ചാരായം പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ബൈബിള്‍ എനതാതണ്‌ പഠിപ്പിക്കുന്നത്‌?ചോദ്യം: ചാരായം പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ബൈബിള്‍ എനതാതണ്‌ പഠിപ്പിക്കുന്നത്‌?

ഉത്തരം:
ലഹരിപാനീയങ്ങള്‍ കുടിക്കുന്നതിനെതിരായി അനേക മുന്നറിയിപ്പുകള്‍ വേദപുസ്തകത്തില്‍ കാണുന്നുണ്ട്‌ (ലേവ്യ.10:9; സംഖ്യ.5:3; ആവ.29:6; ന്യായാ.13:4,7. 14:1; 1ശമു.1:15; സദൃ.20:1; 31:4,6; യെശ.5:11,22; 24:9; 56:12; മീഖ.2:11; ലൂക്കോ.1:15). എന്നാല്‍ ലഹരിപദാര്‍ത്ഥങ്ങള്‍ ചേര്‍ത്ത്‌ ഉണ്ടാക്കിയിരിക്കുന്ന ആഹാരപദാര്‍ത്ഥങ്ങളോ പാനീയങ്ങളോ മരുന്നുകളോ ഉപയോഗിക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം പറയുന്നില്ല. ചില വേദഭാഗങ്ങളില്‍ വീഞ്ഞിനെ ക്രീയാത്മകമായി ചിത്രീകരിച്ചിട്ടുണ്ട്‌. സഭാപ്രസംഗി 9:7 ല്‍ "നീ ചെന്ന് സന്തോഷത്തോടെ അപ്പം തിന്നുക; ആനന്ദഹൃദയത്തോടെ വീഞ്ഞുകുടിക്ക" എന്ന് വായിക്കുന്നു. 104 ആം സങ്കീര്‍ത്തനത്തിന്റെ 15 ആം വാക്യത്തില്‍ വീഞ്ഞു മനുഷന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുവാന്‍ വേണ്ടി ദൈവം ഉണ്ടാക്കിയതാണെന്നു പറയുന്നുണ്ട്‌. ആമോ.9:14 ല്‍ സ്വന്ത ദ്രാക്ഷത്തോട്ടത്തില്‍ നിന്ന് വീഞ്ഞു കുടിക്കുന്നത്‌ അനുഗൃഹത്തിന്റെ ലക്ഷണമായിട്ടാണ്‌ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്‌. യെശ.55:1 ല്‍ പാലും വീഞ്ഞും വാങ്ങിക്കൊള്ളുവീന്‍ എന്ന് പറഞ്ഞിട്ടുണ്ട്‌.

എന്നാല്‍ വീഞ്ഞു കുടിച്ച്‌ മത്തരാകുവാന്‍ പാടില്ല എന്ന് വേദപുസ്തകം വ്യക്തമായി പഠിപ്പിക്കുന്നുണ്ട്‌ (എഫേ.5:18). മത്തുപിടിക്കുന്നതിനെയും അതിന്റെ അനന്തര ഫലങ്ങളേയും വേദപുസ്തകം കുറ്റപ്പെടുത്തുന്നു (സദൃ.23:29-35). തങ്ങളുടെ ശരീരങ്ങളെ ഏതെങ്കിലും ഒന്നിന്‌ അടിമയാക്കുവാന്‍ പാടില്ല എന്ന് വേദപുസ്തകം കല്‍പിക്കുന്നുണ്ട്‌ (1കൊരി.6:12; 2പത്രോ.2:19). ലഹരിപാനീയങ്ങള്‍ മത്തുപിടിപ്പിക്കുന്നവയാണെന്നതില്‍ സംശയം ലേശം പോലുമില്ലല്ലോ. വേറൊരു വിശ്വാസിക്ക്‌ ഇടര്‍ച്ച ഉണ്ടാക്കുന്ന ഏതെങ്കിലുമോ അവരുടെ മന്‍സ്സാക്ഷിക്കു വിരോധമായി പാപം ചെയ്യുവാന്‍ ഉതകുന്ന കര്യമോ ഒരു വിശ്വാസി ചെയ്യുവാന്‍ വിലക്കപ്പെട്ടിരിക്കുന്നു (1കൊരി,8:9-13). മാത്രമല്ല ഞാന്‍ ദൈവമഹത്വത്തിനുവേണ്ടിയാണ്‌ കുടിക്കുന്നതെന്ന് ഒരു വിശ്വാസിക്കും ഒരിക്കലും പറയുവാന്‍ സാധിക്കുകയില്ലല്ലോ (1കൊരി.10:31).

