settings icon
share icon
ചോദ്യം

ഭൂതബാധയെപ്പറ്റി ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? ഇന്നും ഭൂതബാധ ഉണ്ടാകുമോ? എന്താണ്‌ അതിന്റെ ലക്ഷണങ്ങൾ?

ഉത്തരം


ഭൂതബാധയില്‍ അകപ്പെട്ടിട്ടുള്ള ചില ആളുകളെപ്പറ്റി വേദപുസ്തകത്തിൽ പരാമര്‍ശം ഉണ്ട്‌. ഈ ഉദ്ദാഹരണങ്ങളില്‍ നിന്ന്‌ ഭൂതബാധയുടെ ലക്ഷണങ്ങൾ എന്തൊക്കെയാണെന്നും ഏതു സാഹചര്യത്തിലാണ്‌ ഭൂതബാധ ഉണ്ടാകുന്നതെന്നും നമുക്ക്‌ മനസ്സിലാക്കാം. ചില വേദഭാഗങ്ങള്‍ കുറിക്കുന്നു. മത്തായി 9:32-33; 12:22;17:18; മര്‍ക്കോസ് 5:1-20;7:26-30; ലൂക്കോസ്.4:33-36; 22:3 പ്രവർത്തികൾ.16:16-18. ഈ വേദഭാഗങ്ങള്‍ വായിച്ചാൽ ഭൂതബാധകൊണ്ട്‌ ചിലര്‍ക്ക്‌ ചന്ദ്രരോഗം, ഊനമുള്ള ശരീരാവസ്ഥ, കുരുടാക്കപ്പെട്ട കണ്ണുകള്‍ തുടങ്ങിയ ചില ശാരീരിക രോഗങ്ങൾ ഉണ്ടാകുന്നു എന്ന്‌ കാണാവുന്നതാണ്‌. ചിലര്‍ തെറ്റു ചെയ്യുവാൻ പ്രേരിപ്പിക്കപ്പെടുന്നു എന്ന് കാണാം. പ്രവർത്തികൾ 16:16-18 ല്‍ ഭൂതങ്ങൾ ബാധിച്ച അടിമപ്പെണ്ണിന്‌ അവളുടെ അറിവിനെ വെല്ലുന്ന അറിവ്‌ ഉണ്ടായിരുന്നതായി കാണാം. ലെഗ്യോന്‍ എന്ന പേരോടുകൂടി അനവധി ഭൂതങ്ങള്‍ ബാധിച്ച മനുഷ്യന്‍ അസാധാരണ ശക്തി ഉള്ളവനായും ശവക്കോട്ടകളില്‍ താമസിക്കുന്നവനും ആയി കാണപ്പെട്ടു. ശൌല്‍ രാജാവ്‌ യഹോവയാൽ ത്യജിക്കപ്പെട്ട ശേഷം ദുരാത്മാവ്‌ അവനെ ബാധിച്ചപ്പോൾ അവന്‍ ഒരു വിഷാദരോഗി ആയിത്തീരുകയും ദാവീദിനെ കൊല്ലുവാനുള്ള അസാധാരണ ആഗ്രഹത്തിന്‌ അടിമ ആയിത്തീരുകയും ചെയ്തു (1 ശമുവേൽ.16:14-15; 18:10-11: 19:9-10).

