settings icon
share icon
ചോദ്യം

ക്രിസ്തീയ ലോകവീക്ഷണം എന്താണ്‌?

ഉത്തരം


ഏതെങ്കിലും ഒരു പ്രത്യേക നിലപാടില്‍ നിന്ന്‌ ലോകത്തെ വീക്ഷിക്കുന്നതിനെയാണ്‌ ലോകവീക്ഷണം എന്ന വാക്കു കൊണ്ട്‌ ഉദ്ദേശമാക്കുന്നത്‌. ക്രിസ്തീയ നിലപാടിൽ നിന്ന്‌ ലോകത്തെ വീക്ഷിക്കുന്നതിനെ ക്രിസ്തീയ ലോകവീക്ഷണം എന്ന്‌ പറയുന്നു. ഒരു വ്യക്തി താന്‍ വിശ്വസിക്കുന്ന എല്ലാ കാര്യങ്ങളേയും ക്രോഡീകരിച്ച്‌ കാണുന്ന മുഴുചിത്രത്തെ ആ വ്യക്തിയുടെ ലോകവീക്ഷണം എന്ന്‌ പറയാം. ആ വ്യക്തി ലോകത്തിന്റെ പുറകിലുള്ള വാസ്തവം അങ്ങനെ ആണ്‌ ദര്‍ശിക്കുന്നത്‌. ഓരോ വ്യക്തിയുടേയും തീരുമാനങ്ങള്‍ അവനവന്റെ ലോകവീക്ഷണത്തെ അടിസ്ഥാനപ്പെടുത്തി ആയതുകൊണ്ട്‌ അത്‌ വളരെ പ്രധാനപ്പെട്ടതാണ്‌.

മേശപ്പുറത്തിരിക്കുന്ന ഒരു ആപ്പിളിനെ അനേകര്‍ കാണുന്നു. സസ്യശാസ്ത്രം പഠിച്ച ഒരാള്‍ അതിനെ വര്‍ഗ്ഗം തിരിച്ചു കാണുന്നു. ഒരു കച്ചവടക്കാരൻ അതിനെ ഒരു വ്യാപാര വസ്തുവായി കാണുന്നു. ഒരു കൊച്ചുകുട്ടി അതിനെ ഒരു രുചികരമായ ആഹാരമായി കാണുന്നു. നാം ഏതെങ്കിലും ഒന്നിനെ കാണുന്നത്‌ നമ്മുടെ ലോകവീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ്‌. ഒരു ലോക വീക്ഷണം പ്രധാനമായി മൂന്നു ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌.

1) നാം എവിടെ നിന്നു വന്നു അല്ലെങ്കില്‍ നാം ഇവിടെ ആയിരിക്കുന്നത്‌ എന്തിനുവേണ്ടിയാണ്‌? 2) ലോകത്തിന്റെ ഇന്നത്തെ അവസ്ഥക്ക്‌ കാരണം എന്താണ്‌? 3) ലോകത്തെ ശരിപ്പെടുത്തുവാന്‍ കഴിയുമോ അതിന്‌ ശ്രമിക്കേണ്ട ആവശ്യമുണ്ടോ?

ഇക്കാലത്ത്‌ വളരെ പ്രചാരത്തിൽ ഇരിക്കുന്ന ലോകവീക്ഷണം പ്രകൃത്യാശാസ്ത്രത്തെ (natuaralism) അടിസ്ഥാനപ്പെടുത്തി ഉള്ളതാണ്‌. മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഇങ്ങനെയാണ്‌ അവര്‍ ഉത്തരം പറയുന്നത്‌. 1) പ്രകൃതിയുടെ വിന്യാസത്തിന്റെ ഫലമായി പ്രത്യേക കാരണങ്ങള്‍ ഒന്നും ഇല്ലാതെ നാം ഇവിടെ ആയിരിക്കുന്നു 2) ഇപ്പോഴത്തെ അവസ്ഥക്ക്‌ കാരണം നാം പ്രകൃതി നിയമങ്ങളെ അവഗണിക്കുന്നതാണ്‌ 3) പരിതസ്ഥിതി വിജ്ഞാനം കൊണ്ടും സംരക്ഷണം കൊണ്ടും ലോകത്തെ രക്ഷിക്കുവാന്‍ കഴിയും.

