ഒരിക്കല് രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നശിച്ചു പോകുമോ?ചോദ്യം: ഒരിക്കല് രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നശിച്ചു പോകുമോ?

ഉത്തരം:
ഒരിക്കല് രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നിത്യതവരെ നിലനില്കുമോ? രക്ഷക്കായി ഒരുവന് ക്രിസ്തുവിനെ ആശ്രയിക്കുമ്പോള് അവര് ദൈവവുമായി നിത്യതയോളം ഉറപ്പുള്ള ഒരു ബന്ധത്തിലേക്ക് പ്രവേശിക്കുകയാണ്. തിരുവചനത്തിലെ അനേക വേദഭാഗങ്ങള് ഇത് ഉറപ്പുവരുത്തുന്നു.

(a) റോമ.8:30 ഇങ്ങനെ പറയുന്നു. അവന് മുന്നറിഞ്ഞവരെ വിളിച്ചും, വിളിച്ചവരെ നീതീകരിച്ചു, നീതീകരിച്ചവരെ തേജസ്കരിച്ചും ഇരിക്കുന്നു". ഈ വാക്യം പറയുന്ന സത്യം ദൈവം നമ്മെ തെരഞ്ഞെടുത്ത നാളിലിരുന്ന് നമ്മെ സ്വര്ഗ്ഗത്തില് അവന്റെ മുമ്പില് തേജസ്കരിക്കപ്പെട്ടവരായി അവന് കാണുന്നു എന്നാണ്. ദൈവത്തിന്റെ സന്നിധിയില് നാം തേജസ്കരിക്കപ്പെട്ടവനായിത്തീര്ന്നതുകൊണ്ട് വാസ്തവത്തില് നാം തേജസ്കരിക്കപ്പെട്ടവരായിത്തീരുന്നതിനെ തടയുവാന് ഒന്നിനും സാധിക്കയില്ല. ഒരുവന് ഒരിക്കല് നീതീകരിക്കപ്പെട്ടു കഴിഞ്ഞാല് അവന് സ്വര്ഗ്ഗത്തില് ദൈവസന്നിധിയില് തേജസ്കരിക്കപ്പെട്ടു കഴിഞ്ഞതുകൊണ്ട് അവന്റെ രക്ഷ ഉറപ്പായി എന്നര്ത്ഥം.

(b) റോമ.8:33,34 ല് നിര്ണ്ണായകമായ രണ്ടു ചോദ്യങ്ങള് അപ്പൊസ്തലനായ പൌലൊസ് ചോദിക്കുന്നു. "ദൈവം തെരഞ്ഞെടുത്തവരെ ആര് കുറ്റം ചുമത്തും? നീതീകരിക്കുന്നവന് ദൈവം, ശിക്ഷവിധിക്കുന്നവന് ആര്? ക്രിസ്തുയേശു മരിച്ചവന്; മരിച്ചിട്ട് ഉയിര്ത്തെഴുന്നേറ്റവന് തന്നെ. അവന് ദൈവത്തിന്റെ വലതു ഭാഗത്തിരിക്കയും നമുക്കുവേണ്ടി പക്ഷവാദം കഴിക്കയും ചെയ്യുന്നു". ദൈവം തെരഞ്ഞെടുത്തവര്ക്കെതിരായി കുറ്റം ചുമത്തുവാന് ആര്ക്കാണ് കഴിയുന്നത്? ആരാലും കഴികയില്ല; കാരണം ക്രിസ്തു നമുക്കായി പക്ഷവാദം ചെയ്യുന്നു. ആര്ക്കാണ് നമ്മെ വിധിക്കുവാന് കഴിയുന്നത്? ആര്ക്കും കഴികയില്ല. കാരണം നമുക്കായി മരിച്ച ക്രിസ്തുവാണ് ന്യായാധിപന്. അവന്‍ വിശ്വാസിക്ക്‌ രക്ഷകനും, വക്കീലും, ന്യായാധിപനും ആണ്‌.

(c) ഒരുവന് വിശ്വസിക്കുമ്പോള് വീണ്ടും ജനനം (പുനര്ജന്മം) നടക്കുന്നു (യോഹ.3:3; തീത്തോ.3:5). അവന്റെ രക്ഷ നഷ്ടപ്പെടെണമെങ്കില് പുനര്ജന്മത്തിനാല് അവനു ലഭിച്ച ജീവന് ഇല്ലാതാകണം. അത് എന്നെങ്കിലും സംഭവിക്കുവാനൊക്കും എന്ന് ബൈബിള് പറയുന്നില്ല.

(d) ഒരു വിശ്വാസിയില് പരിശുദ്ധാത്മാവ് വാസം ചെയ്യുകയും (യോഹ.14:17; റോമ.8:9) ആത്മസ്നാനത്തിനാല് അവന് ക്രിസ്തുവിന്റെ ശരീരത്തിനുള്ളിലാക്കപ്പെടുകയും ചെയ്യുന്നു (1കൊരി.12:13). അവന്റെ രക്ഷ നഷ്ടപ്പെടെണമെങ്കില് ആത്മാവ് അവനില് അധിവസിക്കാതിരിക്കയും അവന് ക്രിസ്തുവിന്റെ ശരീരത്തില് നിന്ന് പുറംതള്ളപ്പെടുകയും വേണം.

(e) യോഹ.3:16 പറയുന്നത് ക്രിസ്തുവില് വിശ്വസിക്കുന്നവന് നിത്യജീവന് ഉണ്ടെന്നാണ്. നാളെ നശിക്കുന്നതാണെങ്കില് അതിന് നിത്യജീവന് എന്ന് എങ്ങനെ പറയുവാന് കഴിയും? ഒരു വിശ്വാസിയുടെ രക്ഷ നശിക്കുന്നതാണെങ്കില് നിത്യജീവനെപ്പറ്റി വേദപുസ്തകം പറഞ്ഞിരിക്കുന്നതെല്ലാം ഭോഷ്കാണെന്നു വരും.

(f) രക്ഷ നശിക്കയില്ല എന്നതിനുള്ള ഏറ്റവും വലിയ വാദമായി വേദപുസ്തകം വ്യക്തമായി ഇങ്ങനെയാണ് പറഞ്ഞിരിക്കുന്നത്. "മരണത്തിനോ, ജീവനോ, ദൂതന്മാര്ക്കോ, വാഴ്ചകള്ക്കോ, അധികാരങ്ങളോക്കോ, ഇപ്പോഴുള്ളതിനോ, വരുവാനുള്ളതിനോ, ഉയരത്തിനോ, ആഴത്തിനോ, മറ്റു യാതൊരു സൃഷ്ടിക്കോ നമ്മുടെ കര്ത്താവായ യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില് നിന്ന് നമ്മെ വേറുപിരിപ്പാന് കഴികയില്ല എന്ന് ഞാന് ഉറച്ചിരിക്കുന്നു" (റോമ. 8:38-39).

നിങ്ങളെ രക്ഷിച്ച ദൈവം നിങ്ങളെ സൂക്ഷിക്കുകയും ചെയ്യും. ഒരിക്കല് രക്ഷിക്കപ്പെട്ടാല് എന്നെന്നേക്കുമായി രക്ഷിക്കപ്പെട്ടതാണ്. നമ്മുടെ രക്ഷ നിത്യ രക്ഷയാണ് എന്നത് വളരെ ഉറപ്പുള്ള കാര്യമാണ്.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഒരിക്കല് രക്ഷിക്കപ്പെട്ട ആളിന്റെ രക്ഷ നശിച്ചു പോകുമോ?