settings icon
share icon
ചോദ്യം

സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക്‌ എന്തു സംഭവിക്കും?

ഉത്തരം


തന്നെപ്പറ്റി കേട്ടിരുന്നാലും ഇല്ലെങ്കിലും, സകല മനുഷരും ദൈവസന്നിധിയില്‍ കണക്കു കൊടുക്കേണ്ടവരാണ്‌ എന്ന് വേദപുസ്തകം പറയുന്നു. പ്രകൃതിയിലും (റോമർ 1:20) മനുഷ്യ ഹൃദയങ്ങളിലും (സഭാപ്രസംഗി 3:11) ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്ന് വേദപുസ്തകം വ്യക്തമാക്കുന്നു. എന്നാല്‍ മനുഷഹൃദയത്തിൽ പാപം കുടികൊള്ളുന്നതുകൊണ്ട്‌ നാമെല്ലാം ഈ അറിവിനെ നിരസ്സിക്കയും ദൈവത്തിനെതിരായി പ്രവര്‍ത്തിക്കയും ചെയ്യുന്നു എന്നതാണ്‌ യഥാര്‍ത്ഥ പ്രശ്നം. (റോമർ 1:21-23) ദൈവത്തിന്റെ കൃപ ഇല്ലായിരുന്നു എങ്കില്‍, ദൈവമില്ലാത്ത ജീവിതം പ്രയോജന രഹിതവും കുഴപ്പം നിറഞ്ഞതും ആയിരിക്കുമെന്ന് മനസ്സിലാക്കത്തക്കവണ്ണം ദൈവം നമ്മെ നമ്മുടെ ഹൃദയത്തിന്റെ പാപവികാരങ്ങള്‍ക്ക്‌ ഏല്‍പിക്കുമായിരുന്നു. അവനെ തുടര്‍ന്നു തിരസ്കരിക്കുന്നവരെ അവന്‍ അങ്ങനെ തന്നെ ചെയ്യുമെന്ന് വേദപുസ്തകം പഠിപ്പിക്കുന്നു. (റോമർ1:24-32)

വാസ്തവം പറഞ്ഞാല്‍, ചിലർ ദൈവത്തെപ്പറ്റി കേട്ടിട്ടില്ല എന്നതിനേക്കാൾ, അവർ കേട്ടതും പ്രകൃതിയില്‍ നിന്ന്‌ മനസ്സിലാക്കിയതും ആയ ദൈവീക വെളിപ്പാടിനെ അവർ സ്വീകരിച്ചില്ല എന്നതാണ്‌ പ്രശ്നം. ആവര്‍ത്തനം 4:29 ഇങ്ങനെ പറയുന്നു. "എങ്കിലും അവിടെ നിന്റെ ദൈവമായ യഹോവയെ നീ തിരകയും, പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണ മനസ്സോടും കൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെത്തും". ഈ വാക്യം ഒരു പ്രധാന സത്യം നമ്മെ പഠിപ്പിക്കുന്നു. ദൈവത്തെ സത്യസന്ധമായി അന്വേഷിക്കുന്നവര്‍ എല്ലാവരും അവനെ കണ്ടെത്തും എന്നതാണ്‌ ആ സത്യം. ഒരുവന്‍ ദൈവത്തെ കാണണമെന്ന് വാസ്തവത്തിൽ ആഗ്രഹിച്ചാല്‍ ദൈവം അവന്‌ തന്നെത്താൻ വെളിപ്പെടുത്തും എന്നതിൽ അല്‍പം പോലും സംശയമില്ല.

എന്നാല്‍ "ദൈവത്തെ അന്വേഷിക്കുന്നവർ ആരുമില്ല" (റോമർ.3:11) എന്നതാണ്‌ പ്രശ്നം. തങ്ങള്‍ക്ക്‌ പ്രകൃതിയിൽ നിന്നും, തങ്ങളുടെ മനസ്സക്ഷിയില്‍ നിന്നും ലഭിച്ചിരിക്കുന്ന വെളിപ്പാടിനെ അവര്‍ മറുതലിച്ച്‌ അവരവർ ഉണ്ടാക്കിയ ദൈവങ്ങളെ അവർ നമസ്കരിക്കുകയാണ്‌ പതിവ്‌. ക്രിസ്തുവിനെപ്പറ്റി കേട്ടിട്ടില്ലാത്തവരെ ദൈവം ശിക്ഷിക്കുമോ എന്ന ചോദ്യത്തിന്‌ വാസ്തവത്തിൽ പ്രസക്തി ഇല്ല. അവരവര്‍ക്ക്‌ ലഭിച്ച വെളിച്ചത്തിനടിസ്ഥാനത്തില്‍ മാത്രമേ ദൈവം ഓരോരുത്തരേയും ശിക്ഷ വിധിക്കയുള്ളൂ. അവരവര്‍ക്ക്‌ ലഭിച്ചിരിക്കുന്ന വെളിപ്പാടിനെ തിരസ്കരിക്കുന്നവര്‍ക്കു മാത്രമേ നരക ശിക്ഷ ദൈവം കൊടുക്കുകയുള്ളൂ.

