settings icon
share icon
ചോദ്യം

അന്യഗ്രഹജീവി എന്ന ഒന്ന് ഉണ്ടോ?

ഉത്തരം


ധാർമ്മീക മൂല്യങ്ങൾ തിരഞ്ഞെടുക്കാൻ കഴിവ്, ബുദ്ധി, വികാരം, ഇച്ഛാ ശക്തി എന്നിവ ഉള്ളവയാണ് അന്യഗ്രഹജീവികൾ എന്ന് നമുക്ക് ആദ്യമായി കരുതാം. അടുത്തതായി ഇതിനെ പറ്റിയുള്ള ശാസ്ത്രീയ വിവരണങ്ങൾ നോക്കാം.

1.സൗരയൂഥത്തിലുള്ള എല്ലാ ഗ്രഹങ്ങളിലേക്കും മനുഷ്യൻ സ്പേസ്ക്രാഫ്ടുകൾ അയച്ചിട്ടുണ്ട്. ഈ ഗ്രഹങ്ങളെ കുറിച്ചെല്ലാം പഠിച്ചപ്പോൾ ചൊവ്വായും, വ്യാഴത്തിന്റെ ഒരു ഉപഗ്രഹവും മാത്രമാണ് മനുഷ്യവാസത്തെ അനുകൂലിക്കുന്നത് എന്ന് മനസ്സിലായി.

2. 1976 ൽ ചൊവ്വാഗ്രഹത്തിലേക്ക് രണ്ട് ലാൻഡറുകൾ അമേരിക്ക അയച്ചു. ഈ ഗ്രഹത്തിലെ മണ്ണു കുഴിച്ച് ജീവന്റെ തുടിപ്പുണ്ടോ എന്ന് പരിശോധിക്കുവാൻ കഴിവുള്ള സജ്ജീകരണങ്ങൾ ഈ ലാൻഡറുകളുടെ ഉള്ളിൽ ഉണ്ടായിരുന്നു. എന്നാൽ ഒന്നും തന്നെ അവർക്ക് കണ്ടെത്തുവാൻ കഴിയുകയില്ല. ഭൂമിയിലെ ഏറ്റവും വരണ്ട മരുഭൂമിയിലെ മണ്ണും, ഏറ്റവും തണുത്ത് ഉറഞ്ഞ അന്റാർട്ടിക്കയിലെ മണ്ണും പരിശോധിച്ചാൽ സൂക്ഷ്മ ജീവികൾ നിറഞ്ഞിരിക്കുന്നത് കാണാം. 1997 ൽ അമേരിക്ക ചൊവ്വാഗ്രഹത്തിന്റെ മണ്ണിലേക്ക് പാതകൾ കണ്ട് പിടിക്കുന്ന ഉപകരണം അയച്ചു. ഇത് അവിടുത്തെ മണ്ണ് വീണ്ടു തെളിവായി പരിശോധിച്ചു. എന്നാൽ യാതൊരു ജീവതുടിപ്പും അവിടെ കണ്ടില്ല. അന്നുമുതൽ ചൊവ്വാഗ്രഹത്തെ കുറിച്ച് പഠിക്കുവാൻ അനേക ഉദ്യമങ്ങൾ നടക്കുന്നു. എന്നാൽ ജീവന്റെ അംശം ആർക്കും അവിടെ കണ്ടെത്തുവാൻ കഴിഞ്ഞിട്ടില്ല.

3. സൗരയൂഥത്തിൽ അനേകം പുതിയ ഗ്രഹങ്ങൾ ജ്യോതിശാസ്ത്രജ്ഞന്മാർ കണ്ട് പിടിച്ച് കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിൽ ഇത്ര അധികം ഗ്രഹങ്ങൾ ഉള്ളതിനാൽ ഭൂമിയല്ലാതെ മറ്റേതെങ്കിലും ഗ്രഹങ്ങളിൽ ജീവൻ ഉണ്ടായിരിക്കും എന്ന് ചിലർ കരുതുന്നു. എന്നാൽ ഭൂമിയല്ലാതെ ഒരു ഗ്രഹങ്ങളും ജീവന് അനുകൂലം അല്ല എന്നുള്ളതാണ് സത്യം. മറ്റു ഗ്രഹങ്ങൾ എല്ലാം ഭൂമിയിൽ നിന്ന് അനേക മൈലുകൾ ദൂരെയായതിനാൽ ആ ഗ്രഹങ്ങൾക്ക് ജീവൻ നിലനിർത്തുവാൻ കഴിയും എന്ന് തീർത്ത് പറയുവാൻ കഴിയുകയില്ല. നമ്മുടെ സൗരയൂഥത്തിൽ ഭൂമി മാത്രമാണ് ജീവന് അനുകൂലം എന്ന് അറിയാവുന്ന പല പരിണാമവാദികളും മറ്റ് സൗരയൂഥങ്ങളിലുള്ള ഗ്രഹങ്ങളിൽ നിന്നും ജീവൻ പരിണമിക്കും എന്ന ധാരണയിലാണ്. പ്രപഞ്ചത്തിൽ അനേക ഗ്രഹങ്ങൾ ഉണ്ട്, എന്നാൽ അവയിൽ ഏതെങ്കിലും ഒന്നിൽ ജീവൻ ഉണ്ട് എന്നുള്ള യാതൊരു തെളിവും ഇല്ല.

