settings icon
share icon
ചോദ്യം

ക്രിസ്തു വാസ്തവമായി ജീവിച്ചിരുന്നോ? യേശു ജീവിച്ചിരുന്നു എന്നതിന്‌ ചരിത്രപരമായ തെളിവുകള്‍ ഉണ്ടോ?

ഉത്തരം


സാധാരണ ഈ ചോദ്യം ചോദിക്കുന്ന ആള്‍ ഉദ്ദേശിക്കുന്നത്‌ വേദപുസ്തകത്തിനു വെളിയില്‍ ക്രിസ്തുവിനെക്കുറിച്ച്‌ രേഖകള്‍ ഉണ്ടോ എന്നാണ്‌. എന്നാല്‍ വേദപുസ്തകത്തിലെ രേഖകള്‍ മതിയായ തെളിവല്ല എന്നു സമ്മതിക്കുവാന്‍ ഞങ്ങള്‍ തയ്യാറല്ല. പുതിയ നിയമത്തില്‍ ക്രിസ്തുവിനെപ്പറ്റി നൂറുകണക്കിന്‌ കുറിപ്പുകള്‍ കാണാവുന്നതാണ്‌. എന്നാൽ ചിലർ സുവിശേഷങ്ങൾ എഴുതിയത് ക്രിസ്തുവിന്റെ മരണത്തിനും ഏകദേശം 100 വര്ഷങ്ങള്ക്കു ശേഷം എ ഡി രണ്ടാം നൂറ്റാണ്ടിലാണെന്നു സമർത്ഥിക്കുന്നു (നാം അതിനെ അംഗീകരിക്കുന്നില്ല ). എന്നാൽ ഒരു സംഭവം നടന്നു 200 വർഷങ്ങൾക്കുള്ളിൽ ലഭിക്കുന്ന രേഖകളെ ആധികാരിക രേഖകളാക്കി പ്രാചീന കാലഘട്ടത്തിൽ കരുതിയിരുന്നു . ഇത് കൂടാതെ അപ്പോസ്തലനായ പൗലോസിന്റെ ലേഖനങ്ങൾ (ചിലതു ) ഒന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ എഴുതിയതാണ് അതായതു ക്രിസ്തുവിന്റെ മരണത്തിനു ശേഷം 40 വർഷങ്ങൾക്കുള്ളിൽ എഴുതിയതാണെന്ന് പണ്ഡിതന്മാരിൽ ഭൂരിഭാഗവും (ക്രൈസ്തവരും , അക്രയിസ്തവരും)വിശ്വസിക്കുന്നു. പുരാതന ലിഖിതങ്ങൾ അനുസരിച്ചു യേശു എന്ന വ്യക്തി യെരുശലേമിൽ ഒന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ജീവിച്ചിരുന്നു എന്നതിന് ശക്തമായ തെളിവായി ഇത് നിലകൊള്ളുന്നു.

എഡി.70 ല്‍ റോമാപ്പട്ടാളം യെരുശലേം കീഴടക്കി ആ പട്ടണം മുഴുവന്‍ ചുട്ടെരിച്ചു കളഞ്ഞതായി നമുക്കറിയാമല്ലോ. അന്ന്‌ ഉണ്ടായിരുന്ന തെളിവുകളെല്ലാം നശിച്ചു പോയതില്‍ അതിശയിക്കാനൊന്നുമില്ല. ദൃകഃസാക്ഷികളില്‍ പലരും അന്നു കൊല്ലപ്പെട്ടിരിക്കാം. അവിടെ നിന്നു ലഭിക്കാമായിരുന്ന തെളിവുകള്‍ കുറവായിരിക്കുന്നതു ഈ കാരണം കൊണ്ടു തന്നെ ആണ്‌.

