settings icon
share icon
ചോദ്യം

മുൻ നിയമനം എന്നാൽ എന്താണ്‌? മുൻ നിയമനം വേദാധിഷ്ടിതമാണോ?

ഉത്തരം


റോമ.8:29-30 ൽ ഇങ്ങനെ വായിക്കുന്നു. "അവന്‍ മുന്നറിഞ്ഞവരെ തന്റെ പുത്രന്‍ അനേകം സഹോദരന്‍മാരിൽ ആദ്യജാതൻ ആകേണ്ടതിന്‌ അവന്റെ സ്വരൂപത്തോട്‌ അനുരൂപരാകുവാന്‍ മുന്നിയമിച്ചിരിക്കുന്നു. മുന്നറിഞ്ഞവരെ വിളിച്ചും, വിളിച്ചവരെ നീതീകരിച്ചും, നീതീകരിച്ചവരെ തേജസ്കരിച്ചും ഇരിക്കുന്നു". വീണ്ടും എഫെ.1:4-6 വരെയും 9 ഉം ശ്രദ്ധിക്കുക. "നാം അവന്റെ സന്നിധിയില്‍ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്‌ അവന്‍ ലോകസ്ഥാപനത്തിനു മുമ്പെ അവനിൽ തിരഞ്ഞെടുക്കയും ... സ്നേഹത്തില്‍ നമ്മെ മുൻ നിയമിക്കയും ചെയതുവല്ലോ". "അവനില്‍ താൻ മുൻ നിര്‍ണ്ണയിച്ച തന്റെ പ്രസാദത്തിനു തക്കവണ്ണം തന്റെ ഹിതത്തിന്റെ മര്‍മ്മം അവൻ നമ്മോട്‌ അറിയിച്ചു". പലര്‍ക്കും മുൻ നിയമനം എന്ന ഈ ഉപദേശത്തോട്‌ വലിയ എതിര്‍പ്പുണ്ട്‌. എന്നാല്‍ മുൻ നിയമനം എന്നത്‌ വ്യക്തമായി തിരുവചനത്തിലെ ഉപദേശമാണ്‌. വചനാടിസ്ഥാനത്തില്‍ ഈ ഉപദേശം എന്താണ്‌ എന്ന്‌ മനസ്സിലാക്കുകയാണ്‌ നാം ചെയ്യേണ്ടത്‌.

പുതിയനിയമത്തിന്റെ മൂലഭാഷയില്‍ "മുൻ നിയമനം" എന്നതിന്‌ ഉപയോഗിച്ചിരിക്കുന്ന വാക്കിന്റെ യഥാര്‍ത്ഥ അര്‍ത്ഥം "മുൻ കൂട്ടി നിശ്ചയിക്കുക", "നേരത്തെ തന്നെ തീരുമാനിക്കുക" എന്നാണ്‌. അതുകൊണ്ട്‌ മുൻ നിയമനം എന്നത്‌ ചില കാര്യങ്ങൾ ചെയ്യുവാൻ ദൈവം മുൻ കൂട്ടി തീരുമാനിച്ചിരിക്കുന്നു എന്നാണര്‍ത്ഥം. എന്താണ്‌ ദൈവം മുൻ കൂട്ടി തീരുമാനിച്ചിരിക്കുന്നത്‌? റോമർ.8:29,30 അനുസരിച്ച്‌ ചിലറെ തന്റെ പുത്രന്‌ അനുരൂപമാകുവാന്‍ ദൈവം തീരുമാനിച്ച്‌ അവരെ വിളിച്ച്‌, നീതീകരിച്ച്‌, തേജസ്കരിച്ചു എന്നാണ്‌ വായിക്കുന്നത്‌. ചുരുക്കിപ്പറഞ്ഞാല്‍ ചിലർ രക്ഷിക്കപ്പെടുവാൻ ദൈവം മുൻ കൂട്ടി തീരുമാനിച്ചിട്ടുണ്ട്‌ എന്നര്‍ത്ഥം. ഇത്‌ ശരിയാണ്‌ എന്നതിന്‌ അനേക വാക്യങ്ങള്‍ വേദപുസ്തകത്തില്‍ ഉണ്ട്‌. മത്തായി.24:22,31; മര്‍ക്കോസ്.13:20:27; റോമർ.8:33; 9:11; 11:5-7, 28; എഫേസ്യർ.1:9; കൊലൊസ്സ്യർ.3:12; 1തെസ്സലോനിക്യർ.1:4; 1തിമൊത്തിയോസ്.5:22; 2തിമൊത്തിയോസ്.2:10; തീത്തോസ്.1:1;1പത്രോസ്.1:1-2; 2:9; 2പത്രൊസ്.1:10 എന്നീ വാക്യങ്ങൾ ശ്രദ്ധിക്കുക. ദൈവം തന്റെ പരമാധികാരത്തില്‍ ചിലരെ രക്ഷക്കായി തിരഞ്ഞെടുക്കുന്നു എന്നാണ്‌ ഈ വാക്യങ്ങൾ നമ്മെ പഠിപ്പിക്കുന്നത്‌.

