എന്താണ്‌ അജ്ഞാതവാദം?ചോദ്യം: എന്താണ്‌ അജ്ഞാതവാദം?

ഉത്തരം:
ഒരു ദൈവം ഉണ്ടോ എന്ന്‌ തീര്‍ത്തു പറയുവാന്‍ ആരെക്കൊണ്ടും സാധിക്കയില്ല എന്നതാണ്‌ അജ്ഞാതവാദം. അജ്ഞാതവാദി(agnostik) എന്ന വാക്കിന്റെ അര്‍ത്ഥം "അറിവ്‌ ഇല്ലാത്തവന്‍" എന്നാണ്‌. നിരീശ്വരവാദികളുടെ ഇടയിലെ സത്യസന്ധരായ ബുദ്ധിജീവികാളാണ്‌ ഇക്കൂട്ടര്‍. നിരീശ്വരവാദികള്‍ വിശ്വസിക്കുന്നത്‌ ദൈവം ഇല്ല എന്നാണ്‌. എന്നാല്‍ അത്‌ ആര്‍ക്കും തെളിയിക്കുവാന്‍ സാധിക്കയില്ലല്ലോ. അജ്ഞാതവാദികള്‍ വിശ്വസിക്കുന്നത്‌ ദൈവാസ്ഥിത്വത്തെപ്പറ്റി നമുക്ക്‌ വ്യക്തമായി ഒന്നും പറയുവാന്‍ സാധിക്കയില്ല എന്നാണ്‌. അവര്‍ പറയുന്നത്‌ വാസ്തവത്തില്‍ ശരിയാണ്‌. ഏതെങ്കിലും പരീക്ഷണങ്ങളില്‍ കൂടെ ദൈവം ഉണ്ടോ എന്ന്‌ തെളിയിക്കുവാന്‍ ആര്‍ക്കും സാധിക്കയില്ലല്ലോ.

ദൈവം ഉണ്ട്‌ എന്നത്‌ നാം വിശ്വാസത്താല്‍ സ്വീകരിക്കണം എന്നാണ്‌ വേദപുസ്തകം പറയുന്നത്‌. "എന്നാല്‍ വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കുവാന്‍ കഴിയുന്നതല്ല; ദൈവത്തിന്റെ അടുക്കല്‍ വരുന്നവന്‍ ദൈവം ഉണ്ട്‌ എന്നും തന്നെ അന്വേഷിക്കുന്നവര്‍ക്ക്‌ പ്രതിഫലം കൊടുക്കുന്നു എന്നും വിശ്വസിക്കേണ്ടതല്ലോ" (എബ്ര. 11:6). ദൈവം ആത്മാവാകുന്നു (യോഹ.4:24). അതുകൊണ്ട്‌ നമുക്കവനെ കാണുവാനോ സ്പര്‍ശിക്കുവാനോ സാധിക്കയില്ല. ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയില്ലെങ്കില്‍ നമുക്ക്‌ അവനെ അറിയുവാന്‍ സാധിക്കയില്ല (റോമ.1:20). വേദപുസ്തകം പറയുന്നത്‌ അഘിലാണ്ഡത്തില്‍ ദൈവം തന്നെത്താന്‍ വെളിപ്പെടുത്തിയിട്ടുണ്ട്‌ എന്നാണ്‌ (സങ്കീ.19:1-4). പ്രകൃതിയില്‍ നിന്ന്‌ അവനെ വിവേചിച്ചറിയുവാന്‍ കഴിയും എന്ന്‌ വേദപുസ്തകം പറയുന്നു (റോം.1:18-22). ദൈവാസ്തിത്വം നമ്മുടെ ഹൃദയങ്ങളില്‍ ഉറപ്പിക്കപ്പെട്ടിട്ടും ഉണ്ട്‌ എന്ന്‌ ബൈബിള്‍ പറയുന്നു (സഭാ.3:11).

