settings icon
share icon
ചോദ്യം

ആരാണ്‌ യഹോവാ സാക്ഷികൾ? അവർ വിശ്വസിക്കുന്നത്‌ എന്താണ്‌?

ഉത്തരം


1870 ൽ അമേരിക്കയിലെ പെന്‍സില്വേനിയ എന്ന സ്ഥലത്ത്‌ ചാര്‍ലസ്‌ റസ്സൽ എന്ന ആളിനാൽ ആരംഭിക്കപ്പെട്ട ബൈബിള്‍ ക്ലാസ്സാണ്‌ ഇന്ന്‌ യഹോവാ സാക്ഷികൾ എന്ന പേരിൽ അറിയപ്പെടുന്ന കൂട്ടമായി പരിണമിച്ചത്‌. "മില്ലെനിയൽ ഡോൺ ബൈബിൾ സ്റ്റഠി" എന്നാണ്‌ റസ്സൽ തന്റെ ബൈബിൾ ക്ലാസ്സിനു പേരിട്ടത്‌. " മില്ലെനിയൽ ഡോൺ" എന്ന പേരില്‍ അദ്ദേഹം എഴുതുവാൻ ആരംഭിച്ച പുസ്തകങ്ങള്‍ ആറു വാല്യങ്ങളായി പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഈ പുസ്തകങ്ങളില്‍ എഴുതിയിട്ടുള്ളവയാണ്‌ ഇന്ന്‌ യഹോവാ സാക്ഷികൾ എന്ന് അറിയപ്പെടുന്നവർ വിശ്വസിക്കുന്നത്‌. 1916 ൽ റസ്സൽ മരിച്ച ശേഷം റൂഥര്‍ഫോര്‍ഡ്‌ എന്ന അദ്ദേഹത്തിന്റെ സ്നേഹിതൻ 1917 ൽ "അവസാനിച്ച മര്‍മ്മം" (The Finished Mystery) എന്ന ഒരു പുസ്തകം എഴുതി റസ്സലിന്റെ പുസ്തകത്തിന്റെ ഏഴാമത്തെ വാല്യമായി കൂട്ടിച്ചേര്‍ത്തു. അവര്‍ ആരംഭിച്ച "വാച്ച്‌ ടവര്‍ ബൈബിൾ ആന്‍ഡ്‌ ട്രാക്റ്റ്‌ സൊസൈറ്റി" മൂലമായി ഇവരുടെ ഉപദേശങ്ങള്‍ ലോകമെങ്ങും വ്യാപരിപ്പിക്കുവാൻ ഇടയാക്കി. 1931 വരെ "റസ്സലുകാര്‍" എന്ന്‌ അറിയപ്പെട്ടിരുന്ന ഇവര്‍ സംഘടനയിൽ ഏര്‍പ്പെട്ട പിരിവു മൂലം ഒരു കൂട്ടർ "യഹോവാ സാക്ഷികള്‍" എന്നും മറ്റേ വിഭാഗം "ബൈബിൾ സ്റ്റുഡന്‍സ്‌" എന്ന പേരും സ്വീകരിച്ച്‌ രണ്ടായി പിരിഞ്ഞു

എന്താണ്‌ ഇവർ വിശ്വസിക്കുന്നത്‌? അവരുടെ എഴുത്തുകള്‍ പരിശോധിച്ചാൽ പ്രധാനപ്പെട്ട ക്രിസ്തീയ ഉപദേശങ്ങള്‍ ഒന്നും അവർ വിശ്വസിക്കുന്നില്ല എന്നത്‌ വ്യക്തമാണ്‌. ഉദ്ദാഹരണമായി യേശു ആരാണെന്ന ചോദ്യത്തിന്‌ അവര്‍ പറയുന്ന മറുപടി ദൈവസൃഷ്ടികളിൽ പ്രധാനിയായ മീഖായേൽ എന്ന പ്രധാന ദൂതനാണ്‌ എന്നാണ്‌ അവർ പറയുന്നത്‌. യേശു ദൈവപുത്രനാണ്‌ എന്ന്‌ വ്യക്തമായി എഴുതിയിട്ടുള്ള വേദവാക്യങ്ങള്‍ക്ക്‌ നേരേ വിപരീതമാണ്‌ ഈ പഠിപ്പിക്കൽ (യോഹന്നാൻ.1:1, 14; 8:58; 10:30). അവര്‍ പഠിപ്പിക്കുന്നത്‌ രക്ഷ വിശ്വാസത്താല്‍ മാത്രം ലഭിക്കുന്നില്ല എന്നാണ്‌. രക്ഷ ദൈവത്തിന്റെ ദാനം എന്നും അത്‌ വിശ്വസിക്കുന്നവര്‍ക്കെല്ലാം ലഭ്യമാണ്‌ എന്നും വ്യക്തമായി പഠിപ്പിക്കുന്ന വേദവാക്യങ്ങള്‍ക്ക്‌ എതിരാണ്‌ ഈ ഉപദേശം (യോഹന്നാൻ 3:16; എഫെസ്യർ 2:8,9; തീത്തോസ് 3:5). അവർ ത്രിത്വ നിഷേധികളാണ്‌. യേശു ദൈവപുത്രനല്ല എന്നും പരിശുദ്ധാത്മാവ്‌ വെറും ദൈവശക്തി ആണെന്നും അവർ പഠിപ്പിക്കുന്നു. ക്രിസ്തുവിന്റെ മരണം നമുക്കു പകരം ആയിരുന്നു എന്നും അവര്‍ വിശ്വസിക്കുന്നില്ല.

