എന്തുകൊണ്ടാണ്‌ സഭാകൂടിവരവ്‌ പ്രാധാന്യം അര്‍ഹിക്കുന്നത്‌?ചോദ്യം: എന്തുകൊണ്ടാണ്‌ സഭാകൂടിവരവ്‌ പ്രാധാന്യം അര്‍ഹിക്കുന്നത്‌?

ഉത്തരം:
നമ്മുടെ ആത്മീയ വളര്‍ച്ചയ്ക്ക്‌ ഉതകുമാറ്‌ തിരുവചനം അഭ്യസിക്കുന്നതിനും സഹവിശ്വാസികളുമായി ദൈവത്തെ ആരാധിക്കുന്നതിനും സാധിക്കേണ്ടതിന്‌ നാം സഭാകൂടിവരവുകളില്‍ പങ്കു ചേരണം എന്ന്‌ വേദപുസ്തകം പഠിപ്പിക്കുന്നു (അപ്പോ.2:42; എബ്ര.10:25). വിശ്വാസികള്‍ അന്വേന്യം സ്നേഹിക്കുന്നതിനും (1യോഹ.4:12), പ്രോത്സാഹിപ്പിക്കുന്നതിനും (എബ്ര.3:13), ഉത്തേജിപ്പിക്കുന്നതിനും (എബ്ര.10:24), സേവിക്കുന്നതിനും (ഗലാ.5:13), പഠിപ്പിക്കുന്നതിനും (റോമ.15:14), ബഹുമാനിക്കുന്നതിനും (റോമ.12:10), ദയകാണിക്കുന്നതിനും (എഫേ.4:32) ഉതകുന്ന സ്ഥലമാണ്‌ സഭാ കൂടിവരവ്‌.

ഒരുവന്‍ രക്ഷക്കായി ക്രിസ്തുവിനെ ആശ്രയിക്കുമ്പോള്‍ അയാള്‍ ക്രിസ്തുവിന്റെ ശരീരമായ സഭയുടെ ഭാഗമായിത്തീരുന്നു (1കൊരി.12:27). ശരീരമായ സഭ ശരിയായി പ്രവര്‍ത്തിക്കുവാന്‍ ഇടയാകണമെങ്കില്‍ ശരീര ഭാഗങ്ങള്‍ എല്ലാം ഉണ്ടായിരിക്കണം (1കൊരി.12:14-20). അതുപോലെ സഹവിശ്വാസികളുടെ സഹായവും പ്രോതസാെഹനവും ഇല്ലാതെ ഒരു വിശ്വാസിയ്ക്ക്‌ വളരുവാന്‍ സാധിക്കയില്ല (1കൊരി.12:21-26). ഇക്കാരണം കൊണ്ടു തന്നെ സഭാകൂടിവരവില്‍ പങ്കു കൊള്ളുന്നതും, സഹവിശ്വാസികളുമായി കൂട്ടായമ ആചരിക്കുന്നതും എല്ലാ വിശ്വാസികളുടേയും പതിവായി ശ്രമിക്കേണ്ടതാണ്‌‌. സഭാകൂടിവരവ്‌ നിര്‍ബന്ധത്താല്‍ ചെയ്യേണ്ട ഒരു കാര്യമല്ല. എന്നാല്‍ ക്രിസ്തുവിന്റെ ശരരീരമായ സഭയുടെ ഭാഗമായിത്തീര്‍ന്ന ഒരു വിശ്വാസിക്ക്‌ സഹവിശ്വാസികളുമായി ചേര്‍ന്ന്‌ ദൈവത്തെ ആരാധിക്കുവാനും, ദൈവവചനം പഠിക്കുവാനും, കൂട്ടായമ ആചരിക്കുവാനും ഉള്ള ആഗ്രഹം ദൈവാത്മാവു തന്നെ നല്‍കുന്ന ഒന്നാണ്‌.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഎന്തുകൊണ്ടാണ്‌ സഭാകൂടിവരവ്‌ പ്രാധാന്യം അര്‍ഹിക്കുന്നത്‌?