മരണശേഷം എന്ത്‌ സംഭവിക്കുന്നു?ചോദ്യം: മരണശേഷം എന്ത്‌ സംഭവിക്കുന്നു?

ഉത്തരം:
മരണശേഷം എന്ത്‌ സംഭവിക്കുന്നു എന്ന ചോദ്യം വാസ്തവത്തില്‍ കുഴപ്പുന്ന ചോദ്യമാണ്‌. വേദപുസ്തകം ഇതിനെപ്പറ്റി പല കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്‌. മരിക്കുന്ന ആ നിമിഷത്തില്‍ത്തന്നെ ക്രിസ്തുവില്‍ വിശ്വസിച്ചവര്‍ സ്വര്‍ഗ്ഗത്തിലേക്കും അല്ലാത്തവര്‍ നരകത്തിലേക്കും മാറ്റപ്പെടുന്നു എന്ന് വേദപുസ്തകം വ്യക്തമായി പറയുന്നു. വിശ്വാസികളെ സംബന്ധിച്ച്‌ ഈ ശരീരം വിട്ടുപിരിഞ്ഞാല്‍ ക്രിസ്തുവിനോടു കൂടെ ആണ്‌ എന്ന് നാം വായിക്കുന്നു (2കൊരി.5::6-8; ഫിലി.1:23). അവിശ്വാസികളെ സംബന്ധിച്ച്‌ മരണം അവരെ നിത്യ നരകത്തില്‍ കൊണ്ടാക്കുന്നു എന്നും വായിക്കുന്നു (ലൂക്കോ.16:22-23).

അല്‍പം ചിന്താക്കുഴപ്പം ഉണ്ടാക്കാവുന്ന വാക്യങ്ങള്‍ വെളിപ്പാടു പുസ്തകത്തില്‍ ഉണ്ട്‌. വെളി.20:11-15 വരെ നരകത്തിലുള്ളവരെ അഗ്നിക്കടലില്‍ തള്ളിയതായി നാം വായിക്കുന്നു. വെളിപ്പാടുപുസ്തകം 21,22 അദ്ധ്യായങ്ങള്‍ പുതിയ ആകാശത്തേയും പുതിയ ഭൂമിയേയും പറ്റി വിവരിക്കുന്നു. അവസാനത്തെ ഉയിര്‍ത്തെഴുന്നേല്‍പു വരെ മരിച്ചവര്‍ "തല്‍കാലീകമായി" സ്വര്‍ഗ്ഗത്തിലും നരകത്തിലും ആയിരിക്കുമെന്ന് ഈ വാക്യങ്ങളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതാണ്‌. ഒരുവന്റെ നിത്യ അവസ്ഥയില്‍ മാറ്റമൊന്നുമില്ലെങ്കിലും അത്‌ എവിടെ ചെലവിടും എന്നതില്‍ മാറ്റമുണ്ട്‌. ഭാവിയില്‍ ഒരു സമയത്ത്‌ വിശ്വാസികള്‍ പുതിയ ആകാശഭൂമിയിലേക്ക്‌ മാറ്റപ്പെടുകയും അവിശ്വാസികള്‍ ആഗ്നിക്കടലിലേക്ക്‌ തള്ളപ്പെടുകയും ചെയ്യുമെന്ന് നാം വായിക്കുന്നു (വെളി.20:11-15). നിത്യത മുഴുവന്‍ മാറ്റപ്പെടുവാന്‍ സാധിക്കാത്ത ഈ സ്ഥലങ്ങളില്‍ എത്തുന്നത്‌ ജീവിച്ചിരിക്കുമ്പോള്‍ ഒരുവന്‍ പാപക്ഷമക്കായി ക്രിസ്തുവിനെ ആശ്രയിച്ചിട്ടുണ്ടോ എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്‌.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകമരണശേഷം എന്ത്‌ സംഭവിക്കുന്നു?