settings icon
share icon
ചോദ്യം

മനശാസ്ത്രം പറയുന്നതിനെ പറ്റി ക്രിസ്തീയ വീക്ഷണം എന്താണ്?

ഉത്തരം


ഭൂതവിദ്യ, മന്ത്രവാദം, മനശാസ്ത്രം ഇവയെല്ലാം ബൈബിൾ ശക്തമായി എതിർക്കുന്നു (ലേവ്യ 20: 27; ആവർത്തനം 18: 10-13). ജാതകം നോക്കൽ, കൈനോട്ടം, ജ്യോതിഷം ഇവയെല്ലാം ഈ കൂട്ടത്തിൽ പെടുന്നതാണ്. മരിച്ച് പോയ സ്നേഹിതർ, ആത്മാക്കൾ, ദൈവങ്ങൾ ആദിയായവർ ഉപദേശങ്ങൾ, സഹായങ്ങൾ തരും എന്ന ചിന്താഗതിയിൽ നിന്നാണ് ഈ ശീലം ഉളവായത്. ഈ “ദൈവങ്ങൾ” അല്ലെങ്കിൽ “ആത്മാക്കൾ” ഭൂതങ്ങളാണ് (2 കൊരിന്ത്യർ 11: 14-15). മരിച്ച് പോയവർക്ക് നാമുമായി ബന്ധപ്പെടുവാൻ കഴിയുമെന്ന് ബൈബിളിൽ എങ്ങും കാണുന്നില്ല. മരിച്ച വ്യക്തി വിശ്വാസിയാണെങ്കിൽ അവർ ദൈവത്തോടൊപ്പം സ്വർഗ്ഗത്തിൽ ആ കൂട്ടായ്മയിൽ സന്തോഷിക്കുകയാണ്. മറിച്ച് അവിശ്വാസിയെങ്കിൽ ദൈവ സ്നേഹത്തെ മറുതലിച്ചത് കൊണ്ട് നിത്യ ശിക്ഷ അനുഭവിക്കുകയാണ്.

നമ്മെ സ്നേഹിക്കുന്നവർക്ക് നമ്മോട് തന്നെ ബന്ധപ്പെടുവാൻ കഴിയുന്നില്ല എങ്കിൽ എങ്ങനെയാണ് ഭൂതവിദ്യ ചെയ്യുന്നവർക്കും, മനസ്സ് വായിക്കുന്നവർക്കും ഇത്ര ശരിയായ വിവരം ലഭിക്കുന്നത്? അനേക മനസ്സ് വായിക്കുന്നവരെ വഞ്ചകന്മാരായി പിടിച്ചിട്ടുണ്ട്. സാധാരണ രീതിയിൽ തന്നെ ഇവർക്ക് അനേക വിവരങ്ങൾ ലഭിക്കുവാൻ മാർഗ്ഗങ്ങൾ ഉണ്ടെന്നാണ് കണ്ടെത്തൽ. ഒരു കോളർ ഐഡിയുള്ള ടെലിഫോൺ മൂലമോ, ഇന്റർനെറ്റ് വഴിയോ ഒരു വ്യക്തിയുടെ പേര്, വിലാസം തുടങ്ങിയ മറ്റ് വിവരങ്ങൾ ശേഖരിക്കുവാൻ എളുപ്പമാണ്. എന്നാൽ മറ്റുള്ളവർക്ക് അറിയാത്ത കാര്യങ്ങൾ മനശാസ്ത്രജ്ഞർക്ക് അറിയാം എന്നത് തിരസ്കരിക്കുവാൻ കഴിയില്ല. അവർക്ക് എവിടുന്നാണ് ഈ വിവരം ലഭിക്കുന്നത്? സാത്താനിൽ നിന്നും അവന്റെ ദൂതന്മാരിൽ നിന്നുമാണ് അവർക്ക് വിവരങ്ങൾ ലഭിക്കുന്നത്. “സാത്താൻ താനും വെളിച്ചദൂതന്റെ വേഷം ധരിക്കുന്നുവല്ലോ.ആകയാൽ അവന്റെ ശുശ്രൂഷക്കാർ നീതിയുടെ ശുശ്രൂഷക്കാരുടെ വേഷം ധരിച്ചാൽ അതിശയമല്ല; അവരുടെ അവസാനം അവരുടെ പ്രവൃത്തികൾക്കു ഒത്തതായിരിക്കും.” (2 കൊരിന്ത്യർ 11: 14-15) . പ്രവർത്തികൾ 16: 16-18 വരെയുള്ള വാക്യങ്ങളിൽ ഭാവി പറയുന്ന ഒരു പെൺകുട്ടിയെ കുറിച്ച് കാണുന്നു. പൗലോസ് അവളിൽ നിന്ന് ഒരു ഭൂതത്തെ പുറത്താക്കി.

സാത്താൻ ദയാലുവായും സഹായിയായും നടിക്കും. അവൻ നല്ലവനായി ചമയും. ഒരു വ്യക്തിയെ ഭൂതവിദ്യയിൽ കുരുക്കുവാനായി സാത്താൻ മനശാസ്ത്രജ്ഞന്മാർക്ക് വിവരങ്ങൾ പകർന്ന് നൽകും. ദൈവം ഇത് ഏറ്റവും വെറുക്കുന്നു. ആദ്യം എല്ലാം ശരിയായി തോന്നും എന്നാൽ മെല്ലെ സാത്താന്റെ പിടിയിൽ ആകുകയും ജീവിതങ്ങൾ നശിക്കുകയും ചെയ്യും. പത്രോസ് പറഞ്ഞു, “നിർമ്മദരായിരിപ്പിൻ; ഉണർന്നിരിപ്പിൻ; നിങ്ങളുടെ പ്രതിയോഗിയായ പിശാചു അലറുന്ന സിംഹം എന്നപോലെ ആരെ വിഴുങ്ങേണ്ടു എന്നു തിരിഞ്ഞു ചുറ്റിനടക്കുന്നു.” (1 പത്രോസ് 5: 8) ചില സന്ദർഭങ്ങളിൽ മനശാസ്ത്രജ്ഞന്മാരും ചതിക്കപ്പെടുകയാണ്, അവർക്ക് കിട്ടുന്ന വിവരങ്ങളുടെ ഉറവിടം അവർ അറിയുന്നില്ല. എന്തായിരുന്നാലും മന്ത്രവാദം, ഭൂതവിദ്യ, മനശാസ്ത്രം ഒക്കെ ഉപയോഗിച്ച് വിവരങ്ങൾ കണ്ടെത്തുന്നത് ദൈവീകമല്ല. ദൈവീക ഉദ്ദേശം നാം എങ്ങനെ മനസ്സിലാക്കണം എന്നാണ് ദൈവം ആഗ്രഹിക്കുന്നത്? ദൈവീക പദ്ധതി വളരെ ലളിതമാണ് പക്ഷെ വളരെ ശക്തമേറിയതാണ്, വചനം പഠിക്കുക (2 തിമോത്തി 3: 16-17) ജ്ഞാനത്തിനായി പ്രാർത്ഥിക്കുക (യാക്കോബ് 1: 5).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

മനശാസ്ത്രം പറയുന്നതിനെ പറ്റി ക്രിസ്തീയ വീക്ഷണം എന്താണ്?
© Copyright Got Questions Ministries