രമാണത്തിന്‍ കീഴിലല്ല എന്നത്‌ വാസ്തവമാണെങ്കിലും (റോമ.10:4; ഗലാ.3:23-25; എഫേ.2:15), പുതിയ നിയമത്തില്‍ പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനേപ്പറ്റിയോ ഒരു പരാമര്‍ശവും ഇല്ലെങ്കിലും, പഴയനിയമത്തില്‍ അങ്ങനെ ഒരു കല്‍പന ഉള്ളതുകൊണ്ട്‌ ആ ചോദ്യത്തിന്‌ അല്‍പം പരിഗണന കൊടുക്കുന്നത്‌ നല്ലതാണ്‌.

ഈ വിഷയം പരിഗണിക്കുമ്പോള്‍ ചോദിക്കാവുന്ന ആദ്യത്തെ ചോദ്യം നല്ല മനസ്സാക്ഷിയോടുകൂടെ ദൈവത്തോട്‌ "കര്‍ത്താവേ ഞാന്‍ ചെയ്യുവാന്‍ പോകുന്ന ഈ കര്‍മ്മത്തെ നീ അനുഗ്രഹിച്ച്‌ നിന്റെ മഹത്വത്തിനാക്കി മറ്റേണമേ" എന്ന്‌ യഥാര്‍ത്ഥത്തില്‍ പ്രര്‍ത്ഥിക്കുവാന്‍ കഴിയുമോ എന്നതാണ്‌. "ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തു ചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിനായി ചെയ്‌വിന്‍" (1കൊരി.10:31). പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ മുറിവു വരുത്തുന്നതിനേപ്പറ്റിയോ പുതിയ നിയമത്തില്‍ ഒരു പരാമര്‍ശവും ഇല്ല. എന്നാല്‍ പുതിയനിയമ വിശ്വാസികള്‍ പച്ചകുത്തുവാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്‌ എന്നതിന്‌ ഒരു തെളിവുമില്ല.

ഇതിനോടുള്ള ബന്ധത്തില്‍ പറയേണ്ട വേരൊരു കാര്യം ഔചിത്യം എന്നതാണ്‌. വിശ്വാസികള്‍ യോഗ്യമാം വണ്ണം വസ്ത്രം ധരിക്കണമെന്ന് 1തിമോ.2:9 ല്‍ പറയുന്നു. യോഗ്യമായി വസ്ത്രം ധരിക്കുക എന്നു പറഞ്ഞാല്‍ അതിന്റെ പ്രധാന അര്‍ത്ഥം ശരീരത്തിന്റെ മറയ്ക്കേണ്ട ഭാഗങ്ങള്‍ വേണ്ടവണ്ണം മറയ്ക്കുക എന്നതാണ്‌. എന്നാല്‍ അതിന്റെ പിന്നില്‍ നമ്മിലേക്ക്‌ ആളുകളുടെ ശ്രദ്ധ ആകര്‍ഷിക്കാതിരിക്കുക എന്നതാണ്‌ ഉദ്ദേശിക്കുന്നത്‌. യോഗ്യമായി വസ്ത്രം ധരിക്കുന്നവര്‍ തങ്ങളിലേക്ക്‌ ശ്രദ്ധ വരാത്ത വിധത്തില്‍ വസ്ത്രധാരണം ചെയ്യുന്നു. പച്ചകുത്തുന്നത്രും ശരീരത്തില്‍ മുറിവുണ്ടാക്കുന്നതും ആളുകളുടെ ശ്രദ്ധ പിടിച്ചു പറ്റുന്നതാണ്‌. അങ്ങനെയാണെങ്കില്‍ അതിനെ യോഗ്യമെന്നോ ഔചിത്യമെന്നോ കണക്കു കൂട്ടാന്‍ പറ്റില്ലല്ലോ.

ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ബൈബിളില്‍ തെളിവായ പരാമര്‍ശം ഇല്ലെങ്കില്‍ അത്തരം വിഷയങ്ങളെപ്പറ്റി നാം ഒരു തീരുമാനമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട തത്വം ശരിയോ തെറ്റോ എന്ന് സംശയമുള്ള ഒരു കാര്യവും ചെയ്യുവാന്‍ പാടില്ല എന്നതത്രേ. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ" എന്ന് റോമ.14:23 പറയുന്നു. നമ്മുടെ ആത്മാക്കളും ശരീരങ്ങളും കര്‍ത്താവ്‌ വിലകൊടുത്ത്‌ വാങ്ങിയിട്ടുള്ളതാണ്‌. 1കൊരി.6:19-20 പച്ചകുത്തുന്നതിനേപ്പറ്റിയോ ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനേപ്പറ്റിയോ പരാമര്‍ശിക്കുമ്പോള്‍ പറഞ്ഞിട്ടുള്ള വാക്കുകള്‍ അല്ലെങ്കിലും ഈ വാക്യങ്ങളിലെ തത്വം ഇവിടെ യോജിക്കുന്നതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പ്രിശുദ്ധത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരം എന്നും നിങ്ങളെ വിലെക്ക്‌ വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവരല്ല എന്നും അറിയുന്നില്ലയോ? ആകയാല്‍ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1കൊരി.6:19-20). നാം നമ്മുടെ ശരീരം കൊണ്ട്‌ എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്ന് തീരുമാനിക്കുമ്പോഴെല്ലാം ഈ സത്യം മറക്കുവാന്‍ പാടില്ലാത്തതാണ്‌. നമ്മുടെ ശരീരം ദൈവത്തിന്റെ വകയാണെങ്കില്‍ നാം അതിനെ പച്ചകുത്തുകയോ പാടുകള്‍ വരുത്തുകയോ ചെയ്യുന്നതിനു മുമ്പ്‌ ദൈവത്തില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങിയിരിക്കേണ്ട്താണ്‌.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകപച്ചകുത്തി ശരീരത്തില്‍ പാടുകള്‍ വരുത്തുന്നതിനെപ്പറ്റി സത്യവേദപുസ്തകം എന്താണ്‌ പറയുന്നത്‌?