settings icon
share icon
ചോദ്യം

പട്ടാളത്തിൽ ഒരു ക്രൈസ്തവൻ സേവിക്കുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?

ഉത്തരം


പട്ടാളത്തിൽ സേവിക്കുന്നതിനെ പറ്റി ബൈബിളിൽ അനേക കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിൽ അനേക കാര്യങ്ങൾ സാമ്യമായാണ് പറഞ്ഞിരിക്കുന്നത് എങ്കിലും നേരിട്ട് ബന്ധമുള്ള കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. ഒരാൾക്ക് പട്ടാളത്തിൽ സേവിക്കാമോ എന്ന് ബൈബിളിൽ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. അതേ സമയം തന്നെ ഒരു പട്ടാളക്കാരനെ ബഹുമാനത്തോടു കൂടെയാണ് ബൈബിളിൽ ഉടനീളം കണ്ടിരിക്കുന്നത്, കൂടാതെ വചനപ്രകാരം ഇത് ഒരു ഉത്തമമായ സേവനവുമാണ്.

പട്ടാള സേവനത്തിന്റെ ആദ്യ ഉദാഹരണം പഴയനിയമത്തിൽ ഉല്പത്തി 14 ലാണ് കാണുന്നത്. ഏലാം രാജാവായ കെദൊർലായോമെറും തന്റെ കുടെയുള്ളവരും അബ്രഹാമിന്റെ സഹോദര പുത്രനായ ലോത്തിനെ പിടിച്ചു കൊണ്ട് പോയി. അപ്പോൾ അബ്രാം തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻ വരെ പിന്തുടർന്നു ഏലാമ്യരെ തോല്പിച്ചു. ഇവിടെ നിരപരാധികളെ രക്ഷിക്കുന്ന നല്ല പ്രവർത്തികൾ ചെയ്യുന്ന ഒരു സൈന്യത്തെ നാം കാണുന്നു.

പിന്നീട് ഇസ്രായേലിന്റെ ചരിത്രത്തിൽ ഒരു സൈന്യത്തെ വിന്യസിപ്പിച്ചെടുക്കുന്നത് നാം കാണുന്നു. അവരുടെ സൈന്യത്തിന്റെ സ്ഥിതി എന്തായിരുന്നാൽ തന്നെ ദൈവം അവർക്ക് വേണ്ടി യുദ്ധം ചെയ്തിരുന്നു, അവർ യുദ്ധങ്ങൾ ജയിക്കുകയും ചെയ്തു. ഇതിനാൽ തന്നെ ഒരു നല്ല സൈന്യത്തെ പടുത്തുയർത്തുവാൻ നന്നാ താമസിച്ചിരുന്നു. ശൗൽ, ദാവീദ്, ശലോമോൻ തുടങ്ങിയവരുടെ വാഴ്ചാ നാളുകളിലാണ് അവർക്ക് നല്ല ഒരു സൈന്യം ഉടലെടുത്തത്. ശൗലാണ് ആദ്യത്തെ സുസ്ഥിരമായ സൈന്യത്തെ കെട്ടിപടുത്തത്. (1 ശമുവേൽ 13: 2; 24: 2; 26: 2)

ശൗൽ തുടങ്ങി വച്ചത് ദാവീദ് തുടർന്നു. അവനോട് ചേർന്ന് നിൽക്കുന്ന പട്ടാളക്കാരെ മറ്റ് ദേശങ്ങളിൽ നിന്നും കൊണ്ട് വന്ന് തന്റെ സൈന്യത്തെ വിന്യസിപ്പിച്ചു. (2 ശമുവേൽ 15: 19-22) തന്റെ സൈന്യ തലവനായി യോവാബ് എന്ന് വ്യക്തിയെ നിയമിച്ചു. ദാവീദിന്റെ കീഴിൽ ആ സൈന്യം പ്രബലപ്പെട്ടു അമ്മോന്യ തുടങ്ങിയ അയൽ രാജ്യങ്ങളെ പിടിച്ചടക്കി. (2 ശമുവേൽ 11: 1; 1ദിനവൃത്താന്തം 20: 1-3) 24000 പേർ അടങ്ങുന്ന 12 കൂട്ടങ്ങളെ ദാവീദ് ഉണ്ടാക്കി. ഓരോ കൂട്ടം 12 മാസത്തിൽ ഒരു മാസം സേവിക്കും. (1 ദിനവൃത്താന്തം 27) ശലോമോന്റെ വാഴ്ചയുടെ കാലത്ത് ദേശത്ത് എല്ലാം സമാധാനം ആയിരുന്നെങ്കിലും അനേക രഥങ്ങളും കുതിരകളുമൊക്കെ ചേർത്ത് സൈന്യത്തെ വീണ്ടും വിന്യസിപ്പിച്ചു. (1 രാജാക്കന്മാർ 10:26). പിന്നീട് യിസ്രായേലിന് രാഷ്ട്ട്രീയ പരമായി ഒരു നിലനില്പ് ഇല്ലാതിരുന്നപ്പോഴും ഈ സൈന്യം ഏകദേശം ബി.സി. 586 വരെ നിലവിൽ നിന്നിരുന്നു.