എങ്കിലും റോമാസാമ്പ്രാജ്യത്തിന്റെ അപ്രധാനമായ ഒരു കോണിലാണ്‌ ക്രിസ്തു ജീവിച്ചിരുന്നതെന്ന്‌ മനസ്സിലാക്കിയാല്‍, റോമാ ചരിത്രകാരില്‍ നിന്ന്‌ നമുക്കു ലഭിച്ചിട്ടുള്ള രേഖകള്‍ വളരെ പ്രധാനവും പ്രസക്തിയും ഉള്ളവയാണ്‌. അവയില്‍ ചിലത്‌ താഴെ കുറിക്കുന്നു.

പ്രാചീനകാലത്തെ ചരിത്രകാരന്‍മാരില്‍ അഗ്രഗണ്യന്‍ എന്നു വിശേഷിപ്പിക്കാവുന്ന റോമാക്കാരനായ ടാസിറ്റസ്‌, അന്ധവിശ്വാസികളായ ക്രിസ്ത്യാനികള്‍ എന്ന ഒരുകൂട്ടം ജനങ്ങള്‍ തിബെരിയോസിന്റെ ഭരണകാലത്ത്‌ പൊന്തിയോസ്‌ പിലാത്തോസിന്റെ കീഴില്‍ വധിക്കപ്പെട്ട "ക്രിസ്റ്റസ്‌" എന്ന ആളിന്റെ പിന്‍്ഗാമികളാണെന്ന്‌ പറഞ്ഞിട്ടുണ്ട്‌. ചക്രവര്‍ത്തിയായിരുന്ന ഹാര്‍ദിയന്റെ പ്രധാന സൂത്രധാരകനായിരുന്ന സുയെടൊണിയസ്‌, ക്രെസ്റ്റസ്‌ (ക്രിസ്തു) എന്ന് വിശേഷിപ്പിച്ചിരുന്ന ഒരാള്‍ ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്നു എന്ന്‌ എഴുതിയിട്ടുണ്ട്‌ (annals 15.44).

യെഹൂദ ചരിത്രകാരന്‍മാരില്‍ ഏറ്റവും പ്രധാനി ഫ്ലാവിയോസ്‌ ജൊസീഫസ്‌ ആയിരുന്നു. തന്റെ "Antiquities" എന്ന യെഹൂദ ചരിത്രത്തില്‍ യാക്കോബിനേപ്പറ്റി പരാമര്‍ശിക്കുമ്പോള്‍, യാക്കോബ്‌ "ക്രിസ്തു എന്ന്‌ വിളിക്കപ്പെട്ടിരുന്ന യേശുവിന്റ്‌ സഹോദരന്‍" എന്നാണ്‌ എഴുതിയിരിക്കുന്നത്‌. ആ പുസ്തകത്തിലെ 18 ന്റെ മൂന്നാം വക്യം വിവാദകരമാണ്‌. അതിപ്രകാരമാണ്‌. "ഇക്കാലത്ത്‌, മനുഷന്‍ എന്നവനെ വിശേഷിപ്പിക്കുന്നത്‌ ന്യായമെങ്കില്‍, യേശു എന്ന ബുദ്ധിമാനായ ഒരു മനുഷന്‍ ജീവിച്ചിരുന്നു. അവന്‍ അത്ഭുതങ്ങള്‍ ചെയ്തിരുന്നു... താന്‍ ക്രിസ്തുവായിരുന്നു... പ്രവാചകന്‍മാര്‍ പറഞ്ഞിരുന്നതുപോലെ അവന്‍ മരണശേഷം മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ പലര്‍ക്കും പ്രത്യക്ഷപ്പെട്ടു; അവനെപ്പറ്റി മറ്റു പതിനായിരം അത്ഭുതങ്ങള്‍ വേറേയും പറയാനുണ്ട്‌". ഇതേ വാക്യത്തിന്റെ വേറൊരു ഭാഷ്യം ഇപ്രകാരമാണ്‌. "അക്കാലത്ത്‌ യേശു എന്ന ഒരു ബുദ്ധിമാന്‍ ജീവിച്ചിരുന്നു. അവന്‍ സല്‍്സ്വഭാവിയും അവന്റെ പെരുമാറ്റങ്ങള്‍ നല്ലതുമായിരുന്നു. യെഹൂദന്‍മാരില്‍ നിന്നും മറ്റു ജാതികളില്‍ നിന്നും അനേകര്‍ അവന്റെ ശിഷ്യന്‍മാരായിത്തീര്‍ന്നു. പിലാത്തോസ്‌ അവനെ ക്രൂശിക്കുവാന്‍ വിധിച്ചു. എന്നാല്‍ അവന്റെ ശിഷ്യന്‍മാര്‍ പിന്‍മാറിയില്ല. മരിച്ച്‌ അടക്കപ്പെട്ട ശേഷo മൂന്നാം നാള്‍ അവന്‍ ഉയിര്‍ത്തെഴുന്നേറ്റ്‌ താന്‍ ജീവിക്കുന്നു എന്ന്‌ അവരില്‍ അനേകര്‍ക്ക്‌ പ്രത്യക്ഷനായി കാണിച്ചു എന്നവര്‍ പറഞ്ഞു; ഒരു പക്ഷെ പ്രവാചന്‍മാര്‍ അത്ഭുതമായി പ്രവചിച്ചിരുന്ന മശിഹാ ഇവന്‍ തന്നെ ആയിരിക്കാം "

