settings icon
share icon
ചോദ്യം

അവിശ്വാസികൾ മരണശേഷം ഇല്ലാതാക്കപ്പെടും എന്ന്‌ (ഉന്മൂലനാശവാദം) വേദപുസ്തകം പഠിപ്പിക്കുന്നുണ്ടോ?

ഉത്തരം


മരണശേഷം അവിശ്വാസികള്‍ നരകത്തിൽ നിത്യയാതന അനുഭവിക്കുന്നതിനു പകരം ഇല്ലാതാക്കപ്പെടും എന്ന പഠിപ്പിക്കലിനെയാണ്‌ ഉന്‍മൂലനാശവാദം എന്ന്‌ പറയുന്നത്‌. നിത്യത മുഴുവൻ നരകയാതന അനുഭവിക്കുന്നത് ചിന്തിക്കുവാൻ തന്നെ വളരെ കഠിനം ആയതുകൊണ്ട്‌ അവിശ്വാസികൾ ഉന്‍മൂലനാശവാദം എന്ന ആശയത്തെ ചിലർ പിന്താങ്ങുന്നു. ചില വേദഭാഗങ്ങള്‍ തനിയെ വായിച്ചാൽ ഈ ആശയം ഉള്‍ക്കൊള്ളുന്നതാണെങ്കിലും, വേദപുസ്തകത്തിലെ മുഴുവന്‍ സത്യങ്ങളുമായി ഈ ആശയം പൊരുത്തപ്പെടുന്നതല്ല. ഉന്മൂലനാശവാദത്തിൽ വിശ്വസിക്കുന്നത് മൂലം പ്രധാനമായി മൂന്നു വിഷയങ്ങളിൽ തെറ്റിദ്ധരിക്കപ്പെടും. 1) പാപത്തിന്റെ പരിണിത ഫലങ്ങള്‍ 2) ദൈവത്തിന്റെ നീതി 3) നരകത്തിന്റെ പ്രകൃതി.

ഉന്‍മൂലനാശം പഠിപ്പിക്കുന്നവർ നരകം അഗ്നിക്കടലാണ്‌ എന്ന കാര്യം തെറ്റുദ്ധരിച്ചിരിക്കുന്നു. ഒരു മനുഷ്യനെ എരിയുന്ന അഗ്നിയിലേക്ക്‌ എറിഞ്ഞാൽ ഒരു നിമിഷത്തില്‍ ഇല്ലാതാകും എന്നതിൽ സംശയം ഇല്ല. എന്നാല്‍ നരകം എന്ന അഗ്നിക്കടൽ വെറും ഭൌതീകമല്ല. മനുഷ്യന്റെ ശരീരം മാത്രമല്ല അവിടേക്ക് അവിടേക്ക്‌ എറിയപ്പെടുന്നത്‌ ദേഹി, അത്മാവ് എന്നിവ കൂടി എറിയപ്പെടുന്നു. ഒരു ആത്മാവ ഭൗമീക തീയിനാൽ എരിഞ്ഞ് പോകയില്ല. വിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേല്‍കുമ്പോൾ നിത്യത മുഴുവൻ നിലനില്‍ക്കുന്ന തേജസ്കരിക്കപ്പെട്ട ശരീരം അവര്‍ക്ക്‌ ലഭിക്കുന്നതുപോലെ, അവിശ്വാസികള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമ്പോൾ നിത്യത മുഴുവൻ നിലനില്‍ക്കുവാൻ കഴിവുള്ള ശരീരവുമായിട്ടായിരിക്കും കാണപ്പെടുന്നത്‌ (വെളിപ്പാട്.20:13; പ്രവർത്തികൾ 24:15). ഈ ശരീരങ്ങൾ നിത്യമായ വിധിക്കായി ഒരുക്കപ്പെടുന്നു.

