settings icon
share icon
ചോദ്യം

ക്രിസ്ത്യാനികൾ എങ്ങനെ മക്കളെ പരിശീലിപ്പിക്കണം? വചനം അതിനെ പറ്റി എന്തു പറയുന്നു?

ഉത്തരം


മക്കളെ ശിക്ഷിച്ചു വളത്തുന്നത്‌ എങ്ങനെ എന്ന്‌ പഠിക്കുന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല. എങ്കിലും അത്‌ വളരെ പ്രധാനപ്പെട്ട ഒന്നാണ്‌. ചിലര്‍ പറയുന്നത്‌ മക്കളെ വടി ഉപയോഗിച്ചു വളര്‍ത്തണം എന്നു മാത്രമാണ്‌ ബൈബിൾ പറയുന്നത്‌ എന്നാണ്‌. മറ്റു ചിലരുടെ അഭിപ്രായത്തില്‍ വടി ഉപയോഗിക്കാതെ തന്നെ മക്കളെ ശിക്ഷണത്തില്‍ കൊണ്ടുവരുവാന്‍ കഴിയും എന്നാണ്‌. ഇതിനെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു? മക്കളെ പരിശീലിപ്പിക്കുവാന്‍ വടി ഉപയോഗിക്കുന്നത്‌ അനുയോജ്യവും, പ്രയോജനപ്രദവും, ആവശ്യവും ആണ്‌ എന്നാണ്‌ ബൈബിള്‍ പറയുന്നത്‌.

ഞങ്ങളെ തെറ്റിദ്ധരിക്കരുത്‌. മുകളില്‍ പറഞ്ഞതിന്റെ അര്‍ത്ഥം മക്കളെ ശകാരിക്കയും അമിത ശിക്ഷ നൽകുകയും വേണം എന്നല്ല. ഒരിക്കലും ഏതെങ്കിലും ശരീര ഹേമം ഉണ്ടാകത്തക്ക രീതിയില്‍ മക്കളെ ശിക്ഷിക്കുവാൻ ബൈബിൾ അനുവദിക്കുന്നില്ല. അതേ സമയം മിതമായ രീതിയില്‍ വടി ഉപയോഗിച്ച്‌ ശിക്ഷണം നടത്തുന്നത്‌ വളരെ നല്ലതാണെന്നു മാത്രമല്ല അത്‌ കുട്ടിയുടെ ഭാവിയെ ശോഭനമാക്കുന്നതുകൊണ്ട്‌ ശരിയായ പരിശീലനത്തിനുള്ള വഴിയുമാണ്‌ എന്ന്‌ ബൈബിൾ പറയുന്നു.

