settings icon
share icon
ചോദ്യം

സ്വയഭോഗം വേദാടിസ്ഥാനത്തില്‍ പാപമോ?

ഉത്തരം


സ്വയഭോഗത്തെപ്പറ്റി വിശദീകരണമോ അതിനെപ്പറ്റി കൂടുതല്‍ വിവരങ്ങളോ ബൈബിള്‍ തരുന്നില്ല. ഉല്പത്തി 38: 9-10 വരെയുള്ള വാക്യങ്ങളിൽ വായിക്കുന്ന ഓനാൻ എന്ന വ്യക്തിയെ കുറിച്ചുള്ള കഥയാണ് സ്വയഭോഗത്തെ കുറിച്ച് വചനത്തിൽ കാണുന്നത്. ബീജം നിലത്ത് ഒഴുക്കി കളയുന്നത് പാപമെന്ന് ചിലർ ഇതിനെ വ്യഖ്യാനിക്കുന്നു. എന്നാൽ ഈ ഭാഗം വ്യക്തമായി അതല്ല പറയുന്നത്. ഓനാൻ തന്റെ ബീജം നിലത്ത് ഒഴുക്കി കളഞ്ഞത് കൊണ്ടല്ല ദൈവം തന്നോട് കോപിച്ചത് മറിച്ച് തന്റെ സഹോദരന് സന്തതിയെ നൽകുവാൻ മടിച്ചത് കൊണ്ടാണ്. സ്വയംഭോഗത്തെ കുറിച്ചല്ല ഈ ഭാഗം സംസാരിക്കുന്നത് മറിച്ച് കുടുംബത്തോടുള്ള കർത്തവ്യ നിർവഹണത്തെ കുറിച്ചാണ് സംസാരിക്കുന്നത്. സ്വയഭോഗം പാപമാണെന്ന് കാണിക്കുവാൻ ഉപയോഗിക്കുന്ന മറ്റൊരു ഭാഗം മത്തായി 5: 27-30 വരെയാണ്. ഒരു വ്യക്തിക്ക് ഉണ്ടാകാവുന്ന ജഡീക ചിന്തകളെ പറ്റി യേശു പറഞ്ഞതിന് ശേഷം ഇപ്രകാരം പറഞ്ഞു, “വലങ്കൈ നിനക്കു ഇടർച്ച വരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞ് കളക.“ സ്വയം ഭോഗത്തെ കുറിച്ചും യേശു ചിന്തിച്ചു എന്ന് കരുതാമെങ്കിലും അത് മാത്രം ഉദ്ദേശിച്ചാണ് പറഞ്ഞത് എന്ന് പറയുവാൻ കഴിയുകയില്ല.

സ്വയഭോഗം പാപമാണെന്ന് ബൈബിൾ വ്യക്തമായി പറയുന്നില്ല, എന്നാൽ സ്വയഭോഗത്തിലേക്ക്‌ ഒരാളെ നയിക്കുന്ന ഘടകങ്ങളാണ്‌ അതിനെ പാപമായി മാറ്റുന്നത്‌. ലൈംഗീക ഉത്തേജനവും, ലൈംഗീക ആസക്തിയുള്ള ചിന്തകളും, അശ്ലീല ചിത്രങ്ങളുമാണല്ലോ ഒരാളെ സ്വയഭോഗത്തിലേക്കു നയിക്കുന്നത്‌. ഈ വക കാര്യങ്ങളെയാണ്‌ നാം കൈകാര്യം ചെയ്യേണ്ടത്‌. കാമാസക്തി, അശ്ലീല ചിത്രങ്ങള്‍ കാണുവാനുള്ള പ്രവണത, അന്യജഡമോഹം എന്നിവയെ ജയിച്ചാല്‍ സ്വയഭോഗത്തേയും അതിജീവിക്കാവുന്നതാണ്‌. സ്വയഭോഗം മൂലം കുറ്റ ബോധത്താൽ വലയുന്നവർ ഉണ്ട്, എന്നാൽ സ്വയഭോഗത്തിലേക്ക് നയിച്ച ചിന്തകളിൽ നിന്നുള്ള മാനസാന്തരം അതിലും അനിവാര്യമാണ്.

