settings icon
share icon
ചോദ്യം

ക്രോഡീകരിക്കപ്പെട്ട ദൈവശാസ്ത്രം എന്നു പറഞ്ഞാൽ എന്താണ്‌?

ഉത്തരം


ക്രോഡീകരിക്കപ്പെട്ട ദൈവശാസ്ത്രം എന്നാല്‍ ദൈവശാസ്ത്രത്തിലെ എല്ലാ വിഭാഗങ്ങളേയും കൂട്ടി ഇണക്കി ദൈവശാസ്ത്രത്തെ ക്രോഡീകരിച്ച്‌ പഠിക്കുന്നതിനെയാണ്‌ എന്ന് പറയുന്നത്. ഉദ്ദാഹരണമായി വേദപുസ്തകത്തിലെ പല പുസ്തകങ്ങളിൽ ദൈവദൂതന്‍മാരെപ്പറ്റി പരാമര്‍ശം ഉണ്ട്‌. ഏതെങ്കിലും ഒരു പുസ്തകത്തില്‍ ദൂതന്‍മാരെപ്പറ്റി നാം അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ല. സിസ്റ്റമാറ്റിക്ക്‌ തിയോളജി ചെയ്യുന്നത്‌ എല്ലാ പുസ്തകങ്ങളിലും ദൈവദൂതന്‍മാരെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ മുഴുവൻ ശേഖരിച്ചു എഞ്ചെലോളജി (angelology) എന്ന വിഭാഗമായി ക്രോഡീകരിച്ചിരിക്കുന്നു. ഇങ്ങനെ വേദപുസ്തകത്തിലുള്ള എല്ലാ പ്രധാന വിഷയങ്ങളേയും ക്രോഡീകരിച്ച്‌ പഠിപ്പിക്കുകയാണ്‌ സിസ്റ്റമാറ്റിക്ക്‌ തിയോളജി ചെയ്യുന്നത്‌.

തിയോളജി പ്രോപ്പര്‍ അല്ലെങ്കിൽ പറ്റെറോളജി എന്നത്‌ പിതാവായ ദൈവത്തെപ്പറ്റിയുള്ള പഠനമാണ്‌. ക്രിസ്റ്റോളജി പുത്രനായ ക്രിസ്തുവിനെപ്പറ്റിയുള്ളതാണ്‌. നൂമറ്റോളൊജി എന്നാല്‍ പരിശുദ്ധാത്മാവിനെപ്പറ്റിയുള്ള പഠനമാണ്‌. ബിബ്ലിയോളജിയിൽ വേദപുസ്തക ശാസ്ത്രം നാം പഠിക്കുന്നു. സോടീരിയോളജി ആകട്ടെ അത്‌ രക്ഷാ ശാസ്ത്രമാണ്‌. എക്ലീഷ്യോളജി സഭാശാസ്ത്രവും എസ്കറ്റോളജി ഭാവികാല സംഭവങ്ങളെപ്പറ്റിയുള്ള പഠനവുമാണ്‌. എഞ്ചെലോളൊജി ദൈവദൂതന്‍മാരെപ്പറ്റിയുള്ള പഠനം ആയിരിക്കുമ്പോൾ ഡീമനോളജിയിൽ വേദപുസ്തകം പിശാചുക്കളെപ്പറ്റി എന്തു പറഞ്ഞിരിക്കുന്നു എന്ന് മനസ്സിലാക്കിത്തരുന്നു. അതുപോലെ വേദപുസ്തകത്തിലെ മനുഷശാസ്ത്രത്തിന്‌ ക്രിസ്ത്യൻ ആന്ത്രൊപ്പോളജി എന്നും പാപത്തെപ്പറ്റിയുള്ള പഠനത്തിന്‌ ഹമാര്‍ട്ടിയോളജി എന്നും പറയുന്നു. അങ്ങനെ വേദപുസ്തകത്തിലെ സത്യങ്ങളെ ക്രോഡീകരിച്ചു പഠിക്കുന്നതിനെയാണ്‌ സിസ്റ്റമാറ്റിക്ക്‌ തിയോളജി എന്നു വിളിക്കുന്നത്‌.

ദൈവശാസ്ത്രം വേറെ രീതിയിലും വിഭജിച്ച്‌ പഠിക്കാവുന്നതാണ്‌. ബിബ്ലിക്കല്‍ തിയോളജി എന്നു പറഞ്ഞാല്‍ ഏതെങ്കിലും ഒന്നോ അതിലധികമോ പുസ്തകങ്ങളിൽ ഊന്നൽ കൊടുത്തിരിക്കുന്ന ദൈവശാസ്ത്രത്തിന്റെ ശാഖയെ മനസ്സിലാക്കുന്നതാണ്‌. ഉദ്ദാഹരണമായി യോഹന്നാന്റെ സുവിശേഷം ക്രിസ്തുവിന്റെ ദൈവത്വത്തിന്‌ ഊന്നൽ കൊടുത്ത്‌ എഴുതിയിരിക്കുന്നതുകൊണ്ട്‌ (യോഹന്നാൻ.1:1,14; 8:58; 10:13; 20:28) യോഹന്നാന്റെ സുവിശേഷം ക്രിസ്റ്റോളജിക്കല്‍ ആണ്‌ എന്ന് പറയാവുന്നതാണ്‌. ഹിസ്റ്റോറിക്കല്‍ തിയോളജിയിൽ ശ്രദ്ധിക്കുന്നത്‌ ഓരോ ഉപദേശങ്ങളുടേയും ചാരിത്രീക പശ്ചാത്തലമാണ്‌. അത്‌ സഭാചരിത്രത്തോടു ബന്ധപ്പെടുത്തി ഉപദേശങ്ങളെ പഠിക്കുന്നു. ഡോഗ്മാറ്റിക്ക്‌ തിയോളജിയിൽ ക്രിസ്തുവിന്റെ സഭയിലെ ഏതെങ്കിലും പ്രത്യേക ശാഖയുടെ ഉപദേശങ്ങള്‍ പഠിക്കുന്നു. ഉദ്ദാഹരണമായി കാല്വിനിസം, ഡിസ്പെന്‍സേഷണലിസം ആദിയായവ അക്കൂട്ടത്തിൽ വരുന്നു. സമകാലീക തിയോളജിയിൽ പഠിക്കുന്നത്‌ ആധുനീക യുഗത്തിലെ ദൈവശാസ്ത്രത്തിന്റെ നിലയെപ്പറ്റിയാണ്‌. ഇങ്ങനെ ദൈവശാസ്ത്രം ഏതു രീതിയില്‍ പഠിക്കുന്നു എന്നതിനല്ല, മറിച്ച്‌ ദൈവം മനുഷവര്‍ഗ്ഗത്തിന്‌ വെളിപ്പെടുത്തിക്കൊടുത്തിരിക്കുന്ന മാറ്റമില്ലാത്ത സത്യങ്ങൾ നാം പഠിക്കുന്നു, പഠിക്കണം എന്നതിനാണ്‌ നാം ഊന്നൽ കൊടുക്കേണ്ടത്.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രോഡീകരിക്കപ്പെട്ട ദൈവശാസ്ത്രം എന്നു പറഞ്ഞാൽ എന്താണ്‌?
© Copyright Got Questions Ministries