പുതിയനിയമത്തിൽ, ഒരു ശതാധിപൻ യേശുവിന്റെ അടുക്കൽ വന്നപ്പോൾ യേശു ആശ്ചര്യപ്പെട്ടു. ഈ ശതാധിപന് അധികാരങ്ങളെ കുറിച്ചുള്ള അറിവും, യേശുവിലുള്ള വിശ്വാസവും തന്റെ യേശുവിനോടുള്ള പ്രതികരണത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയും. (മത്തായി 8: 5-13). യേശു ഒരിക്കലും തന്റെ ജോലിയെ താഴ്ത്തി പറഞ്ഞില്ല. പുതിയ നിയമത്തിൽ പറഞ്ഞിരിക്കുന്ന പല ശതാധിപന്മാരും, പടത്തലവന്മാരും വിശ്വാസികളും, ദൈവ ഭയമുള്ളവരും, നല്ല സ്വഭാവം ഉള്ളവരുമാണ്. (മത്തായി 8: 5; 27: 54; മർക്കോസ് 15: 39-45; ലൂക്കോസ് 7: 2; 23: 47; പ്രവർത്തികൾ 10: 1; 21: 32; 28: 16)

ഇന്നത്തെ സ്ഥലങ്ങളും, പേരുകളും മാറിയെങ്കിലും ബൈബിളിൽ ഉള്ള പടത്തലവന്മാരെയും ശതാധിപന്മാരെയും പോലെ തന്നെ നാം നമ്മുടെ സൈന്യത്തെയും ബഹുമാനിക്കണം. ഒരു പട്ടാളക്കാരൻ എന്ന് വച്ചാൽ അന്നാളിൽ ബഹുമാനിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന്, പൗലോസ് എപ്പഫ്രൊദിത്തൊസിനെ സഹഭടൻ എന്നാണ് അഭിസംബോധന ചെയ്തിരിക്കുന്നത്. (ഫിലിപ്പ്യർ 2: 25) സർവ്വായുധം ധരിച്ച് കൊണ്ട് കർത്താവിൽ ബലപ്പെടണം എന്ന് സൈന്യത്തിൽ ഉപയോഗിക്കുന്ന വാക്കുകൾ, ആയുധങ്ങളുടെ പേരായ പരിച, വാൾ മുതലായ വാക്കുകളും ബൈബിളിൽ പ്രയോഗിച്ചിട്ടുണ്ട്.(എഫെസ്യർ 6: 10-20)

സൈന്യത്തിൽ സേവനം അനുഷ്ടിക്കുന്നതിനെ പറ്റി ബൈബിളിൽ വ്യക്തമായി സംസാരിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള സേവനം ദൈവത്തിന് പ്രസാദകരമാണെന്ന് ഈ സേവനം ചെയ്യുന്നവർക്ക് ഉറപ്പിക്കാം. എല്ലാ ബഹുമാനത്തിനും, ആദരവിനും നമ്മുടെ സൈന്യം അർഹരാണ്.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

പട്ടാളത്തിൽ ഒരു ക്രൈസ്തവൻ സേവിക്കുന്നതിനെ പറ്റി ബൈബിൾ എന്താണ് പറയുന്നത്?
© Copyright Got Questions Ministries