ക്രിസ്തീയ ലോകവീക്ഷണമാകട്ടെ വേദപുസ്തകത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്‌. വേദപുസ്തകം മുകളില്‍ പറഞ്ഞ ചോദ്യങ്ങള്‍ക്ക്‌ ഇങ്ങനെയാണ്‌ ഉത്തരം കൊടുക്കുന്നത്‌. 1) നാം ദൈവത്തിന്റെ സൃഷ്ടിയാണ്‌. ദൈവം നമ്മെ സൃഷ്ടിച്ചത്‌ നാം ഈ ഭൂമിയെ വാഴുവാനും അവനോട്‌ കൂട്ടായ്മ ആചരിക്കുവാനുമാണ്‌ (ഉല്‍പത്തി.1:27-28; 2:15). 2) നാം ദൈവത്തിനെതിരായി പാപം ചെയ്തതുകൊണ്ട്‌ ഈ ലോകം ഇപ്പോൾ ശാപത്തിന്‌ അധീനമായിത്തീര്‍ന്നിരിക്കയാണ്‌ (ഉല്‍പത്തി.3). 3) ദൈവം തന്റെ പുത്രന്റെ മരണത്താല്‍ ഈ ലോകത്തെ വീണ്ടെടുത്തു (ഉല്‍പത്തി.3:15; ലൂക്കോസ്.19:10). ഭാവിയില്‍ സൃഷ്ടി അതിന്റെ പൂര്‍വസ്ഥിതിയിലേക്ക്‌ കൊണ്ടുവരപ്പെടും (യെശയ്യാവ്.65:15-27). വേദപുസ്തകത്തിന്റെ വീക്ഷണത്തില്‍, നാം ജീവിക്കുന്ന ഈ ലോകത്തിന്‌ പരമമായ സാന്‍മാര്‍ഗ്ഗീക മൂല്യങ്ങൾ ഉണ്ട്‌, മനുഷ്യൻ വിലപ്പെട്ടവനാണ്‌, അത്ഭുതങ്ങള്‍ക്ക്‌ ഇവിടെ സ്ഥാനമുണ്ട്‌, വീണ്ടെടുപ്പ്‌ യാഥാര്‍ത്ഥ്യമാണ്‌.

ഒരു ലോകവീക്ഷണം വ്യാപകതാത്പര്യങ്ങള്‍ അടങ്ങിയതാണ്‌. അത്‌ നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്നു. പണത്തോടുള്ള നമ്മുടെ ചിന്താഗതി, നമ്മുടെ ധാര്‍മ്മീകമൂല്യങ്ങൾ എന്നിവയെ മാത്രമല്ല രാഷ്ട്രീയത്തേയും കലയേയും അത്‌ ബാധിക്കുന്നു. ബൈബിള്‍ വിശ്വാസം വെറും ഞായറാഴ്ചകളില്‍ പള്ളിക്കുള്ളിൽ മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല. അത്‌ ഒരു ലോകവീക്ഷണമാണ്‌. മതപരം, മതേതരം എന്ന വ്യത്യാസം ബൈബിൾ വിശ്വസിക്കുന്നില്ല. "ഞാന്‍ തന്നെ വഴിയും,സത്യവും, ജീവനും ആകുന്നു" (യോഹന്നാൻ.14:6) എന്നു പറഞ്ഞ ക്രിസ്തുവാണ്‌ നമ്മുടെ ലോകവീക്ഷണത്തിന്‌ അടിസ്ഥാനമായിരിക്കേണ്ടത്‌.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

ക്രിസ്തീയ ലോകവീക്ഷണം എന്താണ്‌?
© Copyright Got Questions Ministries