ബൈബിൾ എന്താണ് പറയുന്നത്? ദൈവത്തിന്റെ അതിവിശിഷ്ടമായ സൃഷ്ടിയാണ് ഭൂമിയും മനുഷ്യകുലവും. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും സൃഷ്ടിക്കുന്നതിന് മുമ്പ് തന്നെ ദൈവം ഭൂമിയെ സൃഷ്ടിച്ചു എന്ന് നാം ഉല്പത്തി 1ൽ കാണുന്നു. പ്രവർത്തികൾ 17: 24, 26 ഇങ്ങനെ പറയുന്നു, “ലോകവും അതിലുള്ളതു ഒക്കെയും ഉണ്ടാക്കിയ ദൈവം സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനാകകൊണ്ടു കൈപ്പണിയായ ക്ഷേത്രങ്ങളിൽ വാസം ചെയ്യുന്നില്ല. താൻ എല്ലാവർക്കും ജീവനും ശ്വാസവും സകലവും കൊടുക്കുന്നവൻ ആകയാൽ വല്ലതിന്നും മുട്ടുള്ളവൻ എന്നപോലെ മാനുഷ്യകൈകളാൽ ശുശ്രൂഷ ആവശ്യപ്പെടുന്നില്ല. ഭൂതലത്തിൽ എങ്ങു കുടിയിരിപ്പാൻ അവൻ ഒരുത്തനിൽനിന്നു മനുഷ്യജാതിയെ ഒക്കെയും ഉളവാക്കി, അവരുടെ നിവാസത്തിന്നു അതിരുകളും കാലങ്ങളും നിശചയിച്ചു.”

യഥാർത്ഥത്തിൽ മനുഷ്യൻ പാപം ഇല്ലാതെയാണ് സൃഷ്ടിക്കപ്പെട്ടത്. അപ്പോൾ ഈ ലോകത്തിൽ എല്ലാം നന്നായിരുന്നു. (ഉല്പത്തി 1: 31) ആദ്യ മനുഷ്യൻ പാപം ചെയ്തതിന്റെ (ഉല്പത്തി 3) പരിണിതഫലമായി എല്ലാ തരത്തിൽ ഉള്ള പ്രശ്നങ്ങളും മരണവും രോഗവും ഉളവായി. മൃഗങ്ങൾ ധാർമ്മീക ജീവികൾ അല്ലാത്തതിനാൽ ദൈവമുമ്പാകെ അവർക്ക് പാപം ഇല്ല, എന്നാലും അവകൾ മരണം അനുഭവിക്കുന്നു (റോമർ 8: 19-22). നമ്മുടെ പാപത്തിന്റെ ശമ്പളമായ മരണം നീക്കേണ്ടതിന് യേശു ക്രൂശിൽ മരിച്ചു. ആദാമ്യ കാലം മുതൽ നിലനിന്നിരുന്ന ശാപം അവൻ വരുമ്പോൾ ഇല്ലാതെയാക്കും (വെളിപ്പാട് 21-22). റോമർ 8: 19-22 വരെയുള്ള വാക്യങ്ങളിൽ എല്ലാ സൃഷ്ടികളും അവനായി കാത്തിരിക്കുന്നു എന്ന് എഴുതിയിരിക്കുന്നു. ക്രിസ്തു മാനവ കുലത്തിന് വേണ്ടിയാണ് മരിച്ചതെന്നും അത് ഒരിക്കൽ മാത്രമെന്നും നാം മനസ്സിലാക്കേണ്ടത് വളരെ അനിവാര്യമാണ്(എബ്രായർ 7:27; 9:26-28; 10:10).

