settings icon
share icon
ചോദ്യം

അടിമത്വത്തെ ബൈബിൾ എതിർക്കുന്നുണ്ടോ?

ഉത്തരം


അടിമത്വം പഴയകാലഘട്ടത്തിൽ നിലനിന്നിരുന്ന ഒന്നായി നാം കാണാറുണ്ട്. എന്നാൽ ഇന്ന് ലോകത്തിൽ ഏകദേശം 270 ലക്ഷം ആളുകൾ അടിമവേല, ലൈംഗീക പീഡനം മുതലായവക്ക് അടിമകളാണ്. ലോകത്തിൽ ജനങ്ങളെ അടിമത്വത്തിൽ നിന്ന് വിടുവിക്കുവാൻ മുമ്പിൽ ഇറങ്ങേണ്ടത് പാപത്തിന്റെ അടിമത്വത്തിൽ നിന്ന് വിടുവിക്കപ്പെട്ട ക്രിസ്തുവിന്റെ പിൻഗാമികളാണ്. ഉയർന്ന് വരുന്ന ഒരു ചോദ്യമാണ് എന്തുകൊണ്ട് ബൈബിൾ അടിമത്വത്തെ എതിർക്കുന്നില്ല? എന്തുകൊണ്ട് ബൈബിൾ അടിമത്വത്തെ പിന്താങ്ങുന്നു?

ബൈബിൾ അടിമത്വത്തെ നേരിട്ട് എതിർക്കുന്നില്ല എന്നാൽ അടിമകളോട് എങ്ങനെ പെരുമാറണം എന്ന് പറഞ്ഞിട്ടുണ്ട്. (ആവർത്തനം 15: 12-15; എഫെസ്യർ 6: 9; കൊലൊസ്സ്യർ 4: 1) അനേകരും കരുതുന്നത് എല്ലാ വിധ അടിമത്വത്തെയും ബൈബിൾ കുറ്റം അല്ലാതായി കാണുന്നു എന്ന്. ബൈബിൾ കാലഘട്ടത്തിൽ ഉള്ള അടിമത്വം ഇന്ന് പല ഇടങ്ങളിൽ നിലവിൽ ഉള്ള അടിമത്വത്തെക്കാൾ വളരെ വ്യത്യസ്ഥമാണ്. ബൈബിളിലുള്ള അടിമത്വം ഒരിക്കലും പ്രത്യേക നിറമോ, ജാതിയിലോ ഉള്ളവരായിരുന്നില്ല, മറിച്ച് അവരുടെ സാമ്പത്തീക സ്ഥിതി അനുസരിച്ചായിരുന്നു. ആളുകൾ കടക്കെണിയിൽ ആകുകയും, കുടുംബത്തെ പോറ്റുവാൻ കഴിയാതെയും വരുമ്പോൾ തങ്ങളെ തന്നെ അടിമയായി വിൽക്കുന്ന പതിവായിരുന്നു. പുതിയ നിയമ കാലഘട്ടത്തിൽ, വൈദ്യന്മാർ, വക്കീലന്മാർ, രാഷ്ട്രീയ പ്രവർത്തകർ എന്നിവരൊക്കെ അടിമകളായിട്ടുണ്ട്. ചിലർ അടിമകളായി കഴിയുവാൻ താല്പര്യപ്പെട്ടു കാരണം അവരുടെ യജമാനന്മാർ എല്ലാ ആവശ്യങ്ങളും നിറവേറ്റി കൊടുക്കുമായിരുന്നു.

കഴിഞ്ഞ ചില നൂറ്റാണ്ടുകളായി നിൽനിൽക്കുന്ന അടിമത്വം നിറം അനുസരിച്ചാണ്. അമേരിക്കയിൽ അനേക കറുത്ത വർഗ്ഗക്കാർ അവരുടെ ദേശീയത നിമിത്തം അടിമളായി തീർന്നു. കറുത്ത വർഗ്ഗക്കാർ താണ വർഗ്ഗക്കാർ എന്ന് അനേക യജമാനന്മാർ കരുതി. ജാതി മത ഭേദം ബൈബിൾ വെറുക്കുന്നു, എല്ലാവരും ദൈവത്തിന്റെ സ്വരൂപത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്ന് ബൈബിൾ പഠിപ്പിക്കുന്നു. (ഉല്പത്തി 1: 27). പഴയനിയമ കാലഘട്ടത്തിൽ ആളുകളുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് അടിമകളായിരുന്നു. ഈ അടുത്ത നൂറ്റാണ്ടുകളിൽ കണ്ട് വരുന്ന ജാതി ഭേദ മൂലമുണ്ടാകുന്ന അടിമത്വം ബൈബിളിൽ കാണുന്ന അടിമത്വവുമായി വളരെ വ്യത്യസ്ഥമാണ്.

