settings icon
share icon
ചോദ്യം

എപ്പോള്‍/എങ്ങനെയാണ്‌ നാം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നത്‌?

ഉത്തരം


വേദപുസ്തകം വളരെ വ്യക്തമായി പഠിപ്പിക്കുന്ന സത്യം നാം രക്ഷക്കായി ക്രിസ്തുവിനെ വിശ്വസിച്ച്‌ ആശ്രയിക്കുന്ന ആ നിമിഷം തന്നെ നാം ദൈവാത്മാവിനെ പ്രാപിക്കുന്നു എന്നാണ്‌. 1കൊരി.12:13 പറയുന്നത്‌ ഇപ്രകാരമാണ്‌: "യെഹൂദന്‍മാരോ, യവനന്‍മാരോ, ദാസന്‍മാരോ, യജമാനന്‍മാരോ, നാം എല്ലാവരും ഒരേ ആത്മാവിനാല്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തും ഇരിക്കൂന്നു". ഒരാള്‍ക്ക്‌ പരിശുദ്ധാത്മാവ്‌ ഇല്ലെങ്കില്‍ അയാള്‍ ക്രിസ്തുവിനുള്ളവനല്ല എന്ന് റോമ.8:9 പറയുന്നു. എഫേ.1:13.14 പഠിപ്പിക്കുന്നത്‌ വിശ്വസിക്കുന്നവര്‍ക്കു ലഭിക്കുന്ന രക്ഷയുടെ മുദ്രയാണ്‌ പരിശുദ്ധാത്മാവ്‌ എന്നാണ്‌. "അവനില്‍ നിങ്ങള്‍ക്കും നിങ്ങളുടെ രക്ഷയെക്കുറിച്ചുള്ള സുവിശേഷം എന്ന സത്യ വചനം നിങ്ങള്‍ കേള്‍ക്കയും അവനില്‍ വിശ്വസിക്കയും ചെയ്തിട്ട്‌ തന്റെ സ്വന്ത ജനത്തിന്റെ വീണ്ടെടുപ്പിനു വേണ്ടി തന്റെ മഹത്വത്തിന്റെ പുകഴ്ചക്കായിട്ട്‌ നമ്മുടെ അവകാശത്തിന്റെ അച്ചാരമായ വാഗ്ദത്തത്തിന്‍ പരിശുദ്ധാത്മാവിനാല്‍ മുദ്രയിട്ടിരിക്കുന്നു".

മുകളില്‍ പറഞ്ഞ മൂന്നു വേദഭാഗങ്ങളും വ്യക്തമാക്കുന്നത്‌ നാം രക്ഷിക്കപ്പെടുമ്പോള്‍ തന്നെ നാം ആത്മാവിനെ പ്രാപിക്കുന്നു എന്നാണ്‌. വിശ്വസിച്ചവര്‍ എല്ലാവരും ആത്മാവിനെ പ്രാപിച്ചില്ലായിരുന്നു എങ്കില്‍ "നാം എല്ലാവരും ഒരേ ആത്മാവിനാല്‍ സ്നാനം ഏറ്റും എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തും ഇരിക്കുന്നു" എന്ന് പൌലൊസിനു പറയുവാന്‍ കഴിയുമായിരുന്നില്ല. റോമ.8ന്റെ 9 ആകട്ടെ ഈ സത്യം അല്‍പം പോലും സംശയം ഇല്ലാത്ത വിധത്തില്‍, "ക്രിസ്തുവിന്റെ ആത്മാവില്ലാത്തവന്‍ അവന്നുള്ളവന്‍ അല്ല" എന്ന് നഗ്നമായി പറഞ്ഞിരിക്കയാണ്‌. അതുകൊണ്ട്‌ രക്ഷിക്കപ്പെടെണമെങ്കില്‍ ആത്മാവിനെ പ്രാപിച്ചിരിക്കണം. മാത്രമല്ല "രക്ഷയുടെ മുദ്ര" ആണ്‌ പരിശുദ്ധാത്മാവെങ്കില്‍ (എഫ്‌.1:13,14) രക്ഷിക്കപ്പെടുന്ന ആ നിമിഷം തന്നെ ആത്മാവിനെ പ്രാപിച്ചിരിക്കണമല്ലോ. ഇങ്ങനെ അനേക വേദഭാഗങ്ങല്‍ നമ്മെ പഠിപ്പിക്കുന്ന സത്യം ക്രിസ്തുവില്‍ വിശ്വസിച്ച്‌ രക്ഷിക്കപ്പെടുന്ന ആ നിമിഷം മുതല്‍ നമ്മുടെ രക്ഷ ഭദ്രമാണ്‌ എന്നുള്ള മാറ്റമില്ലാത്ത സത്യമാണ്‌.

പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തന രീതികളെപ്പറ്റി പലര്‍ക്കും പല ചിന്താഗതികള്‍ ഉള്ളതുകൊണ്ട്‌ ഈ ചര്‍ച്ച അല്‍പം വിവാദപരമായ ഒന്നാണ്‌. പരിശുദ്ധാത്മാവിനെ പ്രാപിക്കല്‍ അഥവാ പരിശുദ്ധാത്മാവ്‌ നമ്മില്‍ വാസം ചെയ്യുവാന്‍ വരുന്നത്‌ നാം രക്ഷിക്കപ്പെടുമ്പോള്‍ തന്നെ സംഭവിക്കുന്നു എന്നതില്‍ സംശയമില്ല. എന്നാല്‍ പരിശിദ്ധാത്മാവിന്റെ നിറവ്‌ എന്നത്‌ അനുദിന ജീവിതത്തില്‍ തുടര്‍ന്നു നടക്കേണ്ട അനുഭവമാണ്‌. 1കൊരി.12:13 ന്റെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നത്‌ രക്ഷിക്കപ്പെടുമ്പോള്‍ തന്നെ ആത്മസ്നാനവും നടക്കുന്നു എന്നാണ്‌. എന്നാല്‍ എല്ലാ ക്രിസ്തീയ വിശ്വാസികളും അങ്ങനെ വിശ്വസിക്കുന്നില്ല. അതുകൊണ്ട്‌ ചിലര്‍ ആത്മസ്നാനവും ആത്മാവിനെ പ്രാപിക്കുന്നതും രക്ഷിക്കപ്പെട്ട ശേഷം ഉണ്ടാകുന്ന ഒരു അനുഭവമാണ്‌ എന്ന്‌ വിശ്വസിക്കയും പഠിപ്പിക്കയും ചെയ്യുന്നു.

അവസാനമായി, നാം എങ്ങനെയാണ്‌ ആത്മാവിനെ പ്രാപിക്കുന്നത്‌? യേശുക്രിസ്തുവിനെ നമ്മുടെ രക്ഷകനായി നാം സ്വീകരിക്കുമ്പോള്‍ തന്നെ അവന്റെ ആത്മാവിനെ നാം പ്രാപിക്കയാണ്‌ ചെയ്യുന്നത്‌ (യോഹ.3:5-16). നാം രക്ഷിക്കപ്പെടുന്ന നിമിഷം മുതല്‍ എന്നന്നേയ്ക്കും നമ്മുടെ കൂടെ ഇരിക്കുവാന്‍ പരിശുദ്ധാത്മാവ്‌ നമ്മിലേയ്ക്ക്‌ വരുന്നു (യോഹ.14:16).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

എപ്പോള്‍/എങ്ങനെയാണ്‌ നാം പരിശുദ്ധാത്മാവിനെ പ്രാപിക്കുന്നത്‌?
© Copyright Got Questions Ministries