ദുര്‍നടപ്പും, അശുദ്ധിയും, അത്യാഗ്രഹവും നിങ്ങളുടെ ഇടയില്‍ പേര്‍ പറയുവാന്‍ പോലും അരുത്‌ എന്ന് എഫേസ്യർ 5:3 പറയുന്നു. ഈ വാക്യത്തിന്റെ അടിസ്ഥാനത്തില്‍ സ്വയഭോഗത്തിന്റെ സ്ഥാനം എവിടെയെന്ന് ഊഹിച്ചുകൊള്ളുക. നാം ചെയ്യുന്ന കാര്യം വേറൊരാളോട്‌ അഭിമാനത്തോടുകൂടെ പറയുവാൻ കഴിയാത്തതാണെങ്കിൽ അത്‌ ഒരു പാപമായിരിക്കുവാനാണ്‌ വഴി. മറ്റൊരാൾ നാം ചെയ്യുന്നത്‌ കണ്ടുപിടിച്ചാല്‍ നാം അതേപ്പറ്റി ലജ്ജിക്കേണ്ടി വരുമെങ്കിൽ അത്‌ പാപം തന്നെ എന്ന് ഉറപ്പാക്കാം. നാം ചെയ്യുന്ന കാര്യം ദൈവസന്നിധിയില്‍ കൊണ്ടുവന്ന് ദൈവനാമ മഹത്വത്തിനു വേണ്ടി അതിനെ മാറ്റേണമേ എന്ന് ദൈവത്തോട്‌ ആത്മാര്‍ത്ഥമായി പറയുവാൻ കഴിയുന്നില്ലെങ്കിൽ അതും തെറ്റു തന്നെ. സ്വയഭോഗം നാലുപേരുടെ മുമ്പില്‍ അഭിമാനിക്കത്തക്കതോ അല്ലെങ്കിൽ ദൈവത്തിന്‌ നന്ദി കരേറ്റുവാന്‍ കഴിയുന്നതോ ആണെന്ന് തോന്നുന്നുല്ല.

നാം തിന്നുകയോ കുടിക്കുകയോ എന്തു ചെയ്താലും ദൈവനാമ മഹത്വത്തിനായി ചെയ്യണമെന്നാണ്‌ ബൈബിൾ നിര്‍ദ്ദേശിക്കുന്നത്‌ (1കൊരിന്ത്യർ 31). നാം ചെയ്യുന്ന കാര്യം ദൈവത്തിനു പ്രസാദമുള്ളതാണോ എന്ന് സംശയമുണ്ടെങ്കില്‍, അങ്ങനെയുള്ള കാര്യം ചെയ്യാതിരിക്കുന്നതാണ്‌ നല്ലത്‌. സ്വയഭോഗി ദൈവത്തിനു പ്രസാദമുള്ള കാര്യമാണോ ചെയ്യുന്നതെന്ന് ചിന്തിക്കേണ്ടത് ഉണ്ട്. "വിശ്വാസത്തില്‍ നിന്ന് ഉത്ഭവിക്കാത്തതൊക്കെയും പാപമത്രേ" എന്ന് റോമർ 14:23 ൽ വായിക്കുന്നു. സ്വയഭോഗം വിശ്വാസത്തിന്റെ പ്രവര്‍ത്തിയായി കാണുവാ കഴിയുകയില്ല. മറക്കുവാന്‍ പാടില്ലാത്ത വേറൊരു സത്യം നമ്മുടെ ആത്മാക്കളെ മാത്രമല്ല നമ്മുടെ ശരീരങ്ങളേയും കര്‍ത്താവ്‌ വിലകൊടുത്തു വാങ്ങിയിരിക്കുന്നു എന്നതാണ്‌. "ദൈവത്തിന്റെ ദാനമായി നിങ്ങളില്‍ ഇരിക്കുന്ന പരിശുദ്ധാത്മാവിന്റെ മന്ദിരമാകുന്നു നിങ്ങളുടെ ശരീരമെന്നും നിങ്ങളെ വിലക്കു വാങ്ങിയിരിക്കയാല്‍ നിങ്ങള്‍ താന്താങ്ങള്‍ക്കുള്ളവർ അല്ല എന്നും അറിയുന്നില്ലയോ. ആകയാൽ നിങ്ങളുടെ ശരീരം കൊണ്ട്‌ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍" (1കൊരിന്ത്യർ 6:19-20). നാം നമ്മുടെ ശരീരം കൊണ്ട്‌ എവിടെ പോകുന്നു എന്നും എന്തു ചെയ്യുന്നു എന്നും തീരുമാനിക്കുന്നതിന്‌ ഈ വലിയ സത്യം നമ്മെ സ്വാധീനിക്കേണ്ടതാണ്‌. സ്വയഭോഗം ദൈവത്തെ പ്രസാദിപ്പിക്കുന്നതല്ല, അതിന്‌ ദുര്‍മാര്‍ഗ്ഗത്തിന്റേയും അശുദ്ധിയുടേതും പേരുള്ളതാണ്‌, ദൈവം നമ്മുടെ ശരീരത്തിന്റെ ഉടമസ്ഥന്‍ എന്ന സത്യത്തെ വിസ്മരിക്കുന്നതാണ്‌. ഈ പറഞ്ഞ കാര്യങ്ങളുടെ വെളിച്ചത്തില്‍ സ്വയഭോഗം ദൈവം വെറുക്കുന്ന ഒരു പാപമാണ്. അത് ദൈവത്തിന് മഹത്വം നൽകുന്നില്ല മാത്രമല്ല ദൈവത്തിന് പൂർണ്ണ ഉടമസ്ഥാവകാശം ഉണ്ടെന്നും പറയുവാൻ കഴിയുകയില്ല.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

സ്വയഭോഗം വേദാടിസ്ഥാനത്തില്‍ പാപമോ?
© Copyright Got Questions Ministries