കൂടാതെ മനുഷ്യ കടത്ത് പഴയനിയമവും പുതിയനിയമവും ഒരു പോലെ വെറുക്കുന്നു. അതാണ് 19ആം നൂറ്റാണ്ടിൽ ആഫ്രിക്കയിൽ നടന്നത്. പാടങ്ങളിലും കൃഷിയിടങ്ങളിലും പണിയെടുക്കേണ്ടതിന് ലോകത്തിന്റെ നാനാ ഭാഗത്തേക്ക് ഇവരെ കടത്തിയിരുന്നു. ഇത് ദൈവം വെറുക്കുന്നു. ഇങ്ങനെയുള്ള കുറ്റത്തിന് മോശെയുടെ ന്യായപ്രമാണം അനുസരിച്ച് മരണമാണ് ശിക്ഷ. “ഒരുത്തൻ ഒരാളെ മോഷ്ടിച്ചിട്ടു അവനെ വിൽക്കയാകട്ടെ അവന്റെ കൈവശം അവനെ കണ്ടുപിടിക്കയാകട്ടെ ചെയ്താൽ അവൻ മരണശിക്ഷ അനുഭവിക്കേണം.” (പുറപ്പാട് 21: 16) പുതിയ നിയമത്തിലും, കൊലപാതകം, വ്യഭിചാരം മുതലായവയുടെ കൂട്ടത്തിൽ തന്നെ അടിമകളെ കടത്തുന്നതും പാപമായി കണക്കാക്കുന്നു. (1 തിമോത്തി 1: 8-10)

രക്ഷയിലേക്കുള്ള ചൂണ്ടു പലകയാണ് ബൈബിൾ അല്ലാതെ സമൂഹത്തെ പരിഷ്കരിക്കുവാനുള്ളതല്ല. ബൈബിൾ എപ്പോഴും അകത്ത് നിന്നാണ് പണി തുടങ്ങുന്നത്. ഒരു വ്യക്തി രക്ഷിക്കപ്പെട്ട്, സ്നേഹം, കരുണ, കൃപയെല്ലാം അനുഭവിച്ച് കഴിയുമ്പോൾ ദൈവം അവന്റെ ചിന്തകൾ, പ്രവർത്തന രീതികൾക്ക് എല്ലാം മാറ്റം കൊടുക്കുന്നു. ഒരുവൻ രക്ഷിക്കപ്പെട്ട് പാപത്തിന്റെ അടിമത്വത്തിൽ നിന്ന് പുറത്ത് വന്ന്, മനസ്സിനും മാറ്റം വരുമ്പോൾ മറ്റ് മനുഷ്യരെ അടിമകളായി വയ്ക്കുന്നത് ശരിയല്ല എന്ന് മനസ്സിലാക്കുന്നു. പൗലോസിനെ പോലെ അടിമകളെയും ക്രിസ്തുവിൽ സഹോദരനായി കാണുവാൻ അവർക്ക് കഴിയുന്നു (ഫിലേമോൻ 1: 16). ദൈവത്തിൽ കരുണ അനുഭവിച്ച ഒരു വ്യക്തി മറ്റുള്ളവരോടും കരുണ ഉള്ളവർ ആയിരിക്കും. ഇത് മാത്രമാണ് അടിമത്വം നിർത്തുവാൻ ബൈബിൾ പറയുന്ന മരുന്ന്.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

അടിമത്വത്തെ ബൈബിൾ എതിർക്കുന്നുണ്ടോ?
© Copyright Got Questions Ministries