വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?
ചോദ്യം: വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
മറ്റെല്ലാ ലൈംഗീക പാപങ്ങളെപ്പോലെ തന്നെ വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെയും വേദപുസ്തകം തുടര്‍ച്ചയായി കുറ്റപ്പെടുത്തുന്നു (പ്രവ.15:20; റോമ.1:29; 1കൊരി.5:1; 6:13,18; 2കൊരി.12:21; ഗലാ.5:19; എഫേ.5:3; കൊലോ.3:5; 1തെസ്സ.4:3; യൂദ.വാക്യം 7). വിവാഹത്തിനു മുമ്പ്‌ ലൈഗീക ബന്ധം പൂര്‍ണ്ണമായി വര്‍ജ്ജിക്കണമെന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌. വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധം വ്യഭിചാരം പോലെയോ മറ്റു ലൈഗീക പാപങ്ങളെപ്പോലെയോ തന്നെ തെറ്റാണെന്നാണ്‌ വേദപുസ്തകം പഠിപ്പിക്കുന്നത്‌; കാരണം അത്‌ ഒരാളുടെ ജീവിതപങ്കാളിയുമായുള്ള ലൈംഗീക ബന്ധമല്ലല്ലോ. ഭാര്യാഭര്‍ത്തക്കന്‍മാര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തെ മാത്രമേ ദൈവം അനുവദിച്ചിട്ടുള്ളു (എബ്രാ. 13:4).

പല രാജ്യങ്ങളിലും വിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധം ഇന്ന് ഒരു സാധാരണ കാര്യമായിത്തീര്‍ന്നിരിക്കയാണ്‌. പലപ്പോഴും ലൈംഗീകതയെ ഉല്ലാസതതിുനായിട്ടല്ലാതെ പ്രജനനത്തിനായി കാണാത്തതാണ്‌ അതിന്റെ പ്രധാന കാരണം. ലൈംഗീകതയില്‍ സുഖവും ഉല്ലാസവും ഉണ്ട്‌ എന്നതില്‍ സംശയമില്ല. അതങ്ങനെയാണ്‌ ദൈവം സൃഷ്ടിച്ചിരിക്കുന്നത്‌. സ്ത്രീയും പുരുഷനും ലൈംഗീകതയിലെ സുഖം വിവാഹത്തിന്റെ പരിധിക്കുള്ളില്‍ അനുഭവിക്കുവാന്‍ ദൈവം അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ ലൈംഗീകതയുടെ പരമപ്രധാനമായ ഉദ്ദേശം ഉല്ലാസമല്ല പ്രജനനമാണ്‌. വിവാഹത്തിനു മുമ്പ്‌ ലൈംഗീക ബന്ധം ദൈവം അനുവദിക്കാതിരിക്കുന്നതിന്റെ കാരണം മനുഷവര്‍ഗ്ഗത്തെ ആവശ്യമില്ലാത്ത ഗര്‍ഭധാരണത്തില്‍ നിന്നും ആവശ്യമില്ലാത്ത കുഞ്ഞുങ്ങളുടെ ജനനത്തില്‍ നിന്നും തടയുവാനല്ലാതെ സുഖം അനുഭവിക്കുന്നതിനെ തടയുവാനല്ല.

ദൈവം ആഗ്രഹിക്കുന്നതു പോലെയുള്ള ലൈംഗീക ജീവിതമാണ്‌ മനുഷന്‍ നയിച്ചിരുന്നതെങ്കില്‍ നാം അധിവസിക്കുന്ന ഈ ഭൂമി ഇന്നത്തേതില്‍ നിന്ന് എത്ര അധികം വ്യത്യസ്തമായിരിക്കും എന്ന് ഊഹിച്ചു നോക്കുക. ലൈംഗീക രോഗങ്ങള്‍ ഒന്നും ഇല്ലാത്ത, അവിവാഹിതരായ മാതാക്കള്‍ ഇല്ലാത്ത, അനാവശ്യമായ ഗര്‍ഭധാരണവും ഗര്‍ഭച്ഛിദ്രവും ഇല്ലാത്ത ഒരു ലോകമായിരിക്കും അത്‌. വിവാഹത്തിനു മുമ്പ്‌ പൂര്‍ണ്ണ ലൈംഗീകവര്‍ജ്ജനം മാത്രമാണ്‌ ദൈവം ആഗ്രഹിക്കുന്നത്‌. അങ്ങനെയുള്ള ലൈംഗീകവര്‍ജ്ജനം ജീവനെ രക്ഷിക്കുന്നു, കുഞ്ഞുങ്ങളെ സുരക്ഷിതരാക്കുന്നു, ലൈംഗീകതക്ക്‌ അതിന്റേതായ മാറ്റും മഹത്വവും കൊടുക്കുന്നു; ഇതിലൊക്കെയുപരി മനുഷന്‌ ലൈംഗീകത ദാനമായി കൊടുത്ത ദൈവത്തിന്‌ മഹത്വവും ലഭിക്കുന്നു.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകവിവാഹത്തിനു മുമ്പുള്ള ലൈംഗീക ബന്ധത്തെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?