അശ്ലീല ചിത്രങ്ങളെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?ചോദ്യം: അശ്ലീല ചിത്രങ്ങളെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
ഇന്റര്‍നെറ്റില്‍ ഏറ്റവും അധികം സേര്‍ച്ച്‌ ചെയ്യപ്പെടുന്നത്‌ അശ്ലീല സൈറ്റുകളെയാണ്‌. മറ്റേതിനേക്കാള്‍ അധികം ലോകത്തില്‍ ഇന്ന്‌ പ്രചാരത്തിലുള്ളത്‌ അശ്ലീല ചിത്രങ്ങളാണ്‌. ദൈവം മനുഷനു അനുഗ്രഹിച്ചുകൊടുത്ത ലൈംഗീകതയെ പിശാച്‌ വളച്ചൊടിച്ച്‌ മനുഷനെ പാപത്തിന്‌ അധീനനാക്കി തീര്‍ത്തിരിക്കയാണ്‌. ലൈംഗീകതയില്‍ നിന്ന്‌ ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്ക്‌ ദൈവം അനുഗ്രഹിച്ചുകൊടുത്ത നന്‍മയും അനുഗ്രഹവും പിശച്‌ എടുത്ത്‌ അവയെ കാമചേഷ്ടകള്‍ക്കും, വ്യഭിചാരത്തിനും, സ്വവര്‍ഗ്ഗഭോഗ്യത്തിനും, ബലാത്സംഗത്തിനും, അശ്ലീലതക്കും മാര്‍ഗ്ഗമാക്കിയിരിക്കുന്നു. അശ്ലീല ചിത്രങ്ങള്‍ കാണുന്നത്‌ പിന്നീട്‌ വലിയ ലൈംഗീകപാപജീവിതത്തിലേക്കും ദുഷ്ടതയിലേക്കുമുള്ള വാതില്‍ ആയിത്തീരുന്നു (റോമ. 6:19). അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ അതിന്‌ അടിമകളായിത്തീരുന്നു എന്നതിന്‌ വേണ്ടിടത്തോളം തെളിവുകള്‍ ഉണ്ട്‌. ഡ്രഗ്‌ ഉപയോഗിക്കുന്നവര്‍ കാലക്രമത്തില്‍ അധികം അധികം ഉപയോഗിച്ചെങ്കിലേ 'കിക്ക്‌' കിട്ടുകയുള്ളു എന്നപോലെ തന്നെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവരും കാലക്രമത്തില്‍ അധികമധികം കാമാര്‍ത്തികളാല്‍ വശംവദരാകും.

വേദപുസ്തകത്തില്‍ പാപങ്ങളെ മൂന്നു പ്രധാന വകുപ്പുകളായി തിരിച്ചിരിക്കുന്നു. കണ്‍മോഹം, ജഡമോഹം, ജീവനത്തിന്റെ പ്രതാപം എന്നിവയാണ്‌ അവ (1യോഹ.2:16). അശ്ലീലചിത്രങ്ങള്‍ സംശയലേശമില്ലാതെ കണ്‍മോഹത്തില്‍ പെടുന്നതും ജഡമോഹത്താല്‍ ഉളവാകുന്നതുമാണ്‌. ഫിലി.4:8 ല്‍ നാം നമ്മുടെ ചിന്തക്ക്‌ ഉള്‍പെടുത്തേണ്ട കാര്യങ്ങളെപ്പറ്റി പറഞ്ഞിട്ടുണ്ട്‌. അശ്ലീലചിത്രങ്ങള്‍ കാണുന്നത്‌ ഒരിക്കലും ആ പട്ടികയില്‍ ഉള്‍പ്പെടുത്താവുന്നതല്ല. അശ്ലീല ചിത്രങ്ങള്‍ കാണുന്നത്‌ നമ്മെ അടിമപ്പെടുത്തുന്നതാണ്‌ (1കൊരി.6:12; 2പത്രോ.2:19). അത്‌ നമ്മെ നശിപ്പിക്കുന്നതാണ്‌ (സദൃ.6:25-28; യെഹെ.20:30; എഫെ.4:19). അന്യ ജഡത്തെ മോഹിക്കുന്നത്‌ ദൈവം വെറുക്കുന്ന പാപമാണ്‌ (മത്താ.5:28). ഒരു വ്യക്തി അശ്ലീല ചിത്രങ്ങള്‍ കണ്ടു രസിക്കുന്നത്‌ അവന്റെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നെങ്കില്‍ ആ വ്യക്തി ദൈവത്തെ അറിഞ്ഞവനല്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണത്‌ (1കൊരി.6:9).

ആരെങ്കിലും ഈ ദുശ്ശീലത്തിന്‌ അടിമയായിപ്പോയിട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ ദൈവത്തിന്റെ കൃപയാല്‍ വിടുവിക്കപ്പെടാവുന്നതാണ്‌. അശ്ലീല ചിത്രങ്ങള്‍ കാണുന്നതില്‍ നിന്ന്‌ വിടുതല്‍ ആഗ്രഹിക്കുന്നവര്‍ താഴെപ്പറയുന്ന പടികള്‍ പിന്‍പറ്റാവുന്നതാണ്‌. 1) ദൈവത്തോട്‌ നിങ്ങളുടെ പാപത്തെ ഏറ്റു പറയുക (1യോഹ.1:9). 2) നിങ്ങളുടെ ഹൃദയത്തെ കഴുകി വെടിപ്പാക്കി അതിനെ പുതുപ്പിക്കുവാന്‍ പ്രാര്‍ത്ഥിക്കുക (റോമ.12:2). 3) ഫി.4:8 ല്‍ വായിക്കുന്ന തരത്തിലുള്ള ചിന്തകളാല്‍ നിറപ്പപ്പെടുവാന്‍ ആഗ്രഹിക്കുക, പ്രാര്‍ത്ഥിക്കുക. 4). നിങ്ങളുടെ ശരീരങ്ങളെ വിശുദ്ധിയില്‍ സൂക്ഷിക്കുവാന്‍ പഠിക്കുക (1തെസ്സ.4:3-4). 5. ലൈംഗീകതയുടെ സ്ഥാനം മനസ്സിലാക്കി ജീവിത പങ്കാളിയില്‍ മാത്രം അത്‌ രുചിക്കുക (1കൊരി.7:1-5). 6). ആത്മാവിനാല്‍ നടത്തപ്പെടുന്നവര്‍ ജഡത്തിന്റെ അഭിലാഷങ്ങള്‍ക്ക്‌ അനുസരിച്ച്‌ ജീവിക്കുകയില്ല എന്ന്‌ മനസ്സിലാക്കുക (5:16). 7). ചില പ്രായോഗീക കാര്യങ്ങള്‍ ചെയ്ത്‌ കമ്പ്യൂട്ടറില്‍ അശ്ലീല ചിത്രങ്ങള്‍ വരുന്നത്‌ തടയുക. 8). നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്ന ഒരാളോട്‌ നിങ്ങള്‍ വിശുദ്ധിയില്‍ ജീവിക്കുവാന്‍ കൃപ ലഭിക്കേണ്ടതിന്‌ പ്രാര്‍ത്ഥിക്കുവാന്‍ പറയുക.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഅശ്ലീല ചിത്രങ്ങളെപ്പറ്റി ബൈബിള്‍ എന്താണ്‌ പഠിപ്പിക്കുന്നത്‌?