ജൂലിയസ്‌ ആഫ്രിക്കാനസ്‌ എന്ന ആള്‍ ക്രിസ്തുവിന്റെ ക്രൂശീകരണശേഷം ഉണ്ടായ കൂരിരുട്ടിനെപ്പറ്റി പരാമര്‍ശിക്കുമ്പോള്‍ ത്ഥാല്ലസ്സ്‌ എന്ന ചരിത്രകാരനെ ഉദ്ദരിച്ചിരിക്കുന്നു (Extant Writings, 18).

പ്ലിനി ദി യങ് തന്റെ Letters 10:96 ല്‍ ആദിമ നൂറ്റാണ്ടിലെ ക്രിസ്ത്യാനികളെപ്പറ്റി പറയുമ്പോള്‍ അവരുടെ ആരാധന രീതിയെപ്പറ്റിയും, അവര്‍ യേശുവിനെ ദൈവമായി ആരാധിച്ചിരുന്നതായും, അവര്‍ സന്‍മാര്‍ഗ്ഗീയര്‍ ആയിരുന്നു എന്നും അവരുടെ ഇടയിലെ സ്നേഹവിരുന്നിനെപ്പറ്റിയും തിരുവത്താഴത്തെപ്പറ്റിയും എഴുതിയിട്ടുണ്ട്‌.

യെഹൂദന്‍മാരുടെ The Babylonian Talmud (Sanhedrin43a) ല്‍ യേശു ആഭിചാരം കൊണ്ട്‌ യെഹൂദന്‍മാരെ അവരുടെ മതവിശ്വാസത്തില്‍ നിന്ന് പിന്തിരിക്കുവാന്‍ ശ്രമിച്ച കുറ്റത്തിന്‌ അവനെ പെസഹാ പെരുനാളിനോടനുബന്ധിച്ച്‌ ക്രൂശില്‍ തറച്ചു കൊന്നു എന്ന കാര്യം സ്ഥിരീകരിച്ചിക്കുന്നു.