ഭൂമിയിൽ ഉള്ള എല്ലാ ജീവികളും പാപം മൂലം ശാപത്തിൽ ആയിരിക്കുന്നുവെങ്കിൽ ഭൂമിക്ക് പുറത്തുള്ള ജീവികളും അതേ അനുഭവത്തിൽ ആയിരിക്കും. മറ്റ് ഗ്രഹങ്ങളിൽ ധാർമ്മീക ജീവികൾ ഉണ്ട് എന്ന് കരുതുക, അവകളും ഈ ശാപങ്ങൾ അനുഭവിക്കുന്നവരായിരിക്കും. ഇന്നല്ലെങ്കിൽ ഈ ഭൂമി വലിയ ശബ്ദത്തോട് അങ്ങ് മാറി പോകുമ്പോഴെങ്കിലും അവർ അനുഭവിക്കും (2 പത്രോസ് 3: 10). അവർ പാപം ചെയ്തിട്ടുണ്ടെങ്കിൽ ദൈവം അവരെ ശിക്ഷിക്കാതിരിക്കുവാൻ അനീതിയുള്ളവനല്ല. ക്രിസ്തു ഒരിക്കലായി മനുഷ്യരുടെ പാപ പരിഹാരത്തിനായി ഭൂമിയിൽ മരിച്ചു. അന്യഗ്രഹ ജീവികൾ പാപം ചെയ്തിട്ടുണ്ടെങ്കിൽ ആ പാപത്തിൽ അവർ നിലനിൽക്കുന്നു, കാരണം ക്രിസ്തു ഭൂമിയിലാണ് മരിച്ചത്. ഇത് ദൈവീക സ്വഭാവത്തിന് വിരുദ്ധമായ കാര്യമാണ് (2 പത്രോസ് 3: 9) അന്യഗ്രഹ ജീവികൾ ഉണ്ടെങ്കിൽ ഇത് നമുക്ക് മനസ്സിലാകുന്നതിന് അപ്പുറമാണ്. ഇതിൽ നിന്ന് നമുക്ക് മനസ്സിലാക്കാം അപ്രകാരം ഒരു ജീവികൾ ഇല്ല എന്ന്.

അധാർമ്മീക അല്ലെങ്കിൽ വികാരം ഇല്ലാത്ത ജീവികൾ മറ്റ് ഗ്രഹങ്ങളിൽ ഉണ്ടോ? പായൽ, പൂച്ച, പട്ടി ഇവ അന്യ ഗ്രഹങ്ങളിൽ ഉണ്ടോ? അങ്ങനെ ജീവികൾ ഉണ്ടെങ്കിൽ തന്നെ വചന സത്യങ്ങൾക്ക് ഒരു കോട്ടവും സംഭവിക്കുന്നില്ല. ഭൂമിയിൽ ഉള്ള എല്ലാ സൃഷ്ടികളും കഷ്ടത അനുഭവിക്കും എന്നത് വചനം ആകയാൽ, ദൈവം എന്തു കൊണ്ട് അധാർമ്മീക അല്ലെങ്കിൽ വികാരം ഇല്ലാത്ത ജീവികളെ അന്യ ഗ്രഹങ്ങളിൽ സൃഷ്ടിച്ച് ആക്കി എന്ന ചോദ്യത്തിന് ഉത്തരം പറയുവാൻ ബുദ്ധിമുട്ടായിരിക്കും.

ചുരുക്കത്തിൽ, അന്യ ഗ്രഹങ്ങളിൽ ജീവന്റെ തുടിപ്പുണ്ടെന്ന യാതൊരു തെളിവും വചനം നമുക്ക് തരുന്നില്ല. സത്യത്തിൽ, അന്യഗ്രഹങ്ങളിൽ എന്തു കൊണ്ട് ജീവനില്ല എന്നതിനെ കുറിച്ച് വചനത്തിൽ തെളിവുകൾ ഉണ്ട്. നമുക്ക് തെളിയിക്കുവാനോ വിവരിക്കുവാനോ കഴിയാത്ത അനേക കാര്യങ്ങൾ ഉണ്ട്. ആയതിനാൽ അന്യഗ്രഹ ജീവികളെ പറ്റി ഒന്നും വിവരിക്കുവാൻ കഴിയുകയില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്നെ അത് ആത്മീയ ലോകത്തായിരിക്കും, പ്രത്യേകമായി അത് ദുഷ്ടാത്മാവായിരിക്കും.

Englishമലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

അന്യഗ്രഹജീവി എന്ന ഒന്ന് ഉണ്ടോ?
© Copyright Got Questions Ministries