ഇങ്ങനെ വിവിധങ്ങളായ നിലകളില്‍ ആണ്‌ ഭൂതബാധയുള്ളവരുടെ പെരുമാറ്റം എന്ന്‌ മുകളിൽ പറഞ്ഞ കാര്യങ്ങൾ നമുക്ക്‌ മനസ്സിലാക്കിത്തരുന്നു. മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത്‌ മുകളിൽ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങൾ എല്ലാം തന്നെ വേറെ കാരണങ്ങളാലും ഉണ്ടാകാവുന്നതാണല്ലോ. അതുകൊണ്ട്‌ ഇത്തരത്തില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ ഉള്ള എല്ലാവരേയും ഭൂതം ബാധിച്ചതായി കണക്കാക്കുവാൻ പാടില്ലാത്തത്‌ ആണ്‌. അതേ സമയം ഭൂതബാധ എന്ന പ്രശ്നത്തെപ്പറ്റി ആധുനീക തലമുറയ്ക്ക്‌ വേണ്ടത്ര അറിവ്‌ ഇല്ല എന്ന കാര്യം മറക്കുകയും അരുത്‌. അതുകൊണ്ട്‌ ഇന്നും ഭൂതബാധ ഉണ്ടാകുവാനുള്ള സാദ്ധ്യത ഉണ്ടെന്നും അതിനെ സാധാരണ ഒരു രോഗമായി കരുതുവാൻ പാടില്ലാത്തതു ആണ്‌ എന്നും നാം അറിഞ്ഞിരിക്കേണ്ടതാണ്‌.

ശാരീരികവും മാനസീകവുമായ ഇത്തരം വ്യത്യാസങ്ങള്‍ അല്ലാതെ ആത്മീയ ചിന്താഗതികളേയും ഭൂതബാധ അലങ്കോലപ്പെടുത്താറുണ്ട്‌. ക്ഷമിക്കുവാന്‍ ഉള്ള മനസ്സില്ലായ്ക (2കൊരിന്ത്യർ 2:10-11), ക്രിസ്തുവിന്റെ രക്ഷണ്യവേലയ്ക്കെതിരായി ദുരുപദേശങ്ങള്‍ പരത്തുക. (2കൊരിന്ത്യർ.11:3-4, 13-14; 1തിമൊത്തിയോസ്.4:1-5; 1യോഹന്നാൻ.4:1-3) ഈ വക കാര്യങ്ങൾ ഇതിൽ ഉൾപ്പെടും

വിശ്വാസികളുടെ ജീവിതത്തിലും പിശാച് സ്വാധീനം ചെലുത്തുവാൻ സാദ്ധ്യത ഉണ്ട്‌ എന്നതിന്റെ തെളിവാണ്‌ പത്രോസിന്റെ ജീവിതം (മത്തായി.16:23). എന്നാല്‍ പിശാചു ബാധിച്ച ഒരു വിശ്വാസിയെപ്പറ്റി വേദപുസ്തകത്തിൽ എവിടെയും വായിക്കുന്നില്ല. വേദപഠിതാക്കളില്‍ മിക്കവരും കരുതുന്നത്‌ ഒരു വിശ്വാസിയിൽ ദൈവാത്മാവ്‌ വാസമായിരിക്കുന്നതിനാല്‍ (2കൊരിന്ത്യർ.1:22; 5:4; 1 കൊരിന്ത്യർ .6:'9) പിശാചിനാല്‍ ബാധിക്കപ്പെടുവാന്‍ ദൈവാത്മാവ്‌ ഒരിക്കലും അനുവദിക്കുക ഇല്ല എന്നു തന്നെയാണ്‌.