യേശുകര്‍ത്താവ്‌ വെള്ളത്തെ വീഞ്ഞാക്കി. താന്‍ വീഞ്ഞു കുടിചചിിരുന്നതായും വായിക്കുന്നുണ്ട്‌ (മത്താ.26:29). പുതിയ നിയമ കാലങ്ങളില്‍ അവിടങ്ങളിലെ വെള്ളം അത്ര ശുദ്ധമായിരുന്നില്ല. ഇക്കാലത്തെപ്പോലെ ജലശുദ്ധീകരണ മാര്‍ഗ്ഗങ്ങള്‍ അന്നില്ലാതിരുന്നതുകൊണ്ട്‌ പലപ്പോഴും കുടിവെള്ളം മാലിന്യങ്ങളും രോഗാണുക്കളും കലര്‍ന്നതായിരുന്നു. അതുകൊണ്ട്‌ ആളുകള്‍ ഇത്തരം അശുദ്ധങ്ങള്‍ ഇല്ലാത്ത മുന്തിരിച്ചാറാണ്‌ അധികമായി കുടിക്കുവാന്‍ ഉപയോഗിച്ചിരുന്നത്‌. 1തിമോ.5:23 ല്‍ അപ്പൊസ്തലനായ പൌലോസ്‌ തിമൊഥെയോസിനോട്‌ വെള്ളത്തിനു പകരം വീഞ്ഞു കുടിക്കുവാന്‍ പറഞ്ഞതിന്റെ പുറകിലെ രഹസ്യം വെള്ളം തിമൊഥെയോസിന്റെ വയറ്റിലെ അസുഖങ്ങള്‍ക്ക്‌ കാരണമായിരുന്നതിനാലാണ്‌. അത്‌ വെറും മുന്തിരിച്ചാറായിരുന്നുവെന്ന് പറയുന്നത്‌ ശരിയല്ല. എന്നാല്‍ ഇന്നു ലഭ്യമാകുന്ന തരത്തിലുള്ള വീര്യമുള്ള വീഞ്ഞായിരുന്നു അത്‌ എന്നും ചിന്തിക്കുവാന്‍ പാടില്ലാത്തതത്രേ. ഡോക്ടറന്‍മാരുടെ നിര്‍ദ്ദേശ പ്രകാരം ലഹരിപദാര്‍ത്ഥങ്ങള്‍ ചേര്‍ത്തുണ്ടാക്കിയ മരുന്നുകളോ മറ്റോ ഉപയോഗിക്കുന്നതില്‍ നിന്ന് വിശ്വാസി വിലക്കപ്പെട്ടിട്ടില്ല. എന്നാല്‍ മദ്യപാനത്തില്‍ നിന്നും വീഞ്ഞുകുടിച്ചു മത്തരാകുന്നതില്‍ നിന്നും ഓരോ വിശ്വാസിയും പൂര്‍ണ്ണമായി ഒഴിഞ്ഞിരിക്കണം എന്നത്‌ ദൈവകല്‍പനയാണ്‌ (എഫെ.5:18; ഇകൊരി.6:12).

നമുക്കെല്ലാമറിയാവുന്നതുപോലെ പലപ്പോഴും ഒരു തമാശായി ആരംഭുക്കുന്ന കുടിപ്പഴക്കമാണ്‌ ഒരാളെ മുക്കുടിയനാക്കിത്തീര്‍ക്കുന്നത്‌. ചിലപ്പോള്‍ കൂട്ടുകാരെ തൃപ്തിപ്പെടുത്താനായൊ അല്ലെങ്കില്‍ ഒരു നേരമ്പോക്കിനായോ ആരംഭിച്ച ഈ ദുശ്ശീലം എത്ര കുടുംബങ്ങളെയാണ്‌ തകര്‍ത്തിരിക്കുന്നത്‌? ഒരു ക്രിസ്തീയ വിശ്വാസി യാതൊരു കാരണവശാലും ലഹരിപദാര്‍ത്ഥങ്ങളെപ്പറ്റി ചിന്തിക്കുവാന്‍ കൂടി പാടില്ലാത്തതാണ്‌. മറ്റൊരാള്‍ക്ക്‌ ഇടര്‍ച്ച വരുത്തുന്നതോ കാലപ്പഴക്കത്തില്‍ തന്നത്താന്‍ ബാധിക്കപ്പെടുന്നതോ ദൈവനാമ മഹത്വത്തിനായിട്ടല്ലാത്തതോ ആയ ഒരു കാര്യത്തിലും ഒരു വിശ്വാസി ഏര്‍പ്പെടുവാന്‍ പാടില്ല. അതുകൊണ്ട്‌ ഒരു വിശ്വാസി ലഹരിപാനീയങ്ങള്‍ ഉപയോഗിക്കുന്നത്‌ ഒരു കാലത്തും അനുവദനീയമല്ല.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകചാരായം പോലെയുള്ള ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി ബൈബിള്‍ എനതാതണ്‌ പഠിപ്പിക്കുന്നത്‌?