ഉന്‍മൂലനാശവാദികൾ നിത്യത എന്ന വാക്കാണ് തെറ്റിദ്ധരിച്ചിരിക്കുന്ന വേറൊരു വിഷയം. ‘എയിനിയോൻ’ എന്ന ഗ്രീക്ക് പദം സാധാരണയായി നിത്യത എന്നാണ് തർജ്ജിമ ചെയ്തിരിക്കുന്നത് എന്നാൽ ഇതിന്റെ യതാർത്ഥ അർത്ഥം നിത്യത എന്നല്ല മറിച്ച് ഇതിനെ യുഗം അല്ലെങ്കിൽ ഒരു കാലയളവ് എന്ന് മനസ്സിലാക്കാം. എന്നാൽ പുതിയനിയമത്തിൽ ഈ വാക്ക് നിത്യത എന്ന് കാണിക്കുവാൻ കൊടുത്തിട്ടുണ്ട്. "അവരെ വഞ്ചിച്ച പിശാചിനെ മൃഗവും കള്ളപ്രവാചകനും കിടക്കുന്ന ഗന്ധകത്തീപൊയ്കയിലേക്ക്‌ തള്ളിവിടും. അവര്‍ എന്നെന്നേക്കും രാപ്പകൽ ദണ്ഡനം സഹിക്കേണ്ടി വരും" എന്ന് വെളിപ്പാട് 20: 10 ൽ വായിക്കുന്നു. ഈ മൂന്നു പേരും തീയിൽ തള്ളപ്പെട്ട് പൂർണ്ണമായി ഇല്ലാതാകുന്നില്ല എന്ന് വ്യക്തമാണ്. പിന്നെന്തിനാണ് അവിശ്വാസികളെ ഇല്ലാതാക്കുന്നത്? (വെളിപ്പാട് 20: 14-15) നരകം നിത്യമാണ്‌ എന്ന്‌ തെളിവായിപ്പറഞ്ഞിരിക്കുന്ന വേറൊരു വാക്യം മത്തായി 25:46 ആണ്‌. “അവര്‍ (അവിശ്വാസികള്‍) നിത്യ ദണ്ഡനയിലേക്കും നീതിമാന്മാർ നിത്യജീവനിലേക്കും പോകും" ഈ വാക്യത്തിലും ‘എയിനിയോൻ’ എന്ന ഗ്രീക്ക് പദം വിശ്വാസികളുടെയും അവിശ്വാസികളുടെയും ലക്ഷ്യം മനസ്സിലാക്കുവാൻ ഉപയോഗിച്ചിരിക്കുന്നു. അവിശ്വാസികൾ കുറച്ച് കാലത്തേക്ക് മാത്രം ദണ്ഡിക്കപ്പെടുന്നുള്ളുവെങ്കിൽ വിശ്വാസികളും ഒരു കാലത്തേക്ക് മാത്രമേ സ്വർഗ്ഗത്തിൽ വസിക്കുകയുള്ളു. വിശ്വാസികൾ നിത്യമായി സ്വർഗ്ഗത്തിൽ വസിക്കും എങ്കിൽ അവിശ്വാസികൾ നിത്യമായി നരകത്തിൽ വസിക്കും.

അവിശ്വാസികള്‍ ഉന്‍മൂലനം ചെയ്യപ്പെടും എന്ന്‌ വിശ്വസിക്കുന്നവര്‍ ഉന്നയിക്കുന്ന വേറൊരു ന്യായം, ഈ ലോകത്തില്‍ വച്ച്‌ ചുരുങ്ങിയ കാലത്തിനുള്ളിൽ ചെയ്യുന്ന പാപത്തിനു നിത്യശിക്ഷ കൊടുക്കുന്നത്‌ ദൈവനീതിക്ക്‌ യോജിച്ചതല്ല എന്നതാണ്‌. പത്തോ എഴുപതോ വര്‍ഷങ്ങൾ ഒരാൾ പാപത്തിൽ ജീവിച്ചാൽ അതിനു നിത്യശിക്ഷ കൊടുക്കുന്നത്‌ ദൈവനീതിക്ക്‌ യോജിച്ചതാണോ എന്ന്‌ അവർ ചോദിക്കുന്നു. ഇതിന്റെ മറുപടി, മനുഷ്യൻ പാപം ചെയ്യുന്നത്‌ നിത്യനായ ദൈവത്തിന്‌ എതിരെ ആയതിനാൽ പാപത്തിന്റെ ശിക്ഷയും നിത്യതയോളം തന്നെ ആയിരിക്കും എന്നാണ്‌. ദാവീദ്‌ പാപം ചെയ്തത്‌ ഉരിയാവിനോടും അവന്റെ ഭാര്യയോടും ആയിരുന്നു. എന്നാല്‍ ദാവീദ്‌ പറയുന്നത്‌ ശ്രദ്ധിക്കുക. "നിന്നോടു തന്നെ ഞാൻ പാപം ചെയ്തു; നിനക്ക്‌ അനിഷ്ടമായത്‌ ഞാൻ ചെയ്തിരിക്കുന്നു" (സങ്കീർത്തനം.51:4). പാപം ദൈവത്തിന്റെ കല്‍പനാ ലംഘനം ആയതുകൊണ്ട്‌ ഏതു പാപവും ദൈവത്തിനു എതിരായുള്ളതാണ്‌. ദൈവം നിത്യനും അപരിമിതനും ആണ്‌. ഒരു വ്യക്തി എത്രനാള്‍ പാപം ചെയ്തു എന്നതിലുപരി നിത്യനായ ദൈവത്തിന്റെ കല്‍പനകളെ ലംഘിച്ചു എന്നതാണ്‌ പ്രസക്തമായ കാര്യം. ദൈവം നിത്യനായതുകൊണ്ട്‌ പാപത്തിന്റെ ശിക്ഷയും നിത്യതയോളം വരുന്നതാണ്‌.

