വിവാഹജീവിതം സന്തോഷകരമാക്കുന്നതിന്റെ രഹസ്യം എന്താണ്‌?ചോദ്യം: വിവാഹജീവിതം സന്തോഷകരമാക്കുന്നതിന്റെ രഹസ്യം എന്താണ്‌?

ഉത്തരം:
"ഭര്‍ത്താവുള്ള സ്ത്രീ ജീവിച്ചിരിക്കുന്ന ഭര്‍ത്താവിനോട്‌ ന്യായപ്രമാണത്താല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നു" (റോമ.7:2). ഈ വാക്യം നമ്മെ പഠിപ്പിക്കുന്നത്‌ മരണം സംഭവിക്കുന്നതുവരെ ഭാര്യാഭര്‍ത്താക്കന്‍മാര്‍ അന്വേന്യം ബന്ധിക്കപ്പെട്ടിരിക്കുന്നു എന്നാണ്‌. ഇതാണ്‌ വിവാഹത്തെ സംബന്ധിച്ച്‌ ദൈവത്തിന്റെ കല്‍പന. എന്നാല്‍ ഇന്ന്‌ "മരണം നമ്മെ പിരിക്കുംവരെ" എന്ന്‌ അന്വേന്യം വിവാഹ സമയത്ത്‌ കൊടുക്കുന്ന വാക്ക്‌ പലരും പാലിക്കതെ പോകുന്നു.

എങ്ങനെ സന്തോഷകരമായ ഒരു വിവാഹജീവിതം കൈവരിക്കാം എന്നത്‌ എല്ലാവരുടേയും പ്രശ്നമാണ്‌. ദൈവത്തേയും അവന്റെ വചനത്തേയും അനുസരിച്ചാല്‍ ഏവര്‍ക്കും ഇത്‌ സാദ്ധ്യമാക്കാം എന്നതില്‍ അല്‍പം പോലും സംശയമില്ല. വിവാഹത്തിനു മുമ്പും വിവാഹശേഷവും ജീവിതത്തില്‍ പാലിക്കേണ്ട പ്രമാണം ദൈവത്തെ അനുസരിക്കുക എന്നതു മാത്രമായിരിക്കണം. ദൈവം പറയുന്നത്‌ ശ്രദ്ധിക്കുക. "രണ്ടുപേര്‍ തമ്മില്‍ ഒത്തിട്ടല്ലാതെ ഒരുമിച്ചു നടക്കുമോ?"(ആമോ.3:3). രക്ഷിക്കപ്പെട്ട ദൈവപൈതലിനെ സംബന്ധിച്ച്‌ ഈ വാക്യത്തിന്റെ അര്‍ത്ഥം അവിശ്വാസികളുമായി ഇണയുവാന്‍ പാടില്ല എന്നത്രെ. "നിങ്ങള്‍ അവിശ്വാസികളോട്‌ ഇണെയല്ലാപ്പിണ കൂടരുത്‌; നീതിയ്ക്കും അധര്‍മ്മത്തിനും തമ്മില്‍ എന്തൊരു ചേര്‍ച്ച? വെളിച്ചത്തിനു ഇരുളിനോട്‌ എന്തൊരു കൂട്ടായ്മ?" (2കൊരി.6:14). ഈ ഒരു പ്രമാണം മാത്രം പ്രായോഗികമാക്കിയാല്‍ ഭാവിയിലെ അനേക പ്രശ്നങ്ങള്‍ക്കു പരിഹാരമായിക്കഴിഞ്ഞു.

