ദൈവീക കാലക്രമങ്ങള്‍ അഥവാ യുഗങ്ങള്‍ എന്താണ്‌? അത്‌ വേദാധിഷ്ടിതമാണോ?ചോദ്യം: ദൈവീക കാലക്രമങ്ങള്‍ അഥവാ യുഗങ്ങള്‍ എന്താണ്‌? അത്‌ വേദാധിഷ്ടിതമാണോ?

ഉത്തരം:
ഡിസ്പെന്‍സേഷണലിസം എന്നു പറയുന്നത്‌ ദൈവശാസ്ത്രത്തിലെ ഒരു പിരിവാണ്‌. ഇതിന്‌ രണ്ടു പ്രത്യേകതകള്‍ ഉണ്ട്‌. 1) വേദപുസ്തകത്തെ പ്രത്യേകിച്ച്‌ പ്രവചനങ്ങളെ അക്ഷാരാര്‍ത്ഥത്തില്‍ വ്യാഖ്യാനിക്കുന്നു. 2) ദൈവീക കാര്യപരിപാടിയില്‍ ദൈവസഭയും യിസ്രായേലും തമ്മില്‍ വിഭജിച്ചു കാണുന്നു.

ഇവര്‍ വേദപുസ്തകത്തെ ആക്ഷരീകമായി മനസ്സിലാക്കുന്നു എന്ന്‌ അഭിമാനിക്കുന്നവരാണ്‌. എന്നു വെച്ചാല്‍ വേദപുസ്തകത്തിലെ വാക്കുകള്‍ക്ക്‌ സാധാരണ ഭാഷയില്‍ ഉള്ള അര്‍ത്ഥം കൊടുത്തു വേദപുസ്തകത്തെ മനസ്സിലാക്കുന്നു. ഭാഷയിലെ അലങ്കാരങ്ങളും ഛിന്നങ്ങളും അവയ്ക്കുള്ള ആക്ഷരീക അര്‍ത്ഥത്തില്‍ മനസ്സിലാക്കുന്നു. ഛിന്നങ്ങള്‍ക്കും അലങ്കാരഭാഷയ്ക്കും പുറകില്‍ ഒാ‍രോ ആക്ഷരീക അര്‍ത്ഥം ഉണ്ടല്ലൊ.

തിരുവചനത്തെ ഇങ്ങനെ മനസ്സിലാക്കുന്നതാണ്‌ ഏറ്റവും നല്ലത്‌ എന്നതിന്‌ കുറഞ്ഞപക്ഷം മൂന്നു കാരണങ്ങള്‍ എങ്കിലും പറയാം. ഒന്നാമതായി ഏതു ഭാഷയും സാധാരണ രീതിയില്‍ ആക്ഷരീകമായാണല്ലോ മനസ്സിലാക്കേണ്ടത്‌. ഭാഷയുടെ ഉദ്ദേശം തന്നെ ആശയ വിനിമയത്തിനാണല്ലോ. അടുത്ത കാരണം വേദപുസ്തകപരമായി പറഞ്ഞാല്‍, പഴയനിയമത്തില്‍ ക്രിസ്തുവിനെപ്പറ്റി പറഞ്ഞിരിക്കുന്ന എല്ലാ പ്രവചനങ്ങളും ആക്ഷരീകമായി നിറവേറി. യേശുവിന്റെ ജനനം, ശുശ്രൂഷ, അവന്റെ മരണ പുനരുദ്ധാനങ്ങള്‍ എന്നിവ പഴയനിയമത്തില്‍ പറഞ്ഞിരിക്കുന്നതു പോലെ ആക്ഷരീകമായിത്തന്നെ സംഭവിച്ചു. ഒരു പ്രവചനം പോലും ആക്ഷരീകമായി സംഭവിക്കാതെ പോയില്ല. വേദപുസ്തകത്തിലെ എല്ലാ പ്രവചനങ്ങളും ആക്ഷരീകമായിത്തന്നെ വ്യാഖ്യാനിക്കണം എന്നതിന്‌ ഇത്‌ മതിയായ കാരണമാണ്‌. ആക്ഷരീകമായി മനസ്സിലാക്കാതിരുന്നാല്‍, മറ്റേതു മാനദണ്ഡമാണുള്ളത്‌? ഓരോരുത്തരും അവരവര്‍ക്ക്‌ ഇഷ്ടപ്പട്ട രീതി അവലംബിക്കുമല്ലോ. വേദപുസ്തകം എന്തു പഠിപ്പിക്കുന്നു എന്നതിനു പകരം വേദപുസ്തകത്തിന്‌ ഞാന്‍ എന്ത്‌ അര്‍ത്ഥം കല്‍പിക്കുന്നു എന്ന നിലയ്ക്ക്‌ എത്തിച്ചേരുമല്ലോ. സങ്കടകരമെന്നു പറയട്ടെ, ഇന്ന് അനേകര്‍ വേദപുസ്തകത്തെ അങ്ങനെയാണല്ലോ വ്യാഖ്യാനിക്കുന്നത്‌.