ഇതിനെതിരായി പഠിപ്പിക്കുന്നവർ പറയുന്ന ഏറ്റവും വലിയ കുറ്റാരോപണം ഇത്‌ അനീതിയാണ്‌ എന്നാണ്‌. എന്തുകൊണ്ടാണ്‌ ദൈവം ചിലരെ മാത്രം തിരഞ്ഞെടുക്കുന്നത്‌ എന്നവര്‍ ചോദിക്കുന്നു. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം രക്ഷിക്കപ്പെടുവാൻ ആര്‍ക്കും യോഗ്യത ഇല്ല എന്നതാണ്‌. നാമെല്ലാവരും പാപികളും (റോമർ. 3:23) അതു പോലെ ശിക്ഷായോഗ്യരും (റോമർ.6:23) ആകുന്നു. അതുകൊണ്ട്‌ എല്ലാവരേയും നരകശിക്ഷക്ക്‌ വിധിച്ചാലും ദൈവം ചെയ്യുന്നത്‌ നീതിയായിരിക്കും. എന്നാല്‍ അതില്‍ നിന്ന്‌ ദൈവം തന്റെ കൃപയാൽ ചിലരെ രക്ഷിക്കുവാന്‍ തീരുമാനിക്കുന്നു. അവന്‍ തെരഞ്ഞടുക്കാത്തവരോട്‌ അവൻ കാണിക്കുന്നത്‌ അനീതിയല്ല. കാരണം അവര്‍ അര്‍ഹിക്കുന്നതാണ്‌ അവൻ അവര്‍ക്ക്‌ കൊടുത്തിരിക്കുന്നത്‌. അവന്‍ ചിലരോട്‌ കൃപ കാണിക്കുന്നത്‌ മറ്റുള്ളവർ അനീതിയായി കാണുവാൻ പാടില്ലാത്തതാണ്‌. ആര്‍ക്കും എന്തെങ്കിലും ദൈവത്തിൽ നിന്ന്‌ ലഭിക്കുവാൻ യോഗ്യത ഇല്ലാത്തവരാണ്‌. അതുകൊണ്ട്‌ ദൈവത്തിൽ നിന്ന്‌ ഒന്നും ലഭിക്കാത്തവര്‍ക്ക്‌ കുറ്റം പറയുവാന്‍ കാരണം ഒന്നും ഇല്ല. ഉദ്ദാഹരണമായി ഇരുപത്‌ ആളുകൾ ഇരിക്കുന്ന ഒരിടത്തു ചെന്ന്‌ ഒരാൾ അവരിൽ ആര്‍ക്കെങ്കിലും നാലു പേര്‍ക്ക്‌ പണം കൊടുത്തു സഹായിച്ചു എന്ന്‌ കരുതുക. ഒരു പക്ഷെ അത്‌ ലഭിക്കാതിരുന്ന പതിനാറു പേര്‍ക്ക്‌ അമര്‍ഷം തോന്നിയേക്കാം. എന്നാല്‍ അങ്ങനെ അമര്‍ഷം തോന്നുവാൻ അവര്‍ക്ക്‌ അവകാശമുണ്ടോ? ഒരിക്കലും ഇല്ല. കാരണം ആ കൊടുത്തു സഹായിച്ച മനുഷ്യൻ ആര്‍ക്കും ഒന്നും കടപെട്ടിരുന്നില്ലല്ലൊ. ചിലരോട്‌ കരുണ കാണിക്കുവാൻ അവന്‌ മനസ്സായി, അത്ര മാത്രം.

അടുത്ത പ്രശ്നം: ദൈവം ചിലരെ രക്ഷക്കായി തിരഞ്ഞെടുത്താൽ മനുഷ്യന്‍ സ്വന്തമായി തീരുമാനിക്കുവാനുള്ള അവകാശത്തെ അവഗണിക്കയല്ലേ ചെയ്യുന്നത്‌ എന്നാണ്‌. ഈ വിഷയത്തെപ്പറ്റി ബൈബിള്‍ ഇങ്ങനെയാണ്‌ പഠിപ്പിക്കുന്നത്‌. എല്ലാവര്‍ക്കും തിരഞ്ഞെടുക്കുവാനുളള സ്വാതന്ത്ര്യം ഉണ്ട്‌. ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടുക തന്നെ ചെയ്യും (യോഹന്നാൻ.3:16; റോമർ.10:9-10). തന്നെ അന്വേഷിക്കുന്ന, വിശ്വസിക്കുന്ന ആരെയെങ്കിലും ദൈവം ത്യജിക്കുന്നതായി എവിടെയും വായിക്കുന്നില്ല (ആവർത്തനം.4:29). ദൈവത്തിന്റെ കാര്യപരിപാടിയിൽ എങ്ങനെയോ ഇവ രണ്ടും യോജിച്ച്‌ പ്രവര്‍ത്തിക്കുന്നു. ചിലര്‍ ക്രിസ്തുവിങ്കലേയ്ക്ക്‌ ആകര്‍ഷിക്കപ്പെടുന്നു (യോഹന്നാൻ.6:44). ചിലര്‍ ക്രിസ്തുവിൽ വിശ്വസിക്കുന്നു (റോമർ.1:16). ദൈവം ചിലരെ മുൻനിമിക്കുന്നു എന്ന്‌ വേദപുസ്തകം പഠിപ്പിക്കുന്നു. എന്നാല്‍ രക്ഷിക്കപ്പെടണമെങ്കിൽ വിശ്വസിക്കേണ്ട ചുമതല നമ്മുടേതാണ്‌ എന്നും വേദപുസ്തകം പഠിപ്പിക്കുന്നു. ഇവ രണ്ടും ശരിയാണ്‌. എന്നാല്‍ ഇവ രണ്ടും ചേര്‍ന്ന്‌ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന്‌ ദൈവത്തിനു മാത്രം അറിയാവുന്ന ഒരു മര്‍മ്മമാണ്‌. ഇതിനെപ്പറ്റി പൌലൊസ്‌ ഇങ്ങനെ പറഞ്ഞിരിക്കുന്നു. "ഹാ ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ്‌ എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു" (റോമർ.11:33).

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

മുൻ നിയമനം എന്നാൽ എന്താണ്‌? മുൻ നിയമനം വേദാധിഷ്ടിതമാണോ?
© Copyright Got Questions Ministries