'സത്യവേദപുസ്തകം ഇക്കാലത്തും ഉചിതമാണോ?ചോദ്യം: 'സത്യവേദപുസ്തകം ഇക്കാലത്തും ഉചിതമാണോ?

ഉത്തരം:
എബ്ര.4:12 ഇങ്ങനെ പറയുന്നു: "ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതായി ഇരുവായ്ത്തലയുള്ള ഏതു വാളിനേക്കാളും മൂര്‍ച്ചയേറിയതും പ്രാണനേയും ആത്മാവിനേയു സന്ധിമജ്ജകളേയും വേറുവിടുവിക്കും വരെ തുളച്ചുകയറുന്നതും ഹൃദയത്തിലെ ചിന്തകളേയും ഭാവങ്ങളേയും വിവേചിക്കുന്നതും ആകുന്നു". ഏകദേശം 1900 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ എഴുതപ്പെട്ട പുസ്തകമാണ്‌ സത്യവേദപുസ്തകം എങ്കിലും അതിന്റെ കൃത്യതയ്ക്കോ അതിന്റെ പ്രസക്തിക്കോ ഇന്നും മാറ്റം സംഭവിച്ചിട്ടില്ല. തന്നേയും തന്റെ കാര്യപരിപാടികളേയും മനുഷവര്‍ഗ്ഗത്തിന്‌ വെളിപ്പെടുത്തുവാന്‍ വേണ്ടി സര്‍വശക്തനായ ദൈവം ഉപയോഗിക്കുന്ന ഏക പ്രത്യക്ഷ മാദ്ധ്യമം ആണ്‌ സത്യവേദപുസ്തകം.

നാം അധിവസിക്കുന്ന ഈ അഖിലാണ്ഡത്തെപ്പറ്റി ബൈബിളില്‍ പറഞ്ഞിരിക്കുന്ന അനേക കാര്യങ്ങള്‍ ആധുനീക യുഗത്തില്‍ വിജ്ഞാനീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്‌. അവയില്‍ ചിലവ ഇവിടെ കുറിക്കുന്നു. ലേവ്യ.17:11; സഭാ.1:6-7; ഇയ്യോ.36:27-29; സങ്കീ.102:25-27; കൊലോ.1:16-17. വേദപുസ്തകത്തില്‍ മനുഷവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പിന്റെ കഥ പറഞ്ഞുവരുമ്പോള്‍ അനേകരെപ്പറ്റി വിവരണങ്ങളുണ്ട്‌. ഈ വിവരണങ്ങളില്‍ കൂടെ വേദപുസ്തകം മനുഷന്റെ സ്വഭാവത്തെപ്പറ്റിയും മനുഷന്റെ പ്രവണതകളെപ്പറ്റിയും നമ്മെ പഠിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. ഇന്ന്‌ കമ്പോളത്തില്‍ ലഭിക്കുന്ന ഏതു മനശാസ്ത്ര പുസ്തകങ്ങളെക്കാള്‍ വേദപുസ്തകത്തിലെ വിവരണങ്ങളാണ്‌ ശരി എന്ന്‌ നമ്മുടെ അനുദിന ജീവിതത്തിലെ അനുഭവത്തില്‍ നിന്നു നമുക്ക്‌ തന്നെ മനസ്സിലാക്കാവുന്നതാണ്‌. വേദപുസ്തകത്തിലെ ചരിത്ര സംഭവങ്ങള്‍ സത്യമാണെന്ന്‌ വേദപുസ്തകത്തിനു വെളിയിലുള്ള ചരിത്ര പുസ്തകങ്ങള്‍ സാക്ഷീകരിക്കുന്നു. ചാരിത്രീക ഗവേഷണങ്ങള്‍ വേദപുസ്തകത്തലെ ചരിത്രവസ്തുതകള്‍ ശരി എന്ന്‌ തെളിയിച്ചിട്ടുള്ളതല്ലാതെ മറിച്ചു സംഭവിച്ചിട്ടില്ല.