ഡിസ്പെന്‍സേഷന്‍ വ്യാഖ്യാന മുറ അനുസരിച്ച്‌ ദൈവജനം, യിസ്രായേലും ദൈവസഭയും എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലായി കാണപ്പെടുന്നു. രക്ഷ പഴയനിയമത്തിലും പുതിയനിയമത്തിലും വിശ്വാസത്താല്‍ മാത്രമാണ്‌, പ്രത്യേകിച്ച്‌ ക്രിസ്തുവിലുള്ള വിശ്വാസത്താല്‍ മാത്രമാണ്‌ എന്ന്‌ അവര്‍ പഠിപപിലക്കുന്നു. ഈ വ്യാഖ്യാനമുറ അനുസരിച്ച്‌ പുതിയനിയമ സഭ ദൈവജനമായ യിസ്രായേലിനെ നിഷ്കാസനം ചെയ്യുന്നില്ല. യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങള്‍ യിസ്രായേലിനോടുള്ള ബന്ധത്തില്‍ തന്നെ നിറവേറും എന്ന്‌ അവര്‍ പഠിപ്പിക്കുന്നു. വെളി 20 ല്‍ പറഞ്ഞിരിക്കുന്ന 1000 ആണ്ടു വാഴചപയില്‍ യിസ്രായേലിനോടുള്ള ദൈവീക വാഗ്ദത്തങ്ങള്‍ പൂര്‍ണ്ണമായി നിറവേറും എന്ന്‌ അവര്‍ വിശ്വസിക്കുന്നു. ഇന്ന്‌ ദൈവം തന്റെ സഭയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതുപോലെ ദൈവം തന്റെ ശ്രദ്ധ യിസ്രായിങ്കലേയ്ക്ക്‌ തിരിക്കും എന്ന്‌ അവര്‍ വിശ്വസിക്കുന്നു (റോമ.9-11).

മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കി ദൈവീക കാര്യപരിപാടിയില്‍ ഏഴു കാലക്രമങ്ങള്‍ അഥവാ യുഗങ്ങള്‍ ഉള്ളതായി അവര്‍ മനസ്സിലാക്കുന്നു. നിഷ്പാപ യുഗം (innocence)(ഉല്‍പ.1:1-3-7), മനഃസാക്ഷിയുഗം (conscience) (ഉല്‍പ.3:8-8:22), മനുഷ സര്‍ക്കരിന്റെ യുഗം (human government)(ഉല്‍പ.9:1-11:32), വാഗ്ദത്ത യുഗം (promise) (ഉല്‍പ.12:1-പുറ.19:25), ന്യായപ്രമാണയുഗം (law)(പുറ.20:1-അപ്പൊ.2:3), കൃപായുഗം (grace) (അപ്പൊ.2:4-വെലി.20:3), ആിരം ആണ്ടു വാഴ്ച (millennial kingdom) (വെളി.20:4-6). ഈ യുഗങ്ങള്‍ രക്ഷയ്ക്കുള്ള വിഭിന്ന വഴികള്‍ അല്ല, മറിച്ച്‌, ദൈവം മനുഷനോട്‌ ഇടപെടുന്ന രീതിയിലുള്ള വ്യത്യാസം മാത്രമാണത്‌. ക്രിസ്തു തന്റെ സഭയ്ക്കായി പീഡനകാലത്തിനു മുമ്പ്‌ രഹസ്യമായി വരികയും ആയിരമാണ്ടു വാഴ്ചക്കു മുമ്പായി തന്റെ രണ്ടാം വരവു ഉണ്ടാകുമെന്നും ഇവര്‍ പഠിപ്പിക്കുന്നു. അങ്ങനെ ഡിസ്പെന്‍സേഷണലിസം ആകഷmരീകമായി ബൈബിള്‍ പ്രവചനങ്ങളെ വ്യഖ്യാനിച്ച്‌, ദൈവീക പരിപാടിയില്‍ ദൈവസഭയ്ക്കും യിസ്രായേലിനും പ്രത്യേക കാലങ്ങള്‍ മാറ്റി വെച്ചിട്ടുണ്ടെന്നു മനസ്സിലാക്കി, ദൈവീക പരിപാടികളെ ഏഴു യുഗങ്ങളായി തരം തിരിച്ച്‌ പഠിപ്പിക്കുന്നു.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകദൈവീക കാലക്രമങ്ങള്‍ അഥവാ യുഗങ്ങള്‍ എന്താണ്‌? അത്‌ വേദാധിഷ്ടിതമാണോ?