settings icon
share icon
ചോദ്യം

ഞാൻ എന്തിനു സംഘടിത മതത്തിൽ വിശ്വസിക്കണം?

ഉത്തരം


മതം എന്ന വാക്കിന്‌ നിഖണ്ഡുവില്‍ കാണുന്ന അര്‍ത്ഥം "ജീവിതത്തിലും ആചാരങ്ങളിലും വെളിപ്പെടുന്ന ദൈവഭക്തി" അല്ലെങ്കില്‍, "ഒരു വിശ്വാസപ്രമാണത്തിന്റെ അടിസ്ഥാനത്തിലുള്ള സദാചാരവും ദൈവരാരാധനയും" എന്നോ മറ്റോ ആയിരിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ വേദപുസ്തകം സംഘടിത മതത്തെപ്പറ്റി പറയുന്നുണ്ടെങ്കിലും ഇന്ന്‌ നമുക്കു പരിചയമുള്ള സംഘടിതമായ മതത്തിന്റെ ഉദ്ദേശവും സ്വാധീനവും ദൈവത്തിന്‌ പ്രസാദകരമല്ല എന്നതില്‍ തെല്ലും സംശയമില്ല.

ഒരു പക്ഷെ, ഉല്‍പത്തി 11ആം അദ്ധ്യായത്തില്‍ ആയിരിക്കാം മനുഷന്റെ ആദ്യത്തെ സംഘടിത മതസ്താപനത്തിന്റെ ശ്രമം നടന്നത്‌. ഭൂമിയെ നിറയ്ക്കുവാനുള്ള ദൈവ കല്‍പനയ്ക്ക്‌ എതിരായി അവര്‍ സംഘടിച്ച്‌ ആകാശത്തോളം എത്തുന്ന ഒരു ഗോപുരം പണിയുവാനായി കൂടിവന്നു. ദൈവവുമായുള്ള ബന്ധത്തേക്കാൾ പ്രാധാന്യമുള്ളതാണ് അവരുടെ ഐക്യത എന്ന് അവർ വിശ്വസിച്ചു. അന്ന്‌ ദൈവംഇറങ്ങിവന്ന് മനുഷന്റെ ഭാഷകളെ കലക്കിക്കളഞ്ഞു, അങ്ങനെ ദൈവം ആദ്യത്തെ സംഘടിത മതത്തെ തകർത്തുകളഞ്ഞു.

പുറപ്പാട്‌ 6 ആം അദ്ധ്യായം മുതല്‍ യിസ്രായേലിന്‌ ഒരു സംഘടിത മതം ദൈവം തന്നെ ഏര്‍പ്പെടുത്തിക്കൊടുത്തതായി നാം വായിക്കുനു. പത്തു കല്‍പനകള്‍, സമാഗമന കൂടാരം, ബലിയാചാരങ്ങള്‍ എല്ലാം എങ്ങനെ എപ്പോള്‍ എന്ന്‌ അവന്‍ വ്യക്തമാക്കിക്കൊടുത്തു. എന്നാല്‍ ഇതിന്റെ എല്ലാം ഉദ്ദേശം ഗലാത്യർ 3ആം അദ്ധ്യായത്തിലും റോമാലേഖനം 7ആം അദ്ധ്യായത്തിലും കാണുന്നതുപോലെ ലോകരക്ഷിതാവായ ക്രിസ്തുവിന്റെ വരവിനെ ചൂണ്ടിക്കാണിക്കുക മാത്രമായിരുന്നു എന്ന സത്യം അവര്‍ മനസ്സിലാക്കിയില്ല. അതിനു പകരം ഈ നിയമങ്ങളെയും, ആചാരാനുഷ്ടാനങ്ങളെയും ദൈവത്തേക്കാള്‍ അധികം മാനിച്ച്‌ അവയെ ആരാധിക്കുവാന്‍ തുടങ്ങി.

യിസ്രായേലിന്റെ ചരിത്രത്തില്‍ ഉടനീളം അവര്‍ക്ക്‌ ഏര്‍പ്പെട്ടിരുന്ന അനേക സംഘട്ടനങ്ങളും സംഘടിത മതങ്ങളുമായുള്ള സംഘട്ടനങ്ങളായിരുന്നു. ഉദ്ദാഹരണമായി ന്യായാ.6, 1രാജാ.18, 1ശമു.5, 2 രാജാ.23:10 എന്നിവിടങ്ങളില്‍ ബാല്‍, ദാഗോന്‍, മോലെക്‌ ഇവയുടെ ആരാധകരുമായുള്ള സംഘട്ടനങ്ങള്‍ നാം കാണുന്നു. ദൈവം അത്തരം സംഘടിത മതങ്ങളുടെ ആരാധനക്കാരെ എല്ലാം തോല്‍പിച്ച്‌ തന്റെ സര്‍വശക്തിയും തന്റെ പരമാധികാരവും തെളിയിച്ചു.

