settings icon
share icon
ചോദ്യം

ഏതൊക്കെയാണ്‌ നാല്‌ ആത്മീയ പ്രമാണങ്ങൾ?

ഉത്തരം


യേശുക്രിസ്തുവിൽ ഉള്ള വിശ്വാസം മൂലം ലഭിക്കുന്ന രക്ഷയുടെ സുവിശേഷം പങ്ക് വയക്കുവാനുള്ള വിധമാണ് ഈ നാല് പ്രമാണങ്ങൾ. സുവിശേഷ സന്ദേശത്തെ നാലുഭാഗങ്ങളായി ലളിതമായി ക്രോഡീകരിച്ചിരിക്കുന്നതാണിത്‌.

അവയിൽ ആദ്യത്തെ പ്രമാണം "ദൈവം നിങ്ങളെ സ്നേഹിക്കുന്നുവെന്നും നിങ്ങള്‍ക്കായി ദൈവത്തിന്‌ ഒരു അത്ഭുത പദ്ധതി ഉണ്ട്‌" എന്നുള്ളതുമാണ്‌.യോഹന്നാൻ.3:16 ഇങ്ങനെ പറയുന്നു. "തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്‌ ദൈവം അവനെ നല്‍കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു". യോഹന്നാൻ.10:10 ല്‍ യേശുകര്‍ത്താവ്‌ ഭൂമിയില്‍വന്നതിന്റെ കാരണം പറയുന്നു. "അവര്‍ക്ക്‌ ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ട്‌ ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നത്‌". ദൈവസ്നേഹത്തിൽ നിന്നും നമ്മെ അകറ്റി നിര്‍ത്തിയിരിക്കുന്നത്‌ എന്താണ്‌? സമൃദ്ധിയായ ജീവന്‍ അനുഭവിക്കുവാൻ കഴിയാതെ നമ്മെ തടുത്തുനിര്‍ത്തിയിരിക്കുന്നത്‌ എന്താണ്‌?

രണ്ടാമത്തെ ആത്മീയ പ്രമാണം ഇതാണ്‌. "മാനവ വര്‍ഗം പാപത്താൽ മലിനീകരിക്കപ്പെട്ട്‌ ദൈവത്തിൽ നിന്ന്‌ അകന്നിരിക്കുകയാണ്‌. അതുകൊണ്ട്‌ നമുക്കായുള്ള ദൈവത്തിന്റെ അത്ഭുത പദ്ധതി നമുക്ക്‌ മനസ്സിലാക്കുവാൻ കഴിയതെ പോകുന്നു".റോമർ 3:23 ഈ സത്യം നമുക്ക്‌ വെളിപ്പെടുത്തി ത്തന്നിരിക്കുന്നു."എല്ലാവരും പാപം ചെയ്ത്‌ ദൈവ തേജസ്സ്‌ ഇല്ലാത്തവരായിത്തീര്‍ന്നിരിക്കുന്നു". റോമർ 6:23 ല്‍ പാപത്തിന്റെ പരിണിതഫലത്തെപ്പറ്റി "പാപത്തിന്റെ ശംബളം മരണമത്രേ" എന്ന്‌ പറഞ്ഞിരിക്കുന്നു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത്‌ ദൈവത്തോട് കൂടെ കൂട്ടായ്മ ഉണ്ടാകുവാനാണ്. എന്നാൽ മനുഷ്യൻ പാപത്തിൽ വീണത് കൊണ്ട് ദൈവത്തിൽ നിന്ന് അകന്ന് പോയി. നമുക്കായിദൈവം ആഗ്രഹിച്ചിരുന്ന ആ ബന്ധം നാം തന്നെ നഷ്ടപ്പെടുത്തി. ഇതിന്‌ എന്താണ്‌ പരിഹാരം?