വേദപുസ്തകത്തിലെ അനേക വാക്യങ്ങൾ ശാരീരികമായ ശിക്ഷകൊടുക്കുവാന്‍ പഠിപ്പിക്കുന്നു. "ബാലനു ശിക്ഷ കൊടുക്കാതിരിക്കരുത്‌. വടികൊണ്ട്‌ അടിച്ചാൽ അവൻ ചത്തുപോകയില്ല. വടികൊണ്ട്‌ അവനെ അടിക്കുന്നതിനാല്‍ നീ അവന്റെ പ്രാണനെ പാതാളത്തിൽ നിന്ന്‌ വിടുവിക്കും" (സദൃശ്യ വാക്യങ്ങൾ .23:13-1). മറ്റു വാക്യങ്ങൾ നോക്കുക (സദൃശ്യ വാക്യങ്ങൾ 13:24; 22:15; 20:30). ശിക്ഷിക്കപ്പെട്ടു വളർത്തപ്പെടുന്നതിനെപ്പറ്റി വേദപുസ്തകം വളരെ ഊന്നിപ്പറയുന്നുണ്ട്‌. നാമൊക്കെ ഫലപ്രാപ്തിയില്‍ എത്തുന്നതിനുള്ള വഴി അതു മാത്രമാണ്‌. ചെറുപ്രായത്തില്‍ ശിക്ഷിക്കപ്പെട്ടു വളര്‍ത്തപ്പെടുന്നവനാണ്‌ ജീവിതത്തിൽ ഏറ്റവും കൂടുതൽ നന്‍മ അനുഭവിക്കുന്നവൻ. ചെറുപ്പത്തില്‍ ശിക്ഷിക്കപ്പെട്ടു വളര്‍ത്തപ്പെടാത്തവർ പലരും അനുസരണം കെട്ടവരും അധികാരത്തിനു കീഴ്പ്പെടുവാൻ മനസ്സില്ലാത്തവരും ആയിത്തീരാറുണ്ട്‌. അങ്ങനെ ഉള്ളവര്‍ക്ക്‌ ദൈവത്തെ അനുസരിക്കുന്നതും കഠിനമായിരിക്കും. ഒരു പിതാവ്‌ എന്ന നിലയിൽ ദൈവം തന്നെ നമ്മെ ശിക്ഷിക്കയും നാം തെറ്റു ചെയ്യുമ്പോള്‍ മാനസ്സാന്തരത്തിലേയ്ക്ക്‌ നയിക്കയും ചെയ്യാറുണ്ട്‌ എന്ന് വേദപുസ്തകം പറയുന്നു (സങ്കീർത്തനം.94:12; സദൃശ്യ വാക്യങ്ങൾ 1:7; 6:23; 12:1; 13:1; 15:5; യെശയ്യാവ്.38:16; എബ്രായർ.12:9).

വേദപുസ്തക അടിസ്ഥാനത്തില്‍ ശിക്ഷണം നടപ്പാക്കണമെങ്കിൽ, വേദപുസ്തകത്തിൽ ശിക്ഷണത്തെപ്പറ്റി പറഞ്ഞിരിക്കുന്നത്‌ മാതാപിതാക്കന്‍മാർ അറിഞ്ഞിരിക്കേണ്ടത്‌ ആവശ്യമാണ്‌. ബൈബിളിലെ സദൃശ്യവാക്യങ്ങളില്‍ ഇത്തരം അനേക ബുദ്ധി ഉപദേശങ്ങൾ കാണാവുന്നതാണ്‌. ഉദ്ദാഹരണമായി "വടിയും ശാസനയും ജ്ഞാനത്തെ നല്‍കുന്നു. തന്നിഷ്ടത്തിനു വിട്ടിരുന്ന ബാലനോ അമ്മയ്ക്ക്‌ ലജ്ജ വരുത്തുന്നു" (29:15). ശിക്ഷിക്കപ്പെടാതെ വളര്‍ത്തപ്പെടുന്നതിന്റെ പരിണിതഫലമാണ്‌ ഈ വാക്യത്തിൽ കാണുന്നത്‌. ലക്ഷ്യബോധത്തോടുകൂടി വേണം മക്കളെ ശിക്ഷിക്കുവാൻ. ഒരിക്കലും കഠിന ശിക്ഷമൂലം അവരെ കോപപ്പെടുത്തി അവര്‍ നിഷേധികളായി മാറുവാൻ ഇടയാക്കരുത്‌.