ഉന്‍മൂലനാശവാദികൾ പറയുന്ന വേറൊരു ന്യായം നമ്മുടെ ബന്ധുമിത്രാദികളിൽ ചിലർ നരകത്തിൽ യാതന അനുഭവിക്കുന്നു എന്നത്‌ സ്വര്‍ഗ്ഗത്തിലുള്ളവര്‍ക്ക്‌ സന്തോഷകരം ആയിരിക്കയില്ല എന്നതാണ്‌. എന്നാല്‍ സ്വര്‍ഗ്ഗത്തിൽ വ്യസന കാര്യങ്ങൾ ഉണ്ടായിരിക്കയില്ല എന്ന്‌ വേദപുസ്തകം തെളിവായി പറയുന്നു. "അവര്‍ അവരുടെ കണ്ണുകളിൽ നിന്ന്‌ കണ്ണുനീര്‍ എല്ലാം തുടച്ചു കളയും; ഇനി മരണം ഉണ്ടാകയില്ല, ദുഃഖവും കണ്ണുനീരും മുറവിളിയും ഇനി ഉണ്ടാകയില്ല" എന്ന്‌ വെളിപ്പാട് 20:4 ൽ നാം വായിക്കുന്നു. നമ്മുടെ ബന്ധുമിത്രാദികളില്‍ ചിലർ സ്വര്‍ഗ്ഗത്തിൽ ഇല്ലെങ്കിൽ അവർ മനഃപ്പൂര്‍വം ക്രിസ്തുവിനെ നിരാകരിച്ച്‌ അവിടെ വരാതിരുന്നതുകൊണ്ട്‌ അവർ സ്വര്‍ഗ്ഗത്തിനു ചേരുന്നവർ അല്ല എന്ന കാര്യത്താല്‍ നാം മനരമ്യം ഉള്ളവരായിരിക്കും. ഇത്‌ മനസ്സിലാക്കുവാൻ ഇപ്പോൾ നമുക്ക്‌ ബുദ്ധിമുട്ടുണ്ടായിരിക്കാം. എന്നാല്‍ സ്വര്‍ഗ്ഗത്തിൽ സങ്കടത്തിന്‌ അവസരമില്ല എന്നതിൽ തര്‍ക്കമില്ല. ഇന്ന്‌ നാം ചെയ്യേണ്ടത്‌ അവരില്ലാതെ നാം സ്വര്‍ഗ്ഗത്തിൽ എങ്ങനെ സന്തോഷമുള്ളവർ ആയിരിക്കും എന്ന്‌ ചിന്തിച്ചു ദുഃഖിക്കുന്നതിനു പകരം എങ്ങനെ അവരെ കര്‍ത്താവിങ്കലേക്ക്‌ നേടുവാൻ കഴിയും എന്ന്‌ ചിന്തിക്കയാണ്‌ വേണ്ടത്‌.

വാസ്തവത്തില്‍ ഒരു നരകം ഉള്ളത് കൊണ്ടാണ് ക്രിസ്തു പാപപരിഹാരത്തിനായി ഭൂമിയിലേക്ക് വന്നത്. മരണ ശേഷം ഇല്ലാതാകുന്നതിനെ കുറിച്ച് ഭയപ്പെടേണ്ട കര്യമില്ല. എന്നാല്‍ നരകം യാദാര്‍ത്ഥ്യമാണെങ്കിൽ ഭയപ്പെട്ടെങ്കിലേ മതിയാകയുള്ളൂ. ക്രിസ്തുവിന്റെ മരണം നമ്മെ നിത്യനരക ദണ്ഡനയില്‍ നിന്ന്‌ വിടുവിക്കത്തക്ക നിത്യസ്വഭാവമുള്ളതാണ്‌ (2 കൊരിന്ത്യർ 5:21). നാം നമ്മുടെ വിശ്വാസം അവനില്‍ അര്‍പ്പിക്കുമ്പോൾ ക്ഷമിക്കപ്പെടും, കഴുകപ്പെടും, രക്ഷിക്കപ്പെടും, സ്വര്‍ഗ്ഗത്തിനു അവകാശികളായിത്തീരും. ദൈവത്തിന്റെ ദാനമായ നിത്യരക്ഷയെ നാം തിരസ്കരിച്ചാല്‍ പാപത്തിന്റെ പരിണിത ഫലമായ നിത്യനരകത്തിനു നാം യോഗ്യരായിത്തീരും എന്നതിൽ രണ്ടു പക്ഷമില്ല.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

അവിശ്വാസികൾ മരണശേഷം ഇല്ലാതാക്കപ്പെടും എന്ന്‌ (ഉന്മൂലനാശവാദം) വേദപുസ്തകം പഠിപ്പിക്കുന്നുണ്ടോ?
© Copyright Got Questions Ministries