ഇത്തരം വേദവിരുദ്ധ ഉപദേശങ്ങളെ അവര്‍ എങ്ങനെയാണ്‌ ന്യായീകരിക്കുന്നത്‌? അവരുടെ ഉപദേശം സ്ഥാപിക്കുവാന്‍ അവർ ചെയ്തത്‌ നമ്മുടെ കരങ്ങളിലെ വേദപുസ്തകം സഭയാൽ കളങ്കപ്പെടുത്തപ്പെട്ടതാണ്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ അവർ വേദപുസ്തകം അവരുടെ ഉപദേശങ്ങൾ ഉള്‍ക്കൊള്ളുമാറു "ന്യു വേള്‍ഡ്‌ ട്രാന്‍സിലേഷന്‍" എന്ന പേരില്‍ തർജ്ജിമ ചെയ്തു പ്രചരിപ്പിച്ചു. ഉപദേശങ്ങള്‍ വേദപുസ്തക അടിസ്ഥാനത്തിൽ സ്ഥാപിക്കുന്നതിനു പകരം വേദപുസ്തകത്തെ അവരുടെ ഉപദേശത്തിനു അനുസരിച്ച്‌ തിരുത്തുകയായിരുന്നു അവർ ചെയ്തത്‌. ഫലമോ? "ന്യു വേള്‍ഡ്‌ ട്രാന്‍സിലേഷന്‍" പല ആവര്‍ത്തി തിരുത്തപ്പെടേണ്ടി വന്നു.

വേദപുസ്തകത്തെ തനിയായി പഠിക്കുവാനുള്ള സ്വാതന്ത്ര്യം വിശ്വാസികള്‍ക്കില്ലാതാക്കി. അവരുടെ നേതാക്കന്‍മാർ പറയുന്നത്‌ അതേപ്രകാരം വിശ്വസിക്കുവാൻ പ്രേരിപ്പിക്കപ്പെട്ടു. ഇത്‌ വേദപുസ്തക സത്യത്തിനു എതിരായ പഠിപ്പിക്കലാണ്‌. ബെരോവായിലെ വിശ്വാസികളേപ്പോലെ ലജ്ജിക്കുവാന്‍ വകയില്ലാത്തവരായിരിക്കുവാന്‍ വേദപുസ്തകം പഠിക്കുവാൻ ദൈവം നമുക്ക്‌ ബുദ്ധി ഉപദേശിക്കുന്നു (2തിമൊത്തിയോസ് 2:15; പ്രവർത്തികൾ 17:11).

ഒരു പക്ഷെ യഹോവാ സാക്ഷികളെപ്പോലെ തീവ്രമായി അവരുടെ ഉപദേശം പ്രചരിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ വളരെ ചുരുക്കമാണ്‌. എന്നാല്‍ അവർ പ്രചരിപ്പിക്കുന്നത്‌ സത്യത്തിനു ഘടക വിരുദ്ധമായ കാര്യങ്ങളാണ്‌. അവര്‍ സത്യസുവിശേഷം മനസ്സിലാക്കുവാൻ ഇടയാകേണ്ടതിന്‌ സര്‍വകൃപാലുവായ ദൈവം ഇട വരുത്തട്ടെ.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ആരാണ്‌ യഹോവാ സാക്ഷികൾ? അവർ വിശ്വസിക്കുന്നത്‌ എന്താണ്‌?
© Copyright Got Questions Ministries