settings icon
share icon
ചോദ്യം

കൊല ശിക്ഷയെപറ്റി വചനം എന്താണ് പറയുന്നത്?

ഉത്തരം


പഴയ നിയമം പല കുറ്റങ്ങൾക്കും മരണ ശിക്ഷ വിധിച്ചിട്ടുണ്ട്. കൊലപാതകം (പുറപാട് 21: 12), തട്ടിക്കൊണ്ട്പോകൽ (പുറപാട് 21: 16) മൃഗത്തോട് കൂടെ ശയിക്കുക (പുറപാട് 22: 19), വ്യഭിചാരം (ലേവ്യ 20: 10), സ്വവർഗ്ഗപ്രേമികൾ (ലേവ്യ 20: 13), കള്ള പ്ർവാചകന്മാർ (ആവർത്തനം 13: 5), വേശ്യാവൃത്തി, പീഡനം (ആവർത്തനം 22: 4), ഇങ്ങനെ മറ്റ് പല കുറ്റങ്ങൾ. എന്നാൽ ഇങ്ങനെ മരണ ശിക്ഷ ലഭിച്ച പലരോടും ദൈവം കരുണ കാണിച്ചിട്ടുണ്ട്. ദാവീദ് കൊലപാതകവും വ്യഭിചാരവും ചെയ്തു, എന്നാലും ദൈവം അവന്റെ ജീവനെ പകരം ചോദിച്ചില്ല. (2 ശമുവേൽ 11: 1-5; 14-17; 2 ശമുവേൽ 12: 13) നാം ചെയ്യുന്ന ഓരോ പാപത്തിനും മരണശിക്ഷ അനുഭവിക്കേണ്ടവരാണ് കാരണം പാപത്തിന്റെ ശമ്പളം മരണമാണ്. (റോമർ 6: 23) എന്നാൽ ദൈവം നമ്മെ കുറ്റം വിധിക്കാതെ തന്റെ സ്നേഹം പ്രകടിപ്പിച്ചത് നന്ദിയോടെ ഓർക്കുന്നു. (റോമർ 5: 8)

വ്യഭിചാരത്തിൽ പിടിച്ച ഒരു സ്ത്രീയെ യേശുവിന്റെ അടുക്കൽ കൊണ്ട് വന്ന് ഇവളെ കല്ല് എറിയേണമോ എന്ന് ചോദിച്ചപ്പോൾ യേശു പറഞ്ഞു, “ നിങ്ങളിൽ പാപം ഇല്ലാത്തവൻ അവളെ ഒന്നാമത് കല്ല് എറിയട്ടെ” (യോഹന്നാൻ 8: 7) ഈ സംഭവത്തിൽ നിന്ന് യേശു എപ്പോഴും മരണശിക്ഷ എതിർത്തിരുന്നു എന്ന് ചിന്തിക്കരുത്. പരീശന്മാരുടെ പരീശത്വം തുറന്നു കാണിക്കുകയായിരുന്നു യേശു ചെയ്തത്. ഈ സ്ത്രീയെ കല്ലെറിയുന്നത് അല്ലായിരുന്നു അവരുടെ പ്രാധാന്യത മറിച്ച് പരീശന്മാർ യേശുവിന്റെ മേൽ കുറ്റം ചുമത്തേണ്ടതിന് അവനെ പരീക്ഷിക്കുകയായിരുന്നു. (ഈ വ്യഭിചാരത്തിൽ പിടിക്കപ്പെട്ട പുരുഷൻ എവിടെ?) ദൈവം തന്നെയാണ് മരണശിക്ഷ ആദ്യമായി നിയോഗിച്ചത്. “ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും. ദൈവത്തിന്റെ സ്വരൂപത്തിൽ അല്ലയോ മനുഷ്യനെ ഉണ്ടാക്കിയത്.” (ഉല്പത്തി 9: 6) യേശു ചിലയിടങ്ങളിൽ മരണശിക്ഷയെ പിന്തുണയ്ക്കുന്നുണ്ട്. മരണശിക്ഷ അനുഭവിക്കേണ്ട പല സന്ദർഭങ്ങളിലും യേശു തന്റെ കരുണ കാണിച്ചിട്ടുണ്ട്. (യോഹന്നാൻ 8: 1-11) ശ്രേഷ്ടാധികാരികൾക്ക് ശിക്ഷ നൽകുവാനുള്ള അനുവാദം അപ്പൊസ്തൊലനായ പൗലോസ് അംഗീകരിച്ചിരുന്നു. (റോമർ 13: 1-7)

ഒരു ക്രിസ്ത്യാനി മരണശിക്ഷയെ എങ്ങനെയാണ് കാണേണ്ടത്? ഒന്നാമതായി നാം മനസ്സിലാക്കേണ്ട കാര്യം എല്ലാ ശിക്ഷയും നിയോഗിച്ചതും ദൈവമാണ്. നമുക്ക് അതിന് മേലായി ഒന്നും ചെയ്യുവാൻ കഴിയുകയില്ല. ഏതൊരു വസ്തുവിന്റെയും ഉയർന്ന അധികാരം ദൈവത്തിന്റെ കയ്യിലാണ്. അവൻ സകലത്തിലും തികഞ്ഞവനാണ്. അവൻ ഈ നിലവാരം നമ്മിൽ മാത്രമല്ല അവനിലും നിലനിർത്തുന്നു. ആയതിനാൽ അവൻ അളവില്ലാതെ സ്നേഹിക്കുകയും കരുണ കാണിക്കുകയും ചെയ്യുന്നു. എന്നാൽ അവൻ കോപിക്കുകയും ചെയ്യുന്നു എന്ന് നാം കാണുന്നു. ഇതെല്ലാം തക്കതായ രീതിയിൽ തന്നെ നടന്ന് വരുന്നു.

രണ്ട്, ദൈവം മേലധികാരികൾക്ക് മരണ ശിക്ഷ അല്ലെങ്കിൽ തക്കതായ ശിക്ഷ നൽകുന്നതിനുള്ള അധികാരം കൊടുത്തിട്ടുണ്ട് എന്ന് നാം തിരിച്ചറിയണം. (ഉല്പത്തി 9: 6; റോമർ 13: 1-7). ദൈവം മരണശിക്ഷയെ എപ്പോഴും എതിർക്കുന്നു എന്ന് പറയുന്നത് വചനപ്രകാരം തെറ്റാണ്. മരണ ശിക്ഷ നൽകപ്പെടുമ്പോൾ ക്രിസ്ത്യാനികൾ സന്തോഷിക്കുവാൻ പാടില്ല, അതേ സമയം തന്നെ മേലധികാരികൾ ക്രൂരകൃത്യങ്ങൾക്ക് മരണശിക്ഷ അല്ലെങ്കിൽ മറ്റ് ശിക്ഷകൾ നൽകുമ്പോൾ അവർക്കെതിരായി പ്രവർത്തിക്കുവാനും പാടില്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

കൊല ശിക്ഷയെപറ്റി വചനം എന്താണ് പറയുന്നത്?
© Copyright Got Questions Ministries