മൂന്നാമത്തെ ആത്മീയ പ്രമാണം ശ്രദ്ധിക്കുക. “മാനവ പാപപരിഹാരത്തിനായി ദൈവം ഒരുക്കിയ ഒരേ മാര്‍ഗം കര്‍ത്താവായ യേശു ക്രിസ്തുവാണ്‌.” ക്രിസ്തുവിൽ കൂടെ നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെട്ട്‌ നമുക്ക്‌ ദൈവീക കൂട്ടായ്മയിലേക്ക്‌ മടങ്ങാവുന്നതാണ്. ദൈവത്തിന് നമ്മോടുള്ള സ്നേഹം ഈ വാക്യത്തിലൂടെ പ്രകടമാക്കിയിരിക്കുന്നു. റോമ.5:8 ഇങ്ങനെ പറയുന്നു; "ക്രിസ്തുവോ, നാം പാപികളായിരിക്കുമ്പോൾ തന്നെ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്ക്‌ നമ്മോടുള്ള സ്നേഹത്തെ പ്രദര്‍ശിപ്പിക്കുന്നു". 1 കൊരിന്ത്യർ 15:3-4 വാക്യങ്ങളിൽ നാം എന്ത് അറിയുകയും, വിശ്വസിക്കുക്കയും ചെയ്യേണം എന്ന് എഴുതിയിരിക്കുന്നു. "ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി തിരുവെഴുത്തുകളിന്‍ പ്രകാരം മരിച്ചു അടക്കപ്പെട്ട്‌, തിരുവെഴുത്തുകളിന്‍പ്രകാരം മൂന്നാം നാൾ ഉയിര്‍ത്തെഴുന്നേറ്റു..." താന്‍ മാത്രമാണ്‌ ദൈവത്തിങ്കലേക്കുള്ള ഏക വഴി എന്ന്‌ യേശുകര്‍ത്താവു തന്നെ പറഞ്ഞിരിക്കുന്നു. “ഞാൻ തന്നെ വഴിയും സത്യവും ജീവനുംആകുന്നു. ഞാന്‍ മുഖന്തരമല്ലാതെ ആരും പിതാവിന്റെ അടുക്കൽ എത്തുന്നില്ല" (യോഹന്നാൻ 14:6). ഈ അത്ഭുത സൌജന്യ രക്ഷ എനിക്കെങ്ങനെ സ്വന്തമാക്കാം?

നാലാമത്തെ ആത്മീയ പ്രമാണം "രക്ഷ എന്ന ദാനം ലഭിക്കുകയും കൂടാതെ ജീവിതത്തെ കുറിച്ചുള്ള ദൈവീക പദ്ധതി അറിയുകയും ചെയ്യുവാനായി നമ്മുടെ വിശ്വാസം ക്രിസ്തുവിൽ അർപ്പിക്കണം." എന്നതാണ്‌.യോഹന്നാൻ 1:12 പറയുന്നത്‌ ശ്രദ്ധിക്കുക. "അവനെ കൈക്കൊണ്ട്‌ അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കൾ ആകുവാൻ അവന്‍ അധികാരം കൊടുത്തു". "കര്‍ത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും" എന്ന് അപ്പോസ്തൊല പ്രവർത്തികൾ16:31 വ്യക്തമായി പറയുന്നു.രക്ഷിക്കപ്പെടുവാന്‍ ഒരേ ഒരു മാര്‍ഗം കര്‍ത്താവായ യേശുക്രിസ്തുവിൽ ഉള്ള വിശ്വാസത്താലും, അവന്റെ കൃപയാലുമാണ്. (എഫേസ്യർ 2:8-9).

ഇപ്പോൾ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ വീണ്ടും ജനനത്തിന്റെ അനുഭവം പ്രാപിക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ, കൂടെ പ്രാർത്ഥിക്കുവാനായി ഒരു മാതൃകാ പ്രാര്‍ത്ഥന താഴെ കൊടുത്തിരിക്കുന്നു. ശ്രദ്ധിക്കുക, ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ ചൊല്ലുന്നത് കൊണ്ട് മാത്രം നിങ്ങൾ രക്ഷിക്കപ്പെടുകയില്ല. മറിച്ച് ക്രിസ്തുവിലുള്ള വിശ്വാസം മാത്രമാണ് നിങ്ങളെ പാപങ്ങളിൽ നിന്ന് രക്ഷിക്കുന്നത്‌. നിങ്ങൾക്ക് രക്ഷ നൽകിയ ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസം വെളിപ്പെടുത്തുവാനും നന്ദി പ്രകടിപ്പിക്കുവാനും മാത്രമാണ് ഈ പ്രാര്‍ത്ഥന. "കര്‍ത്താവേ, ഞാൻ നിനക്കെതിരായി പാപം ചെയ്തതിനാൽ ശിക്ഷാര്‍ഹനാണെന്ന് മനസ്സിലാക്കുന്നു. എന്നാൽ ക്രിസ്തു എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചതിനാൽ അവനിലുള്ള വിശ്വാസം മൂലം എനിക്ക്‌ പപക്ഷമ ലഭിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. രക്ഷയ്ക്കായി ഞാൻ നിന്നിൽ ആശ്രയിക്കുന്നു. നിത്യജീവന് അവകാശിയായി തീരുവാൻ എനിക്ക് നൽകിയ ക്ഷമക്കായും കൃപക്കായും നന്ദി. ആമേൻ.

ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തിൽ നിങ്ങൾ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കിൾ "ഞാന്‍ ഇന്ന് ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണിൽ ക്ലിക്കുചെയ്യുക.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഏതൊക്കെയാണ്‌ നാല്‌ ആത്മീയ പ്രമാണങ്ങൾ?
© Copyright Got Questions Ministries