ഭൂമിക്ക്‌ എത്ര വയസ്സായി? നാം അധിവസിക്കുന്ന ഭൂമിയുടെ വയസ്സ്‌ എങ്ങനെ നിര്‍ണ്ണയിക്കാം?ചോദ്യം: ഭൂമിക്ക്‌ എത്ര വയസ്സായി? നാം അധിവസിക്കുന്ന ഭൂമിയുടെ വയസ്സ്‌ എങ്ങനെ നിര്‍ണ്ണയിക്കാം?

ഉത്തരം:
ഉല്‍പത്തിപ്പുസ്തകത്തിലെ സൃഷ്ടിയുടെ വിവരണം വാച്യാര്‍ത്ഥത്തില്‍ എടുത്ത്‌, 24 മണിക്കൂറുകളിലുള്ള 6 ദിവസം കൊണ്ട്‌ ദൈവം ഈ ഭുമിയേയും അതിലുള്ളവകളേയും സൃഷ്ടിച്ചു എന്നു ചില വേദപഠിതാക്കള്‍ മനസ്സിലാക്കുന്നു. ഉല്‍പ്പത്തിപ്പുസ്തകത്തിലെ വംശാവലികളെ കണക്കു കൂട്ടി ഏകദേശം ആറായിരം വര്‍ഷങ്ങള്‍ മുമ്പാണ്‌ ഈ ഭൂമി സൃഷ്ടിക്കപ്പെട്ടത്‌ എന്ന്‌ അവര്‍ മനസ്സിലാക്കുന്നു. ഇന്നും അങ്ങനെ വിശ്വസിക്കുന്ന അനേക വേദപഠിതാക്കള്‍ ഉണ്ട്‌.

നേരേ മറിച്ച്‌, ഉല്‍പത്തിപ്പുസ്തകത്തിലെ "ദിവസം" 24 മണിക്കൂറുകളുള്ള ദിവസമല്ല, അത്‌ സൃഷ്ടിയുടെ അല്ലെങ്കില്‍, ദൈവത്തിന്റെ ദിവസങ്ങളാണെന്നും ഒരു ദിവസം ആയിരമായിരം വര്‍ഷങ്ങളെ കുറിക്കുന്നതാണെന്നും (സങ്കീ.90:4)വിശ്വസിക്കുന്ന വേദപഠിതാക്കളും ഉണ്ട്‌. ഇവര്‍ പറയുന്നത്‌, ഈ ഭൂമിയില്‍ മാത്രമാണ്‌ ദിവസത്തിന്റെ ദൈര്‍ഘ്യം 24 മണികകൂ്റുകള്‍ എന്നും അത്‌ നാം കണക്കാക്കുന്നത്‌ ഭൂമി അതിന്റെ അച്ചുതണ്ടില്‍ ചുറ്റിക്കൊണ്ട്‌ സൂര്യനെ പ്രദിക്ഷണം ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍ അണെന്നും നമുക്കെല്ലാം അറിയാമല്ലൊ. ഉല്‍പത്തി ഒന്നിലെ സൃഷ്ടിയുടെ ചരിത്രത്തില്‍ നാലാം ദിവസത്തിലാണ്‌ നമ്മുടെ സൌരയൂധം സൃഷ്ടിക്കപ്പെട്ടത്‌. അതുകൊണ്ട്‌ ഒരിക്കലും 24 മണിക്കൂറുകള്‍ ഉള്ള ദിവസത്തെയല്ല ഉല്‍പത്തിപ്പുസ്തകത്തിലെ "ദിവസം" കുറിക്കുന്നത്‌ എന്നവര്‍ പറയുന്നു.

