പിശാചുക്കളെപ്പറ്റി ബൈബിള്‍ എന്തു പഠിപ്പിക്കുന്നു?ചോദ്യം: പിശാചുക്കളെപ്പറ്റി ബൈബിള്‍ എന്തു പഠിപ്പിക്കുന്നു?

ഉത്തരം:
വെളി.12:9 ലാണ്‌ പിശാചുക്കളെപ്പറ്റിയുള്ള വ്യക്തമായ പരാമര്‍ശം കാണുന്നത്‌. "ഭൂതലത്തെ മുഴുവന്‍ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസര്‍പ്പമായ പഴയ പാമ്പിനെ ഭൂമിയിലേയ്ക്ക്‌ തള്ളിക്കളഞ്ഞു. അവന്റെ ദൂതന്‍മാരേയും അവനോടുകൂടെ തള്ളിക്കളഞ്ഞു". പിശാചിന്റെ വീഴ്ചയെപ്പറ്റി പ്രതീകാത്മകമായി യെശ.14:12-15; യെഹ.28:12-15 എന്നീ വേദഭാഗങ്ങളില്‍ പറഞ്ഞിരിക്കുന്നു. പിശാച്‌ പാപം ചെയ്തപ്പോള്‍ ഒരു പക്ഷെ അവനോടൊപ്പം മൂന്നില്‍ ഒന്നു പങ്കു ദൂതന്‍മാരും ഉണ്ടായിരുന്നു എന്ന് വെളി.12;4 ല്‍ നിന്ന് ഊഹിക്കാവുന്നതാണ്‌. യൂദാ വാക്യം 6 ലും പാപം ചെയ്ത ദൂതന്‍മാരെപ്പറ്റി പറഞ്ഞിരിക്കുന്നു. സാത്താന്‍ പാപം ചെയ്തപ്പോള്‍ അവനോടൊപ്പം ഉണ്ടായിരുന്ന അവന്റെ ദൂതന്‍മാരാണ്‌ പിശാചുക്കള്‍ എന്ന് ഈ വേദഭാഗങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്‌.

ദൈവത്തെ ആരാധിക്കുകയും ദൈവീക വഴിയില്‍ നടക്കുകയും ചെയ്യുന്നവരെ നശിപ്പിക്കുവാനും വഞ്ചിക്കുവാനും സാത്താനും അവന്റെ സേനയും അക്ഷീണ പ്രയത്നം ചെയ്യുന്നു (1പത്രോ.5:8; 2കൊരി.11:14,15). പിശാചുക്കള്‍ക്ക്‌ ദുരാത്മാക്കള്‍ (മത്താ.10:1)എന്നും, അശുദ്ധാത്മാക്കള്‍ (മര്‍ക്കോ.1:27)എന്നും, സാത്താന്റെ ദൂതന്‍മാര്‍ (വെളി.12:9)എന്നും പേര്‍ കൊടുക്കപ്പെട്ടിരിക്കുന്നു. സാത്താനും അവന്റെ സേനകളും ലോകത്തെ വഞ്ചിക്കയും (2കൊരി.4:4), ക്രിസ്തുവിശ്വാസികളെ ആക്രമിക്കുവാന്‍ ശ്രമിക്കുകയും (2കൊരി.12:7; 1പത്രോ.5:8), ദൈവെദൂതന്‍മാരുമായി പോരാട്ടത്തില്‍ ഏര്‍പ്പെടുകയും (വെളി.12:4-9) ചെയ്യുന്നതായി നാം വായിക്കുന്നു. ദൈവദൂതന്‍മാരെപ്പോലെ പിശാചുക്കളും ആത്മീയ ജീവികള്‍ ആണെങ്കിലും ശരീരത്തില്‍ വെളിപ്പെടുവാന്‍ അവയ്ക്ക്‌ കഴിയും എന്ന് മനസ്സിലാക്കാം (2കൊരി.11;14-15). പിശാചുക്കള്‍ പാപത്തില്‍ വീണുപോയ ദൈവദൂതന്‍മാരാണ്‌. അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍ ആയി വര്‍ത്തിക്കുന്നു. ക്രിസതു്വിന്റെ ക്രൂശുമരണം അവരുടെ പരാജയത്തിനു കാരണമായിത്തീര്‍ന്നു (കൊലോ.2:14-15). ലോകത്തില്‍ ഉള്ളവനേക്കാള്‍ നമ്മില്‍ ഉള്ളവന്‍ എത്രയോ വലിയവനാണ്‌ എന്ന് ദൈവവചനം പഠിപ്പിക്കുന്നു (1യോഹ.4:4).മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകപിശാചുക്കളെപ്പറ്റി ബൈബിള്‍ എന്തു പഠിപ്പിക്കുന്നു?