സുവിശേഷം ഒരിക്കലും കേള്‍ക്കാത്തവര്‍ക്ക്‌ എന്തു സംഭവിക്കും എന്ന്‌ വാദപ്രതിവാദം നടത്തുന്നതിനു പകരം രക്ഷിക്കപ്പെട്ടവര്‍ എന്ന നിലയ്ക്ക്‌ നാം എത്രയും വേഗത്തിൽ എല്ലാവര്‍ക്കും സുവിശേഷം അറിയിക്കുക എന്ന വേലയിൽ ഏര്‍പ്പെടുകയാണ്‌ ചെയ്യേണ്ടത്‌. സകല ജാതികളോടും സുവിശേഷം അറിയിക്കുവാനാണ്‌ നമുക്ക്‌ കല്‍പന ലഭിച്ചിരിക്കുന്നത്‌ (മത്തായി.28:19-20; പ്രവർത്തികൾ 1:8). പ്രകൃതിയിലും മനസ്സാക്ഷിയിലും അവര്‍ക്കു ലഭിച്ചിരിക്കുന്ന വെളിച്ചത്തെ അവര്‍ മറുതലിക്കുവാൻ കൂടുതൽ സാദ്ധ്യത ഉള്ളതുകൊണ്ട്‌ ക്രിസ്തുവില്‍ കൂടെ മാനവരാശിക്കു വേണ്ടി ദൈവം ചെയ്തു തീര്‍ത്തിരിക്കുന്ന രക്ഷണ്യ വേലയുടെ സുവിശേഷ സന്ദേശം എല്ലാവരേയും എങ്ങനെയെങ്കിലും എത്രയും വേഗം അറിയിക്കുവാന്‍ നാം ബദ്ധപ്പെടേണ്ടതാണ്‌. ക്രിസ്തുവില്‍ കൂടെ പാഞ്ഞൊഴുകിയ ദൈവകൃപയുടെ സുവിശേഷം ഒരാള്‍ സ്വീകരിച്ചാൽ മാത്രം പാപത്തിൽ നിന്ന് വിമോചനം പ്രാപിച്ച്‌ ദൈവമക്കൾ ആയിത്തീരുകയും ദൈവമില്ലാത്ത നിത്യതയിൽ നിന്ന് വിടുതൽ പ്രാപിക്കയും ചെയ്യുവാന്‍ കഴിയുകയുള്ളൂ.

സുവിശേഷം കേട്ടിട്ടില്ലാത്തവരോട്‌ ദൈവം കരുണ കാണിച്ച്‌ അവരെ രക്ഷിക്കും എന്ന്‌ നാം ചിന്തിച്ചാല്‍, നാം വലിയ ഒരു പ്രശ്നത്തിൽ ചെന്നു പെടും എന്നതിൽ സംശയമില്ല. സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്തവർ രക്ഷിക്കപ്പെടുമെങ്കിൽ, ആരും സുവിശേഷം കേൾക്കരുത് എന്ന ചിന്ത തെറ്റല്ല. നാം ഒരു വ്യക്തിയോട് സുവിശേഷം അറിയിച്ചിട്ട് ആ വ്യക്തി അത് തിരസ്കരിച്ചാൽ നാം ആ വ്യക്തിയോട് ചെയ്യുന്ന ഏറ്റവും വലിയ തെറ്റായിരിക്കും. തിരസ്കരിച്ച വ്യക്തി തീർച്ചയായും ശിക്ഷാ യോഗ്യനാണ്. സുവിശേഷം കേൾക്കാത്തവർ ശിക്ഷിക്കപ്പെടണം അല്ലെങ്കിൽ സുവിശേഷീകരണത്തിന് യാതൊരു പ്രോത്സാഹനവും ഇല്ല. സുവിശേഷം കേൾക്കാതെ തന്നെ ആളുകൾ രക്ഷിക്കപ്പെടുമെങ്കിൽ, സുവിശേഷം കേട്ടിട്ട് അത് തിരസ്കരിച്ചിട്ട് എന്തിന് അവരെ ശിക്ഷയ്ക്ക് യോഗ്യരാക്കണം?

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

സുവിശേഷം ഒരിക്കലും കേട്ടിട്ടില്ലാത്ത ഒരാള്‍ക്ക്‌ എന്തു സംഭവിക്കും?
© Copyright Got Questions Ministries