ഒരു ക്രിസ്തു വിശ്വാസിയെ ഭൂതങ്ങള്‍ ബാധിക്കുമോ?ചോദ്യം: ഒരു ക്രിസ്തു വിശ്വാസിയെ ഭൂതങ്ങള്‍ ബാധിക്കുമോ?

ഉത്തരം:
ഒരു ക്രിസ്തീയ വിശ്വാസിയെ ഭൂതങ്ങള്‍ ബാധിക്കുമോ ഇല്ലയോ എനനക വിഷയത്തെപ്പറ്റി ബൈബിളില്‍ പരാമര്‍ശം ഒന്നും ഇല്ല. എന്നാല്‍ ഒരു ക്രിസ്തീയ വിശ്വാസിയില്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവ്‌ വാസമായിരിക്കുന്നതിനാല്‍ (റോമ.8:9-11; 1കൊരി.3:16; 6:19), ദുരാത്മാവ്‌ ബാധിക്കുവാന്‍ ദൈവാത്മാവ്‌ ഒരിക്കലും സമ്മതിക്കും എന്ന്‌ തോന്നുന്നില്ല. ഒരു പക്ഷെ ഇത്‌ ഒരു വിവാദപരമായ വിഷയം ആണെങ്കിലും ഈ വിഷയത്തെപ്പറ്റി ഞങ്ങളുടെ അഭിപ്രായം ഒരിക്കലും ഒരു ക്രിസ്തീയ വിശ്വാസിയ്ക്ക്‌ ഭൂതബാധ ഉണ്ടാകയില്ല എന്നു തന്നെയാണ്‌. ഈ വിഷയത്തെപ്പറ്റി പഠിക്കുമ്പോള്‍ ഭൂതബാധയ്ക്കും ഭൂതങ്ങളാല്‍ ഏര്‍പ്പെടുന്ന വിഷമങ്ങള്‍ക്കും തമ്മില്‍ വ്യത്യാസം ഉണ്ട്‌ എന്നു മനസ്സിലാക്കിയിരിക്കണം.

ഭൂതബധ ഒരാള്‍ക്കണ്ടായാല്‍ അയാളുടെ ചിന്തയെയും പ്രവര്‍ത്തികളെയും പിശാച്‌ നിയന്ത്രിക്കുന്ന അവസ്ഥയില്‍ ആയിരിക്കും (ലൂക്കോ.4:33-35, 8:27-33; മത്താ.17:14-18). എന്നാല്‍ പിശാച്‌ ഒരാളെ ശല്യപ്പെടുത്തുകയും തെറ്റുകള്‍ ചെയ്യുവാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന അവസ്ഥ അതില്‍ നിന്ന് വളരെ വിഭിന്നമാണ്‌ (1പത്രോ.5:8-9; യാക്കോ.4:7). ആത്മീയ പോരാട്ടത്തെപ്പറ്റി പറയുന്ന വേദഭാഗത്ത്‌ പിശാചുക്കളെ ആട്ടി ഓടിക്കുന്നതിനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല എന്നത്‌ ശ്രദ്ധേയമാണ്‌ (എഫെ.6:10-18). പിശചിനോട്‌ എതിര്‍ത്തു നില്‍കുവാനാണ്‌ നമ്മോടു കല്‍പ്പിച്ചിട്ടുള്ളത്‌ (1പത്രോ.5:8-9;യാക്കോ.4:7).

തന്റെ പുത്രന്റെ രക്തത്താല്‍ വിലെയ്ക്കു വാങ്ങപ്പെട്ടു (1പത്രോ.1:18-19) ഒരു പുതിയ ശൃഷ്ടിയാക്കി മാറ്റിയെടുത്ത (2കൊരി.5:17) തന്റെ ഒരു പൈതലിനെ പിശാചിനാല്‍ ബാധിക്കപ്പെടുവാന്‍ ദൈവം അനുവദിക്കും എന്നത്‌ ചിന്തിക്കുവാന്‍ കൂടി പരുയാസമാണ്‌. വിശ്വാസികള്‍ എന്ന നിലയ്ക്ക്‌ നാം പിശാചിനോടു പോരാടുവാന്‍ കരുത്ത്‌ ആര്‍ജ്ജിച്ചവരാണ്‌. അപ്പൊസ്തലനായ യോഹന്നാന്‍ ഇപ്രകാരമാണ്‌ പറഞ്ഞിരിക്കുന്നത്‌. "കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍ നിന്നുള്ളവര്‍ ആകുന്നു. അവരെ ജയിച്ചും ഇരിക്കുന്നു. നിങ്ങളില്‍ ഇരിക്കുനനവവന്‍ ലോകത്തില്‍ ഉള്ളവനേക്കാള്‍ വലിയവനല്ലോ" (1യോഹ. 4:4). ആരാണ്‌ നമ്മിലുള്ളവന്‍? അത്‌ ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്‌. അതുകൊണ്ട്‌ ഒരു വിശ്വാസി പിശചുക്കളുടെ ലോകത്തെ ജയിച്ചവനാണ്‌. ഈ ന്യായത്തിന്റെ വെളിച്ചത്തില്‍ ഒരിക്കലും ഒരു വിശ്വാസി ഭൂതബാധിതന്‍ ആകുവാന്‍ ഇടയുണ്ട്‌ എന്ന് ചിന്തിക്കുവാന്‍ കൂടി വചനം അനുവദിക്കുന്നില്ല.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകഒരു ക്രിസ്തു വിശ്വാസിയെ ഭൂതങ്ങള്‍ ബാധിക്കുമോ?