ഡേറ്റിംഗ്‌, കോര്‍ട്ടിംഗ്‌ ആദിയായവയെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?ചോദ്യം: ഡേറ്റിംഗ്‌, കോര്‍ട്ടിംഗ്‌ ആദിയായവയെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?

ഉത്തരം:
പല സാംസ്ക്കാരിക വിഷയങ്ങളെപ്പറ്റി വേദപുസ്തകം ഒന്നും പറയുന്നില്ല. വേദപുസ്തകത്തിന്റെ സാംസ്കാരിക പശ്ചാത്തലം പൌരാണിക മദ്ധ്യപൂര്‍വ ദേശമാണ്‌. ഒരു സാംസ്കാരിക വിഷയത്തെപ്പറ്റി നാം തീരുമാനിക്കുമ്പോള്‍ വേദപുസ്തകത്തിലെ പ്രമാണങ്ങളെ കണക്കിലെടുത്താണ്‌ നാം തീരുമാനിക്കേണ്ടത്‌. ആദ്യമായി മനസ്സിലാക്കേണ്ടത്‌ ലോകത്തിന്റെ ഗതിക്കും ദൈവീക വഴിക്കും തമ്മില്‍ വലിയ വ്യത്യാസം ഉണ്ട്‌ എന്നതാണ്‌ (2പത്രൊ.2:20). പാശ്ചാത്യ സംസ്കാരത്തില്‍ ഡേറ്റിംഗ്‌ വഴിയാണ്‌ നവദമ്പതിമാര്‍ അവരുടെ വിവാഹകാര്യം തീരുമാനിക്കുന്നത്‌. നമ്മുടെ സംസ്കാരത്തില്‍ മാതാപിതാക്കളുടെ ചുമതലയും അഭിമാനവുമാണ്‌ അവരുടെ മക്കള്‍ക്ക്‌ ജീവിതപങ്കാളികളെ കണ്ടുപിടിച്ചു കൊടുക്കുക എന്നത്‌. ഏതു രീതിയില്‍ ജീവിതപങ്കാളിയെ കണ്ടുപിടിച്ചാലും രക്ഷിക്കപ്പെട്ടവര്‍ രക്ഷിക്കപ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂ എന്നത്‌ ദൈവ വചനത്തിന്റെ മറ്റപ്പെടാത്ത സത്യമാണ്‌ (2കൊരി.6:14-18). വിവാഹകാര്യം തീരുമാനിക്കുമ്പോള്‍ ദൈവത്തിനു കൊടുക്കേണ്ട സ്ഥനം കൊടുക്കാതെ മറ്റു വിഷയങ്ങള്‍ക്ക്‌ പ്രാധാന്യം കല്‍പിച്ച്‌ തീരുമാനം എടുത്താല്‍ പരാജയം സംഭവിക്കും എന്നതില്‍ സംശയമില്ല.

ദൈവമായ യഹോവയെ മുഴു ഹൃദയത്തോടും, മുഴു മനസ്സോടും, മുഴു ശക്തിയോടും സ്നേഹിക്കുക എന്നതാണ്‌ ഏറ്റവും വലിയ കല്‍പന (മത്താ.10:37). വേറൊരാളെ ദൈവത്തേക്കാളധികം സ്നേഹിക്കയോ അധികം പ്രാധാന്യം കൊടുക്കയോ ചെയ്യുന്നത്‌ വിഗ്രഹാരാധന എന്ന പാപമാണ്‌ (ഗലാ.5:20; കൊലൊ.3:5). വിവാഹത്തിനു മുമ്പു ദമ്പതിമാരെ ദൈവം ഒന്നായി ഇണയ്ക്കുന്നതുവരെ അവരുടെ എല്ലാ ലൈംഗീക വേഴ്ചകളും പാപമാണ്‌ (1കൊരി.6:9,13; 2തിമോ.2:22). ലൈംഗീക പാപങ്ങള്‍ ദൈവത്തിനു എതിരായിരിക്കുന്നതുപോലെ തന്നെ അവ നമ്മുടെ ശരീരങ്ങള്‍ക്കും എതിരായ പാപമാണ്‌ (1കൊരി.6:18). നാം നമ്മെ സ്നേഹിക്കുന്നതുപോലെ മറ്റുള്ളവരേയും സ്നേഹികകുൊവാനും ബഹുമാനിക്കുവാനും കടപ്പെട്ടവരാണ്‌ (റോം.12:9-10). പാശ്ചാത്യ സംസ്കാരം പിന്‍പറ്റി ഡേറ്റിംഗ്‌ മൂലം ജീവിത പങ്കാളികളെ കണ്ടുപിടിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ഇത്തരം വേദപുസ്തക സത്യങ്ങളെ വിസ്മരിക്കുവാന്‍ പാടില്ലാത്തതാണ്‌. വിവാഹം എന്നത്‌ രണ്ടു പേര്‍ ദൈവത്താല്‍ ഇണയ്ക്കപ്പെട്ട്‌ ആജീവനാന്ത ബന്ധത്തിലേയ്ക്ക്‌ പ്രവേശിക്കുന്നതാകയാല്‍ ദൈവ വചനത്തില്‍ അടിസ്ഥാനപ്പെടുത്തി മാത്രം തീരുമാനിക്കേണ്ട കാര്യമാണ്‌.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഡേറ്റിംഗ്‌, കോര്‍ട്ടിംഗ്‌ ആദിയായവയെപ്പറ്റി വേദപുസ്തകം എന്തു പറയുന്നു?