ക്രിസ്തീയ സ്നാനത്തിന്റെ പ്രാധാന്യം എന്താണ്‌?ചോദ്യം: ക്രിസ്തീയ സ്നാനത്തിന്റെ പ്രാധാന്യം എന്താണ്‌?

ഉത്തരം:
വേദപുസ്തകം അനുസരിച്ച്‌ ഒരു വിശ്വാസിയുടെ ഉള്ളില്‍ രഹസ്യമായി നടന്ന കൃപയുടെ പ്രവര്‍ത്തനത്തിന്റെ പരസ്യമായ സാക്ഷ്യമാണ്‌ ക്രിസ്തീയ സ്നാനം. ഒരു വിശ്വാസി ക്രിസ്തുവിന്റെ മരണപുനരുദ്ധാനങ്ങളോട്‌ ഏകീഭവിച്ചു എന്നത്‌ ചിത്രീകരിക്കുകയാണ്‌ സ്നാനം. "അല്ല, യേശുക്രിസ്തുവോടു ചേരുവാന്‍ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തില്‍ പങ്കാളികളാകുവാന്‍ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങള്‍ അറിയുന്നില്ലയോ? അങ്ങനെ നാം അവന്റെ മരണത്തില്‍ പങ്കാളികളായിത്തീര്‍ന്ന സ്നാനത്താല്‍ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു. ക്രിസ്തു മരിച്ചിട്ട്‌ പിതാവിന്റെ മഹിമയാല്‍ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തില്‍ നടക്കേണ്ടതിനു തന്നെ" (റോമ. 6:3-4). ക്രിസ്തീയ സ്നാനത്തില്‍ വെള്ളത്തില്‍ താഴ്ത്തുന്നത്‌ ക്രിസ്തുവിനോടുകൂടി അടക്കം ചെയ്യുനനിതിനേയും, വെള്ളത്തില്‍ നിന്നു കയറിവരുന്നത്‌ ക്രിസ്തുവിനോടുകൂടെ ഉയിര്‍ത്തെഴുന്നേറ്റതിനേയും ചിത്രീകരിക്കുന്നു.

ഒരാള്‍ ക്രിസ്തീയ സ്നാനം സ്വീകരിക്കുന്നതിനു രണ്ട്‌ കാര്യങ്ങള്‍ ആവശ്യമാണ്‌. (1) സ്നാനപ്പെടുന്ന ആള്‍ യേശുക്രിസ്തുവിനെ രക്ഷകനായി വിശ്വസിച്ച്‌ ഏറ്റുപറഞഞിവരിക്കണം. (2) സ്നാനം എന്തിനെ പ്രതിനിധീകരിക്കുന്നു എന്ന് അയാള്‍ അറിഞ്ഞിരിക്കണം. ഒരാള്‍ യേശുക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ച്‌ ഏറ്റുപറകയും സ്നാനം തന്റെ വിശ്വാസത്തിന്റെ പരസ്യപ്രഖ്യാപനമാണ്‌, അത്‌ അനുസരണത്തിന്റെ ആദ്യത്തെ പടിയാണ്‌ എന്നു മനസ്സിലാക്കുകയും ചെയ്തശേഷം സ്നാനപ്പെടുവാന്‍ ആഗ്രഹിച്ചാല്‍, അതില്‍ നിന്ന് അയാളെ വിലക്കേണ്ട ആവശ്യമില്ല. വേദപുസ്തക അടിസ്ഥാനത്തില്‍ ക്രിസ്തീയ സ്നാനം അനുസരണത്തിന്റെ ഒരു പടിയാണ്‌. രക്ഷക്കായി ക്രിസ്തുവിനെ മാത്രം സ്വീകരിച്ചിരിക്കുന്നു എന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണത്‌. ക്രിസ്തീയ സ്നാനം വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒന്നാണ്‌. കാരണം അത്‌ അനുസരണത്തിന്റെ അടയാളമാണ്‌; മാത്രമല്ല രക്ഷക്കായി ക്രിസ്തുവിനെ മാത്രമാണ്‌ അശ്രയിച്ചിരിക്കുന്നത്‌ എന്നതിന്റെ പരസ്യമായ പ്രഖ്യാപനമാണ്‌. ക്രിസ്തുവിനോടുകൂടെ മരിച്ചു, അടക്കം ചെയ്യപ്പെട്ടു, ഉയിര്‍ത്തെഴുന്നേറ്റു എന്നതിന്റെ ചിത്രീകരണമാണത്‌.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുകക്രിസ്തീയ സ്നാനത്തിന്റെ പ്രാധാന്യം എന്താണ്‌?