ക്രിസ്തുവിന്റെ കാലത്തെ സംഘടിത മതങ്ങളുടെ പ്രതിനിധികളായി പരീശന്‍മാരെപ്പറ്റിയും സദൂക്യരെപ്പറ്റിയും നാം സുവിശേഷങ്ങളില്‍ വായിക്കുന്നു. അവരുടെ തെറ്റായ ഉപദേശങ്ങള്‍്‌ക്കും കപടഭക്തിയുള്ള ജീവിതത്തിനും എതിരായി കര്‍ത്താവ്‌ പലപ്പോഴും പ്രതികരിച്ചിരുന്നതായി നാം വായിക്കുന്നു. ലേഖനങ്ങളിലും സംഘടിത മതക്കാരുടെ നുഴഞ്ഞുകയറ്റത്തെപ്പറ്റി നാം വായിക്കുന്നു. നിര്‍മല സുവിശേഷ സത്യങ്ങളില്‍ മായം കലര്‍ത്തി മനുഷന്റെ പ്രയത്നവും രക്ഷയ്ക്ക്‌ ആവശ്യമാണെന്ന്‌ പഠിപ്പിച്ചിരുന്ന സംഘടിത മതവാദികളെപ്പറ്റി നാം ഗലാത്യലേഖനത്തിലും കൊലോസ്യ ലേഖനത്തിലും നാം വായിക്കുന്നു. വെളിപ്പാടു പുസ്തകത്തില്‍ സംഘടിത മതം അതിന്റെ ഉച്ചകോടിയില്‍ എത്തി അഖില ലോക മതത്തലവനായി അന്തിക്രിസ്തു അവരോധിക്കപ്പെടുന്നതിനെപ്പറ്റി നാം വായിക്കുന്നു.

നാം ഇതുവരെ കണ്ടതുപോലെ സംഘടിതമതം പലപ്പോഴും ദൈവീക പ്രവര്‍ത്തനത്തിന്‌ എതിരായി വര്‍ത്തിക്കുന്ന ഒരു പ്രതിഭാസമായി മാറാറുണ്ട്‌. എന്നാല്‍ ദൈവീക കാര്യപരിപാടിയില്‍ സംഘടിതമായി വിശ്വാസികള്‍ ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി ബൈബിളിൽ പറഞ്ഞിട്ടുണ്ട്‌. വിശ്വാസികള്‍ സംഘടിതമായി കൂടിവരുന്നതിനെ ദൈവം വിളിക്കുന്നത്‌ "സഭകള്‍" എന്നാണ്‌. അപ്പൊസ്തല പ്രവര്‍ത്തികളിലും ലേഖനങ്ങളിലും ഇതിനെപ്പറ്റി പഠിക്കുമ്പോള്‍ സ്ഥലം സഭകള്‍ വ്യവസ്താപിതവും സ്വതന്ത്രവും ആയിരിക്കണം എന്ന് മനസ്സിലാക്കാവുന്നതാന്‌. ഇങ്ങനെയുള്ള സംഘടിത പ്രവര്‍ത്തനങ്ങള്‍ കൊണ്ട്‌ വിശ്വാസികള്‍ സൂക്ഷിക്കപ്പെടുകയും, വളരുകയും ചെയ്യുന്നതോടൊപ്പം മറ്റുള്ളവരെ തങ്ങളിലേയ്ക്ക്‌ ആകര്‍ഷിക്കുവാനും ഇടയാകുന്നു (അപ്പൊ.2:41-42). പുതിയ നിയമ സഭകളെ വാസ്തവത്തില്‍ ഒരു "സംഘടിതമായ ബന്ധം" എന്ന്‌ വിശേഷിപ്പിക്കുന്നതായിരിക്കും ഉത്തമം.

ദൈവീക സംസര്‍ഗ്ഗത്തിനു വേണ്ടിയുള്ള മനുഷ്യന്റെ യത്നം ആണല്ലോ മതങ്ങള്‍. ക്രിസ്തീയ വിശ്വാസം എന്നത് യേശുക്രിസ്തുവിന്റെ യാഗത്താൽ നമുക്ക് ദൈവവുമായി ലഭിച്ച ബന്ധമാണ്. ദൈവത്തെ നമുക്ക്‌ തേടിപ്പിടിക്കുവാന്‍ കഴിയുകയില്ല; അവന്‍ നമ്മെയാണ്‌ തേടി കണ്ടുപിടിച്ചത്‌ (റോമ.5:8). അവിടെ അഹംഭാവത്തിനു സ്ഥാനമില്ല; എല്ലാം കൃപയാലത്രേ ആകുന്നു (എഫേ.2:8). ആരായിരിക്കണം തലവന്‍ എന്ന പ്രശ്നമില്ല; കാരണം ക്രിസ്തു ആണ്‌ തല ആയിരിക്കുന്നത്‌ (കൊലൊ.1:18). അവിടെ അസൂയ ഇല്ല; കാരണം എല്ലാവരും ക്രിസ്തുവില്‍ ഒന്നാണ്‌ (ഗലാ.3:28). ഈ രീതിയില്‍ സംഘടിതമായാല്‍ ഒരിക്കലും പ്രശ്നം ആവുകയില്ല എന്നാൽ സംഘടിത വിശ്വാസത്തിന്റെ നിയമങ്ങളിലും ആചാരങ്ങളിലും ശ്രദ്ധകേന്ദ്രീകരിക്കുന്നതാണ് പ്രശ്നം.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഞാൻ എന്തിനു സംഘടിത മതത്തിൽ വിശ്വസിക്കണം?
© Copyright Got Questions Ministries