തെറ്റുകള്‍ തിരുത്തി ശരിയായ വഴിയില്‍ നടക്കുവാൻ ആളുകളെ സഹായിക്കുന്നതിനാണ്‌ ശിക്ഷണം ഉപയോഗിക്കുന്നത്‌. "ഏതു ശിക്ഷയും തല്‍ക്കാലം സന്തോഷകരമല്ല ദുഖഃകരമെന്ന് തോന്നും. പിന്നെത്തേതിലോ അതിനാല്‍ അഭ്യാസം വന്നവര്‍ക്ക്‌ നീതി എന്ന സമാധാന ഫലം ലഭിക്കും" (എബ്രായർ 12:11). ദൈവത്തിന്റെ ശിക്ഷണം എപ്പോഴും സ്നേഹത്തോടുകൂടിയതാണ്‌. അങ്ങനെ തന്നെ ആയിരിക്കണം മാതാപിതാക്കന്‍മാരുടെ ശിക്ഷണവും. ശാരീരികമായ ശിക്ഷകള്‍ ഒരിക്കലും ശരീരത്തിൽ നീണ്ടുനില്‍ക്കുന്ന വേദനയോ പാടോ ഉണ്ടാക്കുന്നവ ആയിരിക്കുവാന്‍ പാടില്ല. ശാരീരികമായ ശിക്ഷയ്ക്കു ശേഷം ഉടന്‍ തന്നെ കുഞ്ഞിനോടുള്ള സ്നേഹവും കരുതലും മനസ്സിലാക്കിക്കൊടുക്കയും വേണം. ദൈവവും താന്‍ സ്നേഹിക്കുന്നവരെ ശിക്ഷിക്കുന്നു എന്നും അതുപോലെ തന്നെയാണ്‌ മാതാപിതാക്കളും ചെയ്യുന്നത്‌ എന്നുമുള്ള സത്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുവാനുള്ള നല്ല സന്ദര്‍ഭങ്ങളുമായി അവയെ മാറ്റുകയും വേണം.

ശാരീരിക ശിക്ഷണം അല്ലാതെ മറ്റു ശിക്ഷണ മുറകള്‍ ഉപയോഗിക്കുന്നത്‌ ശരിയാണോ? ചില മാതാപിതാക്കന്‍മാർ ചിന്തിക്കുന്നത്‌ ശാരീരിക ശിക്ഷണത്തേക്കാൾ മറ്റു ശിക്ഷണ മുറകളാണ്‌ അവരുടെ കുഞ്ഞുങ്ങളില്‍ കൂടുതൽ പ്രയോജനമുള്ളതായി കാണപ്പെടുന്നത്‌ എന്നാണ്‌. ഉദ്ദാഹരണമായി കൈകെട്ടി നില്‍കുവാൻ പറയുക, സമയപരിധി നിര്‍ണ്ണയിക്കുക, ചില നല്ല കാര്യങ്ങള്‍ കൊടുക്കാതിരിക്കുക മുതലായവ സ്വഭാവരൂപീകരണത്തിന്‌ ഏറ്റവും പ്രയോജനപ്രദമാണെന്ന് പറയുന്നവരുണ്ട്‌. ശാരീരിക ശിക്ഷകള്‍ കൊടുത്തു കുഞ്ഞുങ്ങളെ വളര്‍ത്തണം എന്ന് ബൈബിൾ പറയുന്നതിന്റെ ഉദ്ദേശം മക്കൾ ശിക്ഷണ ബോധത്തോടെ ദൈവഭക്തി ഉള്ളവരായി വളരണം എന്നതിനു വേണ്ടിയാണ്‌ . എന്നാൽ അങ്ങനെ മാത്രമേ അതു സാധിക്കയുള്ളൂ എന്നും മറ്റു മാര്‍ഗങ്ങൾ ഉപയോഗിക്കുവാൻ പാടില്ല എന്നും ബൈബിൾ പറയുന്നില്ല.

എഫെസ്യർ.6:4 ൽ പിതാക്കന്‍മാർ മക്കളെ കോപപ്പെടുത്തുവാൻ പാടില്ല എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്‌. മറിച്ച്‌ മക്കളെ ദൈവ ഭക്തിയിൽ പോറ്റിവളര്‍ത്തുവാനാണ്‌ പറഞ്ഞിരിക്കുന്നത്‌. ഒരു കുഞ്ഞിനെ വളര്‍ത്തി എടുക്കുന്നത്‌ ദൈവഭക്തിയിലും ശിക്ഷണത്തിലും കൃത്യനിഷ്ടയോടെ, സ്നേഹത്തോടെ ശാരീരിക ശിക്ഷകള്‍ ഉള്‍പ്പെടുത്തിയും ആകാം.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രിസ്ത്യാനികൾ എങ്ങനെ മക്കളെ പരിശീലിപ്പിക്കണം? വചനം അതിനെ പറ്റി എന്തു പറയുന്നു?
© Copyright Got Questions Ministries