settings icon
share icon
ചോദ്യം

ക്രിസ്ത്യാനികള്‍ ഇന്ന്‌ പഴയനിയമത്തിലെ ന്യായപ്രമാണങ്ങൾ അനുസരിക്കുവാന്‍ കടപ്പെട്ടവരാണോ?

ഉത്തരം


ഈ പ്രശ്നം മനസ്സിലാക്കുന്നതിന്റെ ആദ്യ പടിയായി പഴയനിയമത്തിലെ ന്യായപ്രമാണങ്ങള്‍ ക്രിസ്ത്യാനികള്‍ക്കല്ല യിസ്രായേൽ ജാതിക്കാണ്‌ കൊടുക്കപ്പെട്ടത്‌ എന്ന്‌ അറിയേണ്ടതാണ്‌. ചില കല്‍പനകൾ യിസ്രായേൽ എങ്ങനെ ദൈവത്തെ അനുസരിച്ച്‌ അവനു പ്രീയമായി നടക്കണം എന്നുള്ളതിനു വേണ്ടിയുള്ളതാണ്‌ (ഉദ്ദാഹരണമായി പത്തു കല്‍പനകള്‍); മറ്റു ചിലത്‌ യിസ്രായേല്‍ ജനം ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നതിനു വേണ്ടിയുള്ളതാണ്‌ (യാഗങ്ങളെ പറ്റിയുള്ള നിയമങ്ങൾ അതിനുദ്ദാഹരണമാണ്‌). മറ്റു ചിലതാകട്ടെ യിസ്രായേല്‍ മറ്റു ജാതികളിൽ നിന്ന്‌ എങ്ങനെ വ്യത്യസ്തരായിരിക്കണം എന്ന്‌ കാണിക്കുവാനാണ്‌ (ആഹാരം, വസ്ത്ര ധാരണത്തെയും കുറിച്ചുള്ള നിയമങ്ങള്‍). പഴയനിയമത്തിലെ ഒരു നിയമങ്ങളും ഇന്നത്തെ ഒരു ക്രിസ്ത്യാനിയെയും ബാധിക്കുന്നതല്ല. ക്രിസ്തു കാൽവറിയിൽ മരിച്ചപ്പോൾ അവന്‍ ന്യായപ്രമാണത്തിലെ നിയമങ്ങള്‍ക്ക്‌ അറുതി വരുത്തി എന്ന് നാം വായിക്കുന്നു (റോമർ. 10:4; ഗലാത്യർ.3:23-25; എഫെസ്യർ.2:15).

പഴയനിയമ ന്യായപ്രമാണത്തിനു പകരം ഇന്ന്‌ നാം ക്രിസ്തുവിന്റെ പ്രമാണത്തിനു കീഴിലാണ്‌ (ഗലാത്യർ.6:2). അതിങ്ങനെയാണ്‌: "നിന്റെ ദൈവമായ കര്‍ത്താവിനെ നീപൂര്‍ണ്ണ ഹൃദയത്തോടും പൂര്‍ണ്ണാത്മാവോടും പൂര്‍ണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം; ഇതാകുന്നു വലിയതും ഒന്നാമത്തേയുമായ കല്‍പന. രണ്ടാമത്തേതു അതിനോടു സമം. കൂട്ടുകാരനെ നിന്നേപ്പോലെ തന്നെ സ്നേഹിക്കേണം. “ഈ രണ്ടു കല്‍പനകളിൽ സകല ന്യായപ്രമാണവും പ്രവചനവും അടങ്ങിയിരിക്കുന്നു" (മത്തായി.22:37-40). ഇതു രണ്ടും നാം ചെയ്യുമെങ്കില്‍ ക്രിസ്തുവിനു പ്രസാദമായി ജീവിക്കാവുന്നതാണ്‌.

“അവന്റെ കല്‍പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്‍പനകൾ ഭാരമുള്ളവയല്ല" (1 യോഹന്നാൻ.5:3).പഴയ നിയമത്തിലെ മുഴുവൻ കല്പനകളുടെ ഒരു സംക്ഷിപ്തമാണ് പത്തു കല്പനകൾ. ശബത്തുനാളിനെ പറ്റിയുള്ളതല്ലാത്ത ബാക്കി ഒന്‍പതു കല്‍പനകളും പുതിയനിയമത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. വാസ്തവത്തിൽ നാം ദൈവത്തെ സ്നേഹിച്ചാൽ നാം അന്യ ദൈവങ്ങളേയോ വിഗ്രഹങ്ങളേയോ ആരാധിക്കുകയില്ല. അതുപോലെ കൂട്ടുകാരനെ തന്നേപ്പോലെ സ്നേഹിക്കുന്ന ഒരാൾ കൊല ചെയ്യുകയോ, കള്ളം പറയുകയോ, വ്യഭിചാരത്തില്‍ ഏര്‍പ്പെടുകയോ അവന്റെ യാതൊന്നും മോഹിക്കുകയോ ചെയ്യുകയില്ല. പഴയനിയമ നിയമങ്ങൾ പാലിക്കുവാനുള്ള നമ്മുടെ കഴിവില്ലായ്മയെ മനസ്സിലാക്കി യേശു ക്രിസ്തുവിന്റെ ആവശ്യകതയെ മനസ്സിലാക്കി തരുവാൻ മാത്രമാണ് കല്പനകൾ നമുക്ക് നൽകിയിരിക്കുന്നത്.(റോമർ 7: 7-9; ഗലാത്യർ 3:24) എല്ലാ കാലത്തും ജനം പഴയനിയമത്തിലെ ന്യായപ്രമാണത്തിൻ കീഴിൽ ആയിരിക്കണം എന്ന് ദൈവം ആഗ്രഹിച്ചില്ല. എന്നാല്‍ നാം ദൈവത്തേയും കൂട്ടുകാരേയും സ്നേഹിക്കുവാൻ കടപ്പെട്ടവരാണ്‌. ഇവ രണ്ടും നാം ചെയ്യുമെങ്കില്‍ ദൈവം നമ്മിൽ നിന്ന് ആഗ്രഹിക്കുന്നത് നാം ചെയ്യുന്നവർ ആണെന്ന് അര്‍ത്ഥം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രിസ്ത്യാനികള്‍ ഇന്ന്‌ പഴയനിയമത്തിലെ ന്യായപ്രമാണങ്ങൾ അനുസരിക്കുവാന്‍ കടപ്പെട്ടവരാണോ?
© Copyright Got Questions Ministries