വിവിധ മനുഷ്യ വര്‍ഗ്ഗങ്ങൾ എങ്ങനെയാണ്‌ ഉണ്ടായത്‌?


ചോദ്യം: വിവിധ മനുഷ്യ വര്‍ഗ്ഗങ്ങൾ എങ്ങനെയാണ്‌ ഉണ്ടായത്‌?

ഉത്തരം:
ഈ വിഷയത്തെപ്പറ്റി വ്യക്തമായ കുറിപ്പുകള്‍ വേദപുസ്തകത്തിൽ എവിടേയും കാണുവാന്‍ കഴിയുന്നതല്ല. വാസ്തവം പറഞ്ഞാല്‍ മനുഷ്യവര്‍ഗ്ഗം എന്ന ഒരു വര്‍ഗ്ഗം അല്ലാതെ മറ്റൊരു വര്‍ഗ്ഗം ഇല്ല. മനുഷ്യ വര്‍ഗ്ഗത്തിൽ ചര്‍മ്മത്തിന്റെ നിറമോ അല്ലെങ്കിൽ ശരീരപ്രകൃതിയിൽ വ്യത്യാസമുള്ളവരോ ഉണ്ടെന്നുള്ളത്‌ വാസ്തവം തന്നെ. ചിലരുടെ അഭിപ്രായം അനുസരിച്ച്‌ ബാബേലിൽ വച്ച്‌ ദൈവം ഭാഷയെ കലക്കിക്കളഞ്ഞപ്പോള്‍ ഇത്തരം വർഗ്ഗീയമായ വ്യത്യാസങ്ങളും ഉണ്ടായി എന്നാണ്‌ (ഉല്‍പത്തി.11:1-9). മനുഷ്യർ ചിതറിക്കപ്പെട്ടപ്പോൾ അവിടവിടങ്ങളിലെ കാലാവസ്ഥ അനുസരിച്ച്‌ മനുഷ്യരുടെ ചര്‍മ്മത്തിന്റെ നിറവും ശരീരപ്രകൃതിയും മാറ്റപ്പെട്ടു എന്ന് പറയപ്പെടുന്നു. എന്നാല്‍ ഇതിനെപ്പറ്റി വ്യക്തമായി യാതൊന്നും ഈ വേദഭാഗത്ത്‌ നാം വായിക്കുന്നില്ല. ബാബേലില്‍ വച്ചാണ്‌ ഇത്‌ സംഭച്ചത്‌ എന്നത്‌ വ്യക്തമല്ല.

എന്നാല്‍ മനുഷ്യന്റെ ഭാഷ കലക്കപ്പെട്ട് ഭൂമിയുടെ പല ഭാഗങ്ങളിൾ ചിതറിക്കപ്പെട്ടപ്പോൾ, ഒരു പ്രത്യേക ഭാഷ സംസാരിക്കുന്നവർ ഒരുമിച്ച്‌ താമസിക്കയും അവര്‍ തമ്മിൽ മാത്രം വര്‍ഗ്ഗവര്‍ദ്ധനവ്‌ ഉണ്ടാകയും ചെയ്തപ്പോള്‍ ചില പ്രത്യേകതകൾ ഓരോരോ വിഭാഗക്കാരുടെ പാരമ്പര്യ പ്രത്യേകതകളായി മാറുകയും അവരവരുടെ പിൻഗാമികള്‍ക്ക്‌ അത്തരം ഗുണങ്ങള്‍ നിരന്തരമായിത്തീരുകയും ചെയ്തു എന്ന് കരുതാവുന്നതാണ്‌

വേറൊരു വിശദീകരണം മനുഷ്യവര്‍ഗ്ഗം വിഭിന്ന നിറങ്ങളിലും വ്യത്യസ്ഥ ശരീരപ്രകൃതിയിലും ആയിരിക്കണം എന്ന് ദൈവം ആഗ്രഹിച്ചിരുന്നതുകൊണ്ട്‌ ആദാമിന്റെയും ഹവ്വയുടെയും ശരീരകോശങ്ങളില്‍ എല്ലാ നിറവും ശരീരപ്രകൃതിയും ഉള്ള മനുഷ്യരുടെ ജീനുകള്‍ അടങ്ങിയിരുന്നു എന്നാണ്‌. പ്രളയത്തിനു ശേഷം ഉണ്ടായിരുന്ന എട്ടു പേരില്‍ ഇത്തരം വ്യത്യസ്ഥ ജീനുകൾ ഉണ്ടായിരുന്നതിനാൽ ഓരോരോ സ്ഥലത്ത്‌ കുടിയേറിയവര്‍ക്ക്‌ അവരവരുടെ പ്രത്യേകതകൾ കാലക്രമത്തിൽ സ്ഥിരീകരിക്കപ്പെട്ടു എന്നു മാത്രം. ഏതായാലും ഈ ചോദ്യത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്ന ഏറ്റവും പ്രധാന വിഷയം മനുഷ്യവര്‍ഗ്ഗം ഏതു നിറമുള്ളവരോ ഏതു ശരീരപ്രകൃതി ഉള്ളവരോ ആയിരുന്നാലും നാം അവനെ മഹത്വപ്പെടുത്തണം എന്ന ഒരേ ഉദ്ദേശത്തോടു കൂടി ഒരേ ദൈവത്താല്‍ സൃഷ്ടിക്കപ്പെട്ട ഒരേ വര്‍ഗ്ഗമാണ്‌ നാം എല്ലാവരും എന്ന വസ്തുതയാണ്‌.

English
മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക
വിവിധ മനുഷ്യ വര്‍ഗ്ഗങ്ങൾ എങ്ങനെയാണ്‌ ഉണ്ടായത്‌?