ഉല്‍പത്തി പുസ്തകത്തിലെ ആളുകള്‍ എന്തുകൊണ്ടാണ്‌ നീണ്ടവര്‍ഷങ്ങള്‍ ജീവിച്ചിരുന്നത്‌?ചോദ്യം: ഉല്‍പത്തി പുസ്തകത്തിലെ ആളുകള്‍ എന്തുകൊണ്ടാണ്‌ നീണ്ടവര്‍ഷങ്ങള്‍ ജീവിച്ചിരുന്നത്‌?

ഉത്തരം:
ഉല്‍പത്തിപ്പുസ്തകത്തിലെ ആളുകള്‍ നീണ്ടനാളുകള്‍ എന്തുകൊണ്ടാണ്‌ ജീവിച്ചിരുന്നത്‌ എന്നത്‌ ഒരു മാര്‍മ്മീക വിഷയമാണ്‌. ഇതിനു പല സിദ്ധാന്തങ്ങളും വേദപഠിതാക്കള്‍ ഉന്നയിച്ചിട്ടുണട് ‌. അതിലൊന്ന് ഉല്‍പത്തി 5 ല്‍ ആദാമിന്റെ സന്താനങ്ങളില്‍ ദൈവഭക്തരായിരുന്നവരുടെ പിന്തലമുറക്കാരെപ്പറ്റിയാണ്‌ പറഞ്ഞിരിക്കുന്നത്‌. അവരില്‍കൂടെയാണല്ലോ ഭാവിയില്‍ ക്രിസ്തു ജനിക്കേണ്ടിയിരുന്നത്‌. അതുകൊണ്ട്‌ അവരെ ദൈവം അനുഗ്രഹിച്ച്‌ അവര്‍ക്ക്‌ നീണ്ട ആയുസ്സ്‌ കൊടുത്തു എന്നാണ്‌. എന്നാല്‍ ഈ സിദ്ധാന്തം ശരിയായിരിക്കണം എന്നില്ല. കാരണം ഉല്‍പത്തി 5 ല്‍ ഉള്ളവര്‍ മാത്രമാണ്‌ അങ്ങനെ നീണ്ടനാള്‍ ജീവിച്ചിരുന്നത്‌ എന്നതിന്‌ ബൈബിളില്‍ തെളിവുകള്‍ ഒന്നും ഇല്ലല്ലോ. മാത്രമല്ല, ഹാനോക്ക്‌ ഒഴികെ മറ്റാരുടെയെങ്കിലും ദൈവഭക്തിയെപ്പറ്റി എടുത്തു പറഞ്ഞിട്ടും ഇല്ലല്ലോ. അന്നു ജീവിച്ചിരുന്ന എല്ലാ മനുഷരും നീണ്ട ആയുസ്സ്‌ ഉള്ളവര്‍ ആയിരുന്നിരിക്കണം എന്ന് ന്യായമായി അനുമാനിക്കം. അതിന്‌ പല കാരണങ്ങളും ഉണ്ടായിരുന്നിരിക്കാം.

ഉല്‍പത്തി 1:6-7 വാക്യങ്ങള്‍ അനുസരിച്ച്‌ അക്കാലത്ത്‌ ഭൂമിക്കു ചുറ്റും ഒരു ജലവിതാനം ഉണ്ടായിരുന്നു എന്ന് വായിക്കുന്നു. ഇന്ന് ഭൂമിയെ ഗ്രസിക്കുന്ന പല കിരണപ്രസരണങ്ങള്‍ അന്ന് ഭൂമിയിലേയ്ക്ക്‌ വരുന്നത്‌ ഈ ജലവിതാനം തടഞ്ഞിരുന്നതുകൊണ്ട്‌ അക്കാലത്ത്‌ ഭൂമി പൂര്‍ണ്ണമായി മനുഷവാസയോഗ്യമായിരുന്നിരിക്കണം. ഉല്‍പ.7:11 അനുസരിച്ച്‌ ജലപ്രളയകാലത്ത്‌ ആ ജലവിതാനം ഭൂമിയില്‍ ഉറ്റിയതുകൊണ്ട്‌ കാലാവസ്ഥ മാറ്റം സംഭവിച്ചിരിക്കണം. പ്രളയത്തിനു മുമ്പും പ്രളയത്തിനു പിന്‍പും ജീവിച്ചിരുന്ന ആളുകളുടെ ജീവിതദൈര്‍ഘ്യം നോക്കുക (ഉല്‍പത്തി 5:1-32; 11:10-32). പ്രളയത്തിനു ശേഷം ഉടനടി ജനങ്ങളുടെ ആയുസ്സിന്റെ ദൈര്‍ഘ്യം പൊടുന്നനവെ കുറഞ്ഞതായി കാണാം.

മറ്റൊരു കാരണം മനുഷന്റെ ജെനെറ്റിക്ക്‌ കോഡിന്‌ ചില തലമുറകള്‍ക്കു ശേഷം തകരാറുകള്‍ ഉണ്ടായതായി കരുതാവുന്നതാണ്‌. ആദാമും ഹവ്വയും എല്ലാവിഷയത്തിലും പരിപൂര്‍ണ്ണരായി ശൃഷ്ടിക്കപ്പെട്ടവര്‍ ആയിരുന്നു. രോഗത്തേയും അനുകൂലമല്ലാത്ത ഏതു സാഹചര്യത്തേയും അതിജീവിക്കുവാന്‍ അവര്‍ക്ക്‌ ശക്തി ഉണ്ടായിരുന്നു. എന്നാല്‍ പാപത്തിന്റെ പരിണിതഫലമായി തലമുറകള്‍ കഴിഞ്ഞപ്പോള്‍ മനുഷന്റെ ആന്തരീകശക്തിയ്ക്ക്‌ ക്ഷതം സംഭവിച്ചു. കാലക്രമത്തില്‍ മനുഷന്‍ തികെച്ചും ബലഹീന അവസ്തയിലേയ്ക്ക്‌ തള്ളപ്പെട്ടു. മനുഷായുസ്സിന്റെ ദൈര്‍ഘ്യം കുറയുവാന്‍ ഇതും ഒരു കാരണമായിത്തീര്‍ന്നു എന്നതില്‍ സംശയമില്ല.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഉല്‍പത്തി പുസ്തകത്തിലെ ആളുകള്‍ എന്തുകൊണ്ടാണ്‌ നീണ്ടവര്‍ഷങ്ങള്‍ ജീവിച്ചിരുന്നത്‌?