ഒരു കള്‍ടിനെ എങ്ങനെ തിരിച്ചറിയാം?ചോദ്യം: ഒരു കള്‍ടിനെ എങ്ങനെ തിരിച്ചറിയാം?

ഉത്തരം:
"കള്‍ട്‌" എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമമുങടെ മനസ്സില്‍ ഓടി എത്തുന്ന ചിന്തകള്‍ സാത്താന്റെ ആരാധന, മൃഗബലി, അല്ലെങ്കില്‍ അന്യജാതികളുടെ ഇടയിലെ തിന്‍മ നിറഞ്ഞ ആരാധനാ ക്രമങ്ങള്‍ എന്നിവയാണ്‌. എന്നാല്‍ അനേക കള്‍ട്ടുകള്‍ ഇത്തരത്തില്‍ ഉള്ളവയല്ലാത്തതുകൊണ്ട്‌ അവയെ തിരിച്ചറിയുകതന്നെ പ്രയാസമാണ്‌. വേദപുസ്തക സത്യങ്ങളിലെ ഒന്നോ അതിലധികമോ മൌലീക സത്യങ്ങളെ മറുതലിക്കുന്നവരെ കള്‍ടുകളുടെ കൂട്ടത്തില്‍ കൂട്ടേണ്ടതാണ്‌. വേറൊരു രീതിയില്‍ പറഞ്ഞാല്‍, വിശ്വസിക്കുന്നവരെ രക്ഷയിലേക്ക്‌ നടത്തുവാന്‍ പ്രാപ്തിയില്ലാത്ത ഉപദേശത്തെയാണ്‌ "കള്‍ട്‌" എന്ന് വിളിക്കുന്നത്‌. ഏതെങ്കിലും ഒരു മതത്തിന്റെ മൌലീക തത്വങ്ങള്‍ മറുതലിക്കയും ആ മതവിശ്വാസികള്‍ ആണെന്ന് പറകയും ചെയ്യുന്നവരാണ്‌ അവര്‍. അനേക ക്രിസ്തീയ കള്‍ട്ടുകളും നിലവിലുണ്ട്‌.

ക്രിസ്തുവിന്റെ ദൈവത്വത്തെയും വിശ്വാസത്താലുള്ള രക്ഷയെയും മറുതലിക്കുന്നവരാണ്‌ ക്രിസ്തീയ കള്‍ട്ടുകള്‍. ക്രിസ്തു ദൈവമല്ലെങ്കില്‍ അവന്റെ മരണം പാപക്ഷമക്ക്‌ പര്യാപ്തമാകയില്ലല്ലോ. രക്ഷ വിശ്വാസത്താല്‍ സൌജന്യമായി ലഭിക്കുന്നതല്ലെങ്കില്‍ അതിനായി നാം പ്രയത്നിക്കേണ്ടി വരുമല്ലോ. ഉറപ്പിച്ചു പറഞ്ഞിരിക്കുന്ന തെളിവായ വേദപുസ്തക സത്യങ്ങളെ മറുതലിക്കുന്നവരാണ്‌ ഇക്കൂട്ടര്‍. യഹോവാ സാക്ഷികള്‍, മോര്‍മൊണ്‍സ്‌ എന്നീ വിഭാഗങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെട്ടവരാണ്‌. ക്രിസ്ത്യാനികള്‍ എന്ന് അഭിമാനിക്കുമ്പോള്‍ത്തന്നെ മൌലീകമായ വേദപുസ്തക സത്യങ്ങളെ അവര്‍ മറുതലിക്കുന്നു. ഈ രണ്ടു കൂട്ടരും വേദപുസ്തകത്തിലെ അനേക കാര്യങ്ങള്‍ വിശ്വസിക്കുന്നവരാണ്‌. എന്നാല്‍ ഈ രണ്ടു കൂട്ടരും ക്രിസ്തുവിന്റെ ദൈവത്വത്തെയും വിശ്വാസത്താലുള്ള സൌജന്യ രക്ഷയേയും മറുതലിക്കുന്നവരുമാണ്‌. എത്രയോ "നല്ല ആളുകള്‍" ഈ കൂട്ടങ്ങളില്‍ കണ്ടേക്കാം. അവര്‍ വിശ്വസിക്കുന്നത്‌ മാത്രമാണ്‌ ശരി എന്നവര്‍ പറഞ്ഞേക്കാം. എന്നാല്‍ ബൈബിള്‍ വിശ്വാസികള്‍ എന്ന നിലയ്ക്ക്‌ നാം അവരുടെ രക്ഷക്കായി പ്രാര്‍ത്ഥിക്കയും ക്രിസ്തുവിങ്കലേക്കു അവരെ നടത്തുവാന്‍ ശ്രമിക്കയും ചെയ്യേണ്ടതാണ്‌.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഒരു കള്‍ടിനെ എങ്ങനെ തിരിച്ചറിയാം?