അജ്ഞാതവാദികള്‍ ദൈവം ഉണ്ടെന്നോ ഇല്ലെന്നോ തീര്‍ത്തു പറയുവാന്‍ കഴിയാത്തവരാണ്‌. നിരീശ്വരവാദത്തിന്റെയും ദൈവ വിശ്വാസത്തിന്റെയും മദ്ധ്യത്തിലെ ബുദ്ധിപരമായ തീരുമാനമാണ്‌ ഈ നില എന്ന്‌ അവര്‍ കരുതുന്നു. നിരീശ്വരവാദികള്‍ ദൈവം ഇല്ലാ എന്ന്‌ ശഠിക്കുന്നവരാണ്‌. വിശ്വാസികള്‍ ദൈവം ഉണ്ടെന്ന്‌ ശഠിക്കുന്നു. ഇവരുടെ മദ്ധ്യത്തില്‍ അജ്ഞാതവാദികള്‍ നിലകൊള്ളുന്നു.

തല്‍ക്കാലം വാദത്തിനുവേണ്ടി ദൈവം ഉണ്ട്‌ എന്നതിന്റെ തെളിവുകള്‍ മാറ്റിവയ്ക്കാം. തുലാസിനറെത രണ്ടു തട്ടുകളില്‍ ദൈവവിശ്വാസവും അജ്ഞാതവാദവും വച്ചിട്ട്‌ നിത്യതയുടെ വെളിച്ചത്തില്‍ ഏതാണ്‌ കൂടുതല്‍ അഭികാമ്യം എന്ന്‌ നോക്കാം. ഒരു പക്ഷേ, ദൈവം ഇല്ല എങ്കില്‍ വിശ്വാസിയും അജ്ഞാതവാദിയും മരണത്തോടെ ജീവിതം അവസാനിപ്പിക്കുന്നു. മറിച്ച്‌ ദൈവം ഉണ്ടെന്നു കരുതുക. മരണത്തിനു ശേഷം രണ്ടുപേരും ദൈവത്തിനു മുമ്പില്‍ കണക്കു ബോധിപ്പിക്കേണ്ടിവരും. അതുകൊണ്ട്‌ നിത്യതയുടെ വെളിച്ചത്തില്‍ ദൈവവിശ്വാസം തന്നെയാണ്‌ കൂടുതല്‍ അഭികാമ്യം എന്നതില്‍ രണ്ടുപക്ഷമില്ല.

സംശയം ഉണ്ടാകുക എന്നത്‌ സാധാരണകാര്യമാണ്‌. ഈ ലോകത്തില്‍ നമുക്ക്‌ മനസ്സിലാക്കുവാന്‍ കഴിയാത്ത അനേക കാര്യങ്ങള്‍ ഉണ്ട്‌. പലപ്പോഴും പലരും ദൈവം ഉണ്ടോ എന്ന് സംശയിക്കുന്നതിന്റെ കാരണം ദൈവത്തിന്റെ തീരുമാനങ്ങളും അവന്റെ വഴികളും അവര്‍ക്ക്‌ മനസ്സിലാക്കുവാന്‍ കഴിയാത്തതുകൊണടാകണ്‌. എന്നാല്‍ പരിമിതരായിരിക്കുന്ന നാമുക്ക്‌ ഒരിക്കലും അപരിമിതനായ ദൈവത്തേയും അവന്റെ വഴികളേയും പൂര്‍ണ്ണമായി മനസ്സിലാക്കുവാന്‍ കഴികയില്ല എന്ന് നാം അറിഞ്ഞിരിക്കണം. "ഹാ! ദൈവത്തിന്റെ ധനം, ജ്ഞാനം, അറിവ്‌ എന്നിവയുടെ ആഴമേ! അവന്റെ ന്യായവിധികള്‍ എത്ര അപ്രമേയവും അവന്റെ വഴികള്‍ എത്ര അഗോചരവും ആകുന്നു" (റോമ.11:33). ദൈവത്തേയും അവന്റെ വഴികളേയും നാം വിശ്വാസത്തില്‍ സ്വീകരിച്ച്‌ മനസ്സിലാക്കുവാന്‍ ശ്രമിക്കണം. ദൈവത്തെ വിശ്വസിക്കുന്നവര്‍ക്കായി തന്നെത്താന്‍ അത്ഭുതമായി വെളിപ്പെടുത്തുവാന്‍ ദൈവം ആഗ്രഹിക്കുന്നു. ആവ.4:29 ഇങ്ങനെ പറയുന്നു. " എങ്കിലും അവിടെ വെച്ച്‌ നിന്റെ ദൈവമായ യഹോവയെ നീ തിരകയും പൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ അന്വേഷിക്കയും ചെയ്താല്‍ അവനെ കണ്ടെതതുംെ".മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഎന്താണ്‌ അജ്ഞാതവാദം?