വിവാഹജീവിതം സൌഭാഗ്യമാക്കുവാന്‍ ദമ്പതികള്‍ അനുവര്‍ത്തിക്കേണ്ട കാര്യങ്ങള്‍ വേദപുസ്തകത്തില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌. ഭര്‍ത്താവ്‌ ഭാര്യയെ തന്റെ സ്വന്ത ശരീരത്തെപ്പോലെ സ്നേഹിച്ച്‌, ബഹുമാനിച്ച്‌, പോറ്റിപ്പുലര്‍ത്തുവാനാണ്‌ വേദപുസ്തകത്തിലെ കല്‍പന (എഫെ.5:25-31). ഭാര്യയ്ക്കുള്ള കല്‍പന ആകട്ടെ കര്‍ത്താവിനെന്നപോലെ സ്വന്തം ഭര്‍ത്താവിനു കീഴടങ്ങുകയും അനുസരിക്കയും ചെയ്യണം എന്നതാണ്‌ (എഫ്‌.5:22). ഭാര്യാഭര്‍ത്താക്കന്‍മാര്‍ തമ്മിലുള്ള ബന്ധത്തെ ക്രിസ്തുവും സഭയുമായുള്ള ബന്ധമായിട്ടാണ്‌ ഉപമിച്ചിരിക്കുന്നത്‌. ക്രിസ്തു സഭയുടെ തല ആയിരിക്കുന്നതുപോലെ ഭര്‍ത്താക്കന്‍മാര്‍ ഭാര്യമാര്‍ക്ക്‌ തലയായിരിക്കണം എന്ന് വായിക്കുന്നു. ക്രിസ്തു സഭയ്ക്കായി തന്നെത്താന്‍ ഏല്‍പിച്ചുകൊടുത്തു എന്നു മാത്രമല്ല മണവാട്ടിയായി സഭയെ സ്നേഹിക്കയും, ബഹുമാനിക്കയും, പോറ്റിപ്പുലര്‍ത്തുകയും ചെയ്യുന്നു (വെളി.19:7-9).

ആദ്യ വിവാഹത്തില്‍ ഹവ്വയെ ആദാമിന്റെ അസ്ഥിയില്‍ നിന്നും മാംസത്തില്‍ നിന്നുമാണ്‌ ദൈവം ഉണ്ടാക്കിയത്‌ (ഉല്‍പ.2:21). അവര്‍ ഒരു ജഡമായിത്തീര്‍ന്നു എന്ന് നാം വായിക്കുന്നു (ഉല്‍പ.2:23-24). ഒരു ജഡമായിത്തീരുക എന്നത്‌ വെറും ശരീര ബന്ധത്തെ മാത്രം കുറിക്കുന്ന കാര്യമല്ല. മനസ്സും ആത്മാവും സംയോജിച്ച്‌ ഒന്നായിത്തീരുന്നതിനെയാണ്‌ അത്‌ കുറിക്കുന്നത്‌. വെറും ശാരീരികവും വൈകാരികവുമായ ആകര്‍ഷണത്തെ അതിജീവിച്ച്‌ ആത്മീയ അനുഭവമായ യോജിപ്പിനെയാണ്‌ അതു കുറിക്കുന്നത്‌. ഇതു സാധിക്കണമെങ്കില്‍ ദമ്പതികള്‍ രണ്ടുപേരും ദൈവമുമ്പാകെ സമര്‍പ്പിക്കപ്പെട്ടവര്‍ ആയിരിക്കണം. ഈ ബന്ധം "ഞാന്‍" "എന്റെ" എന്നതിനെ കടന്ന് "ഞങ്ങള്‍" "ഞങ്ങളുടെ" എന്ന അനുഭവത്തിലേയ്ക്ക്‌ വരുമ്പോഴാണ്‌ സാധിക്കുന്നത്‌. സന്തോഷകരമായ കുടുമ്പജീവിതത്തിന്റെ രഹസ്യങ്ങളില്‍ പ്രധാനമായത്‌ ഇതാണ്‌. മരണം പിരിക്കും വരെ ദാമ്പത്ത്യജീവിതം തുടരേണ്ടതിന്റെ ആവശ്യം രണ്ടുപേരുടേയും പ്രധാന തീരുമാനമായിരിക്കണം. ദൈവത്തോടുള്ള രണ്ടുപേരുടേയും ബന്ധം ശരി ആയിരുന്നാല്‍ അന്വേന്യമുള്ള ബന്ധത്തിനും പ്രയാസം ഉണ്ടാവുകയില്ല.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകവിവാഹജീവിതം സന്തോഷകരമാക്കുന്നതിന്റെ രഹസ്യം എന്താണ്‌?