എന്നാല്‍ ബൈബിള്‍ ഒരു ചരിത്രപുസ്തകമോ, മനശാസ്ത്രപുസ്തകമോ അല്ലെങ്കില്‍ ഒരു ശാസ്ത്രീയ പുസ്തകമോ അല്ല എന്ന കാര്യം ഒരിക്കലും മറക്കരുത്‌. താന്‍ ആരാണെന്നും, മനുഷവര്‍ഗ്ഗത്തെപ്പറ്റിയുള്ള തന്റെ ആഗ്രഹങ്ങളും പരിപാടികളും എന്തൊക്കെ ആണെന്നും ലോകസൃഷിതാവായ ദൈവം വെളിപ്പെടുത്തിയിരിക്കുന്ന പുസ്തകമാണ്‌ ബൈബിള്‍. ബൈബിള്‍ വെളിപ്പാടിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയം, പാപത്താല്‍ മനുഷന്‍ ദൈവത്തില്‍ നിന്ന്‌ വേര്‍പിരിക്കപ്പെട്ടു എന്നും തന്റെ പുത്രന്റെ ക്രൂശു മരണത്താല്‍ ദൈവം മനുഷവര്‍ഗ്ഗത്തെ വീണ്ടെടുക്കുവാന്‍ ഒരു മാര്‍ഗ്ഗം തയ്യാറാക്കിയിട്ടുണ്ട്‌ എന്നും ഉള്ളതുമാണ്‌. വീണ്ടെടുക്കപ്പെടേണ്ട മനുഷന്റെ ആവശ്യത്തിന്‌ മാറ്റമില്ലാത്തതു പോലെ, നാം ദൈവത്തിങ്കലേയ്ക്ക്‌ തിരികെ വരണം എന്ന ദൈവത്തിന്റെ ആഗ്രഹത്തിനും ഒരിക്കലും മാറ്റം ഇല്ലാത്തതാണ്‌.

സത്യവേദപുസ്തകത്തില്‍ വളരെ കൃത്യമായും വളരെ ഉചിതമായും അനേകം കാര്യങ്ങള്‍ പരാമര്‍ശിച്ചിട്ടുണ്ട്‌. വേദപുസ്തകത്തിന്റെ കേന്ദ്ര വിഷയമായ മനുഷവര്‍ഗ്ഗത്തിന്റെ വീണ്ടെടുപ്പ്‌ എന്നത്‌ സകല മനുഷവര്‍ഗ്ഗത്തേയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്‌. ദൈവവചനം ഒരിക്കലും കാലഹരണപ്പെട്ടു പോകുവാനോ, അതിജീവിക്കപ്പെടുവാനോ, തിരുത്തി എഴുതുതപ്പെടുവാനോ സാധിക്കയില്ല. കലാചാരങ്ങള്‍ മാറുന്നു, പ്രമാണങ്ങള്‍ക്ക്‌ മാറ്റം സംഭവിക്കുന്നു, തലമുറകള്‍ വന്നു പോകുന്നു. എന്നാല്‍ വേദപുസ്തകം അത്‌ എഴുതപ്പെട്ട കാലത്ത്‌ എത്രത്തോളം പ്രസക്തവും ഉചിതവും ആയിരുന്നുവോ അതുപോലെ തന്നെ ഇന്നും മാറ്റമില്ലാത്തതായി ഇരിക്കുന്നു. വേദപുസ്തകത്തിലെ ചില സാഹചര്യങ്ങള്‍ നമ്മുടെ സാഹചര്യങ്ങളില്‍ നിന്ന്‌ വിഭിന്നം ആയിരിക്കാം. എന്നാല്‍ വേദപുസ്തകം വെളിപ്പെടുത്തുന്ന സത്യങ്ങള്‍ മാനവജാതി ഉള്ളിടത്തോളം കാലം പ്രസക്തവും ഉചിതവും ആയിരിക്കും. നമ്മുടെ അനുദിന ജീവിതത്തില്‍ ഈ സത്യങ്ങള്‍ അനുസരിച്ച്‌ ജീവിക്കുവാന്‍ നാം ബാദ്ധ്യസ്തരും ആണ്‌.മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക'സത്യവേദപുസ്തകം ഇക്കാലത്തും ഉചിതമാണോ?