ദൈവത്തില്‍ നിന്ന് ഉത്തരം ലഭിക്കണമെങ്കില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം?ചോദ്യം: ദൈവത്തില്‍ നിന്ന് ഉത്തരം ലഭിക്കണമെങ്കില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം?

ഉത്തരം:
നാം ഏതുകാര്യത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചുവോ അത്‌ സാധിച്ചാല്‍ ദൈവത്തില്‍ നിന്ന് നമുക്ക്‌ ഉത്തരം ലഭിച്ചു എന്ന് അനേകര്‍ കരുതുന്നു. കാര്യം നടന്നില്ലെങ്കില്‍ അവ ഉത്തരം ലഭിക്കാത്ത പ്രാര്‍ത്ഥനകളായി മുദ്ര ഇടപ്പെടുന്നു. അങ്ങനെയല്ല നാം പ്രാര്‍ത്ഥനയെപ്പറ്റി മനസ്സിലാക്കേണ്ടത്‌. തന്നെ നോക്കി നാം പ്രാത്ഥിക്കുമ്പോഴെല്ലാം ദൈവം നമുക്ക്‌ ഉത്തരം അരുളുന്നു. ചിലപ്പോള്‍ "ഇല്ല" എന്നോ അല്ലെങ്കില്‍ "ഇപ്പോള്‍ ഇല്ല" എന്നോ ദൈവം പറയാറുണ്ട്‌. എന്നാല്‍ തന്റെ ഹിതത്തിനനുസരിച്ചുള്ള പ്രാര്‍ത്ഥനയ്ക്ക്‌ ഉത്തരം അരുളാം എന്ന് താന്‍ വാക്കു പറഞ്ഞിട്ടുണ്ട്‌. "അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നുള്ളത്‌ നമുക്ക്‌ അവനോടുള്ള ധൈര്യം ആകുന്നു. നാം എന്ത്‌ അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എനനുറിയുന്നു എങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്ക്‌ ലഭിച്ചു എന്നും നാം അറിയുന്നു" (1യോഹ.5:14-15).

ദൈവത്തിന്റെ ഇഷ്ടം അനുസരിച്ച്‌ പ്രാര്‍ത്ഥിക്കുക എന്നു പറഞ്ഞാല്‍ എന്താണര്‍ത്ഥം? ദൈവം തന്റെ വചനത്തില്‍ വ്യക്തമായി വെളിപ്പെടുത്തിയിരിക്കുന്ന കാര്യങ്ങള്‍ക്കായി, അഥവാ ദൈവത്തിന്റെ നാമത്തിന്‌ മഹത്വവും സ്തുതിയും കൊണ്ടുവരുന്ന കാര്യങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെയാണ്‌ ദൈവഹിതത്തില്‍ പ്രാര്‍ത്ഥിക്കുക എന്നതു കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌. ദൈവത്തിന്റെ ഇഷ്ടം എന്താണെന്ന് നമുക്ക്‌ എങ്ങനെ മനസ്സിലാക്കുവാന്‍ കഴിയും? ജ്ഞാനത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ അത്‌ നമുക്ക്‌ തരാമെന്ന് അവന്‍ വാക്കു പറഞ്ഞിട്ടുണ്ട്‌ (യാക്കോ.1:5). നമ്മെപ്പറ്റി ദൈവം ആഗഹിക്കുന്ന കാര്യങ്ങളുടെ ഒരു ചെറിയ പട്ടിക തന്നെ 1തെസ്സ.5:12-24 വരെ കാണാവുന്നതാണ്‌. ദൈവവചനം നാം എത്രത്തോളം മനസ്സിലാക്കുമോ അത്രത്തോളം തന്നെ ദൈവം നമ്മെക്കുറിച്ച്‌ ആഗ്രഹിക്കുന്ന കാര്യങ്ങളും നമുക്ക്‌ മനസ്സിലാക്കാം (1യോഹ.5:7). ഏതു വിഷയത്തിനു വേണ്ടി എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന് ദൈവവചനമായ സത്യവേദപുസ്തകത്തില്‍ നിന്ന് മനസ്സിലാക്കി പ്രാര്‍ത്ഥിക്കുന്ന ഒരാള്‍ക്ക്‌ "ഉവ്വ്‌" എന്നുള്ള ഉത്തരം ദൈവത്തില്‍ നിന്ന് അനേകം പ്രാവശ്യം കേള്‍ക്കുവാന്‍ കഴിയും.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകദൈവത്തില്‍ നിന്ന് ഉത്തരം ലഭിക്കണമെങ്കില്‍ എങ്ങനെ പ്രാര്‍ത്ഥിക്കണം?