രണ്ടാം നൂറ്റാണ്ടില്‍ ഗ്രീസില്‍ എഴുത്തുകാരനായിരുന്ന സമോസറ്റായിലെ ലൂസിയാന്‍, പുതിയ ഉപദേശങ്ങള്‍ പഠിപ്പിക്കയും തങ്ങള്‍്ക്കുവേണ്ടി മരിക്കയും ചെയ്ത യേശുവിനെ ദൈവമായി ക്രിസ്ത്യാനികള്‍ ആരാധിച്ചിരുന്നു എന്നു പറഞ്ഞിട്ടുണ്ട്‌. യേശുവിന്റെ ഉപദേശങ്ങളില്‍ വിശ്വാസികളുടെ സഹോദരത്വവും, മാനസാന്തരത്തിന്റെ പ്രാധാന്യവും, അന്യദൈവങ്ങളെ ഉപേക്ഷിക്കേണ്ടതിന്റെ ആവശ്യവും അടങ്ങിയിട്ടുണ്ട്‌ എന്നും പറയുന്നുണ്ട്‌. ക്രിസ്ത്യാനികള്‍ യേശുവിന്റെ ഉപദേശങ്ങളെ പിന്‍പറ്റി മരണാനന്തര ജീവിതത്തില്‍ വിശ്വസിക്കയും, മരണത്തെ എളിതായി വീക്ഷിക്കയും, മരണത്തെ ഭയപ്പെടാതെ ഭൌതീക കാര്യങ്ങളില്‍ വിരക്തി കാണിച്ച്‌ ഭക്തരായി ജീവിക്കയും ചെയ്തിരുന്നു എന്നും പറഞ്ഞിട്ടുണ്ട്‌.

മാറാ - ബാർ - സെറാപ്യൻ പറയുന്നത് യേശു എന്നത് ജ്ഞാനിയും, നീതിമാനുമായ വ്യക്തി ആയിരുന്നു , അവനെ ഇസ്രായേലിൻറെ രാജാവായി പലരും കരുതിയിരുന്നു എങ്കിലും യെഹൂദന്മാർ അവനെ ക്രൂശിച്ചു .തന്റെ ഉപദേശങ്ങളിലൂടെ അവൻ ഇന്നും തന്റെ ശിഷ്യന്മാരിൽ ജീവിച്ചിരിക്കുന്നു

ഇവകള്‍ അല്ലാതെ gnostic ചിന്താഗതിയുള്ളവര്‍ എഴുതിയ അനേക ഗ്രന്ഥങ്ങളില്‍ യേശുവിനെക്കുറിച്ച്‌ വളരെയേറെ പരാമര്‍ശങ്ങള്‍ ഉണ്ട്‌. ആ പുസ്തകങ്ങളില്‍ ചിലവ The Gospel of Truth, The Apocryphon of John, The Gospel of Thomas, The Treatise on Resurrection ആദിയായവ ആണ്‌.

ബൈബിളിനു വെളിയില്‍ നിന്ന് താഴെപ്പറയുന്ന കാര്യങ്ങള്‍ യേശുവിനെക്കുറിച്ച്‌ മനസ്സിലാക്കാവുന്നതാണ്‌. യേശുവിനെ ക്രിസ്തു എന്ന് വിളിച്ചിരുന്നു (Josephus), "ആഭിചാരം" ചെയ്ത്‌ യെഹൂദരില്‍ ചിലരെ പുതിയ ഉപദേശങ്ങള്‍ പഠിപ്പിച്ചതിന്റെ ശിക്ഷയായി പെസഹായോടനുബന്ധിച്ചു കൊല ചെയ്യപ്പെട്ടു (Babylonian Talmud). ഇത്‌ യെഹൂദ്യയില്‍ സംഭവിച്ചു (Tacitus), ദൈവമെന്ന് അവകാശപ്പെട്ടു, തിരികെ വരുമെന്നു പറഞ്ഞു (Eliezer), അവന്റെ ശിഷ്യന്‍മാര്‍ അതു വിശ്വസിച്ചു അവനെ ദൈവമായി ആരാധിച്ചു (Pliny the Younger).

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രിസ്തു വാസ്തവമായി ജീവിച്ചിരുന്നോ? യേശു ജീവിച്ചിരുന്നു എന്നതിന്‌ ചരിത്രപരമായ തെളിവുകള്‍ ഉണ്ടോ?
© Copyright Got Questions Ministries