ഏതു സാഹചര്യത്തിലാണ്‌ പിശാച്‌ ഒരാളെ ബാധിക്കുന്നത്‌ എന്ന കാര്യം വ്യക്തമായി ബൈബിളില്‍ പറഞ്ഞിട്ടില്ല. യൂദയുടെ ജീവിതത്തില്‍ സംഭവിച്ചത്‌ ഒരു മാതൃക ആയി എടുക്കാമെങ്കില്‍, അവൻ തിന്മയ്ക്ക്‌ തന്നെത്താൻ അടിമപ്പെടുത്തിയപ്പോള്‍ ആണ്‌ പിശാച്‌ അവനെ ബാധിച്ചത്‌ എന്ന് കാണാവുന്നതാണ്‌ (യോഹന്നാൻ.12:6). അതുകൊണ്ട്‌ ഇങ്ങനെ ചിന്തിക്കാവുന്നതാണ്‌. ഒരാള്‍ ഏതെങ്കിലും തരത്തിലുള്ള പാപജീവിതത്തിന്‌ തന്നെത്താന്‍ അടിമപ്പെടുത്തിയാല്‍ പിശാചു അവനെ ബാധിക്കുവാൻ അവസരം ഒരുക്കുന്നു. മറ്റൊന്ന് മിഷനറിമാരുടെ അനുഭവത്തില്‍ നിന്ന് നമുക്കു മനസ്സിലാക്കാവുന്നത്‌ വിഗ്രഹാരാധനയും പ്രേതങ്ങളോടുള്ള ബന്ധപ്പെടലും പിശാചു ബാധയ്ക്ക്‌ കളം ഒരുക്കുന്നു എന്നു തന്നെ ആണ്‌. വിഗ്രഹാരാധന ചെയ്യുന്നവര്‍ വാസ്ഥവത്തിൽ പിശാചിനെയാണ് ആരാധിക്കുന്നത്‌ എന്ന് സത്യവേദപുസ്തകം നമ്മെ പഠിപ്പിക്കുന്നു (ലേവ്യ.17:7; ആവർത്തനം.32:17; സങ്കീർത്തനം.106:37; 1കൊരിന്ത്യർ.10:20). അതുകൊണ്ട്‌ വിഗ്രഹാരാധന പിശാചുബാധയ്ക്ക്‌ കളം ഒരുക്കുന്നു എന്നതിൽ അതിശയിക്കുവാൻ ഒന്നുമില്ലല്ലോ.

വേറൊരു കാര്യം ശ്രദ്ധിക്കേണ്ടതുണ്ട്‌. ദൈവം അനുവദിക്കാത്ത യാതൊരു കാര്യവും സാത്താനോ അവന്റെ അനുയായികള്‍ക്കോ ഒരിക്കലും ചെയ്യുവാൻ സാധിക്കുകയില്ല. (ഇയ്യോബ്.1-2). പിശാചിന്റെ ചിന്ത അവൻ അവന്റെ പ്രവര്‍ത്തികൾ തികയ്ക്കുവാണെന്ന് വാസ്തവത്തിൽ അവൻ ദൈവത്തിന്റെ കാര്യപരിപാടിയെ സാദ്ധ്യമാക്കുകയാണ്‌ ചെയ്യുന്നത്‌. ഇതിന്‌ നല്ല ഉദ്ദാഹരണം യൂദയുടെ ഒറ്റിക്കൊടുക്കല്‍ തന്നെയാണ്‌.

ചിലര്‍ പ്രേതങ്ങളോടും ഭൂതങ്ങളോടും ബന്ധം പുലര്‍ത്തുവാൻ ശ്രമിക്കാറുണ്ട്‌. ഇത്‌ വളരെ ബുദ്ധിഹീനവും വേദവിരുദ്ധവും ആയ കാര്യമാണ്‌. ദൈവം സര്‍വ്വാധികാരി ആയിരിക്കുന്നതു കൊണ്ട്‌ നാം ദൈവത്തെ അനുകരിക്കുകയും ദൈവത്തിന്റെ സര്‍വായുധവര്‍ഗ്ഗം (എഫെസ്യർ .6:10-18) ധരിക്കുകയും ചെയ്താല്‍ സാത്താനേയോ, അവന്റെ സേനകളേയോ, അല്ലെങ്കിൽ ഭൂതപ്രേതാദികളേയോ ഒരിക്കലും ഭയപ്പെടേണ്ട ആവശ്യം ഇല്ല എന്നത്‌ നിസ്തര്‍ക്കമാണ്‌.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ഭൂതബാധയെപ്പറ്റി ബൈബിൾ എന്താണ്‌ പഠിപ്പിക്കുന്നത്‌? ഇന്നും ഭൂതബാധ ഉണ്ടാകുമോ? എന്താണ്‌ അതിന്റെ ലക്ഷണങ്ങൾ?
© Copyright Got Questions Ministries