സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക്‌ ഭൂമിയിൽ ജീവനോടെ ഇരിക്കുന്നവരെ കാണുവാൻ കഴിയുമോ?ചോദ്യം: സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക്‌ ഭൂമിയിൽ ജീവനോടെ ഇരിക്കുന്നവരെ കാണുവാൻ കഴിയുമോ?

ഉത്തരം:
എബ്രായർ 12:1 ഇങ്ങനെ വായിക്കുന്നു: "ആകയാല്‍ സാക്ഷികളുടെ ഇത്ര വലിയ സമൂഹം നമുക്കു ചുറ്റും നില്‍കുന്നതു കൊണ്ട്‌..." . ചിലര്‍ മനസ്സിലാക്കിയിരിക്കുന്നത്‌ ഇത്‌ സ്വര്‍ഗ്ഗത്തിൽ പോയവർ നമ്മെ കാണുന്നു എന്ന അര്‍ത്ഥത്തിലാണ്‌ പറഞ്ഞിരിക്കുന്നത്‌ എന്നാണ്‌. എന്നാല്‍ അതു ശരി അല്ല. എബ്രായർ 11 ആം അധ്യായത്തിൽ അവരുടെ വിശ്വാസത്തെപ്പറ്റി ദൈവം പ്രശംസിച്ച ആളുകളുടെ ഒരു പട്ടിക കാണാവുന്നതാണ്‌. വാസ്ഥവത്തില്‍ അവരെക്കുറിച്ചാണ്‌ സാക്ഷികളുടെ ഇത്ര വലിയ സമൂഹം എന്ന്‌ പറഞ്ഞിരിക്കുന്നത്‌. എന്നാല്‍ അവർ നമ്മെ കാണുന്നു എന്ന അര്‍ത്ഥത്തിലല്ല "സാക്ഷികള്‍" എന്ന്‌ അവരെ വിളിച്ചിരിക്കുന്നത്‌. അവര്‍ ദൈവത്തിനും, ക്രിസ്തുവിനും, സത്യത്തിനും സാക്ഷികള്‍ ആണ്‌. അവര്‍ നമുക്കു മുന്‍പിലുള്ള, നാം പിന്‍പറ്റേണ്ട നമ്മുടെ മാതൃകയാണ്‌. എബ്രായർ.12:1 തുടരുന്നത്‌ ഇങ്ങനെയാണ്‌: "സകല ഭാരവും മുറുകെപ്പറ്റുന്ന പാപവും വിട്ട്‌, നമുക്ക്‌ മുന്‍പിൽ വച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക". നമുക്കു മുന്‍പിൽ പോയവരുടെ വിശ്വാസവും ഓട്ടവും നാം നമ്മുടെ ഓട്ടത്തിൽ സ്ഥിരത കാണിക്കേണ്ടതിന്‌ നമ്മെ ഉത്സുഹരാക്കേണ്ടതാണ്‌.

സ്വര്‍ഗ്ഗത്തിൽ ഉള്ളവര്‍ക്ക്‌ ഇന്ന്‌ നമ്മെ കാണുവാൻ സാധിക്കുമോ എന്ന വിഷയത്തെപ്പറ്റി വേദപുസ്തകത്തില്‍ വ്യക്തമായി ഒന്നും പറഞ്ഞിട്ടില്ല. അത്‌ അസാദ്ധ്യമാണ് എന്നുവേണം അനുമാനിക്കുവാന്‍. ഒന്നാമതായി ഇന്ന്‌ ഭൂമിയിൽ നടക്കുന്ന മനസ്സ്‌ അലട്ടുന്ന സംഭവങ്ങളേയും പാപങ്ങളേയും അവര്‍ കാണുവാൻ ഇടയായാൽ അവർ ദുഃഖിക്കുവാൻ ഇടയാകുമല്ലോ. സ്വര്‍ഗ്ഗം സങ്കടവും, ദുഃഖവും, കണ്ണുനീരും ഇല്ലാത്ത സ്ഥലമാണല്ലോ (വെളിപ്പാട് 21:4). അതുകൊണ്ട്‌ അവര്‍ക്ക്‌ കാണുവാന്‍ സാധിക്കയില്ല എന്നു വേണം ഊഹിക്കുവാൻ. അടുത്തതായി, സ്വര്‍ഗ്ഗം ദൈവസാന്നിധ്യമാണല്ലോ. അവിടെ അവന്റെ സന്നിധിയില്‍ അവന്റെ മനോഹരത്വത്തിൽ സകലവും മറന്ന് ‌ അവനെ ആസ്വദിക്കുവാനും ആരാധിക്കുവാനുമല്ലാതെ മറ്റൊന്നിനും അവര്‍ക്ക്‌ മനസ്സ്‌ ഉണ്ടാകയില്ല എന്നു വേണം അനുമാനിക്കുവാന്‍. ഒരു പക്ഷെ ഭൂമിയിലുള്ളവരെ കാണുവാന്‍ ദൈവം അവരെ അനുവദിച്ചുകൂട എന്നില്ല. എന്നാല്‍ അവർ അങ്ങനെ നമ്മെ കാണുന്നുണ്ട്‌ എന്ന്‌ വേദപുസ്തകത്തിൽ വ്യക്തമായി പറഞ്ഞിട്ടില്ല.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകസ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക്‌ ഭൂമിയിൽ ജീവനോടെ ഇരിക്കുന്നവരെ കാണുവാൻ കഴിയുമോ?