ഇന്ന്‌ കലാലയങ്ങളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഈ ഭൂമിക്ക്‌ കോടിക്കണക്കിനു വയസ്സുണ്ട്‌ എന്ന്‌ പഠിപ്പിച്ചു വരുന്നു. അത്‌ അവര്‍ കണക്കാക്കുന്നത്‌ റേഡിയോകാര്‍ബണ്‍ മുതലായവ ഉപയോഗിച്ചാണ്‌. ഈ ഭൂമിക്ക്‌ ആയിരക്കണക്കിനു വര്‍ഷങ്ങളേ പ്രായമുള്ളൂ എന്ന്‌ ഒരു കൂട്ട ശാസ്ത്രജ്ഞന്‍മാര്‍ ശഠിക്കുമ്പോള്‍, അതു ശരിയല്ല ഭൂമിക്ക്‌ വയസ്സ്‌ കോടിക്കണക്കിനാണ്‌ എന്ന്‌ മറുകൂട്ടര്‍ ഉറച്ചു പറയുന്നു.

ഏതായാലും ഒരു കാര്യം ശരിയാണ്‌. കൃത്യമായി ഈ ഭൂമിയുടെ വയസ്സ്‌ നിര്‍ണ്ണയിക്കുവാന്‍ ആരേക്കൊണ്ടും സാദ്ധ്യമല്ല. ഈ രണ്ടു വാദഗതികളും ഒന്നുകില്‍ വിശ്വാസത്തെ അല്ലെങ്കില്‍ അനുമാനങ്ങളെ അടിസ്ഥാനപ്പെടുത്തി ഉള്ളവയാണ്‌. രണ്ടു കൂട്ടരും പറയുനനെത്‌ അവരവരുടെ വാദഗതികള്‍ മാത്രമാണ്‌ ശരി എന്നാണ്‌. ഭൂമിക്ക്‌ വയസ്സ്‌ കുറവേ ഉള്ളൂ എന്നു വാദികുന്നവര്‍ പറയുന്നത്‌ ഇങ്ങനെയാണ്‌. ആദാമിനേയും ഹവ്വയേയും ദൈവം സൃഷ്ടിച്ചപ്പോള്‍ അവരെ ഒരു ഡോക്ടര്‍ പരിശോധിച്ചിരുന്നെങ്കില്‍ അവര്‍ക്ക്‌ ഇരുപതോ മുപ്പതോ വയസ്സ്‌ പ്രായമുള്ളവരായി കണ്ടിരിക്കുമല്ലൊ. പക്ഷെ അവര്‍ക്ക്‌ വാസ്ഥവത്തില്‍ വയസ്സ്‌ ഒരു ദിവസമല്ലേ ആയുള്ളൂ. അതുപോലെ ദൈവം ഈ ഭൂമിയെ സൃഷ്ടിച്ചപ്പോള്‍ ഫോസിലുകളും ഖനികളും ഒക്കെ ഉള്ള, കണ്ടാല്‍ അനേക കോടിവര്‍ഷത്തെ പഴക്കമുള്ള നിലയിലാണ്‌ സൃഷ്ടിച്ചത്‌ എന്നാണ്‌. എന്നാല്‍ ഭൂമിക്ക്‌ ആയിരക്കണകകിെനു വര്‍ഷമാണോ അതോ കോടിക്കണക്കിനു വര്‍ഷമാണോ പ്രായം എന്നതല്ല ബൈബിളിലെ പ്രതിപാദ്യ വിഷയം. മനുഷനെ ദൈവം എന്തിനു വേണ്ടിയാണ്‌ സൃഷ്ടിച്ചത്‌ എന്ന്‌ പറയുവാന്‍ വേണ്ടിയാണ്‌ ബൈബിള്‍ ഏഴുതപ്പെട്ടത്‌. അതിന്റെ ഉത്തരം ശാസ്ത്രത്തിനു പറയുവാന്‍ ഒരിക്കലും സാധിക്കയില്ലല്ലോ.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഭൂമിക്ക്‌ എത്ര വയസ്സായി? നാം അധിവസിക്കുന്ന ഭൂമിയുടെ വയസ്സ്‌ എങ്ങനെ നിര്‍ണ്ണയിക്കാം?