സ്ത്രീകള്‍ പാസ്റ്ററന്‍മാരായും പ്രസംഗിമാരായും ശുശ്രൂഷ ചെയ്യുന്നത് അനുവദനീയമോ? സ്ത്രീകളുടെ ശുശ്രൂഷകളെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു?
ചോദ്യം: സ്ത്രീകള്‍ പാസ്റ്ററന്‍മാരായും പ്രസംഗിമാരായും ശുശ്രൂഷ ചെയ്യുന്നത് അനുവദനീയമോ? സ്ത്രീകളുടെ ശുശ്രൂഷകളെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു?
ഉത്തരം:
സ്ത്രീകള്‍ പാസ്റ്ററന്‍മാരായും പ്രസംഗിമാരായും ശുശ്രൂഷകളില്‍ പെങ്കെടുക്കാമോ എന്ന വിഷയത്തെപ്പോലെ വാദപ്രതിവാദങ്ങള്‍ക്കുള്‍പ്പെട്ട വേറൊരു വിഷയം ക്രിസ്തീയ സഭകളില്‍ ഇന്നുണ്ടോ എന്ന് സംശയമാണ്. അതുകൊണ്ട് സ്ത്രീയും പുരുഷനും എന്നുള്ള ഈ വിഷയം വളരെ പ്രധാനപ്പെട്ട ഒന്നാണ്. സ്ത്രീകള്‍ ഇത്തരം ശുശ്രൂഷകള്‍ ചെയ്യുവാന്‍ പാടില്ല എന്ന് വിശ്വസിക്കുന്ന സ്ത്രീകളും, അവ അനുവദനീയമാണ് എന്നു വിശ്വസിക്കുന്ന പുരുഷന്‍മാരും ഉണ്ട്. ഇതിനെ വിവേകശുന്യത എന്നോ വിവേചനം എന്നോ മനസ്സിലാക്കുവാന്‍ പാടില്ലത്തതാണ്. ഇതിന്റെ പുറകിലെ വിവാദ വിഷയം വേദപുസ്തക വ്യാഖ്യാനം എന്നതാണ്.
1തിമോ.2:11-12 ഇങ്ങനെ വായിക്കുന്നു. "സ്ത്രീ മൌനമായിരുന്ന് പൂര്‍ണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൌനമായിരിപ്പാനല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെ മേല്‍ അധികാരം നടത്തുവാനോ ഞാന്‍ അനുവദിക്കുന്നില്ല". ഇതിങ്ങനെ ആയിരിക്കുന്നത് മനുഷ സൃഷ്ടിയുടേയും (1തിമോ.2:13) പാപം ലോകത്തില്‍ പ്രവേശിച്ച വിധത്തിന്റേയും കാരണത്തിനാലാണ് (1തിമോ.2:14). സ്ത്രീകള്‍ പുരുഷന്‍മാരെ ഉപദേശിക്കുന്നതും പുരുഷന്‍മാരുടെ മേല്‍ അധികാരം ചെലുത്തുന്നതും ദൈവം അപ്പൊസ്തലനായ പൌലൊസില്‍കൂടെ വിലക്കിയിരിക്കുകയാണ്. പാസ്റ്ററന്‍മാര്‍ ഉപദേശിക്കുന്നവരും ആത്മീക അധികാരം ചെലുത്തുന്നവരുമായതുകൊണ്ട് ഈ വാക്യങ്ങളുടെ അടിസ്താനത്തില്‍ സ്ത്രീകള്‍ പാസ്റ്ററന്‍മാരായി ശുശ്രൂഷ ചെയ്യുന്നത് വിലക്കപ്പെട്ടിരിക്കുകയാണ്.
സ്ത്രീകള്‍ പാസ്റ്ററന്‍മാരായിക്കുവാന്‍ പാടില്ല എന്ന തീരുമാനത്തെ തിരസ്കരിക്കുന്നവര്‍ ചില ന്യായങ്ങള്‍ ഉന്നയിക്കാറുണ്ട്. സാധാരണയായി ഉന്നയിക്കുന്ന വാദം അപ്പൊസ്തലനായ പൌലോസ് അന്ന് സ്ത്രീകള്‍ ഉപദേശിക്കുന്നതില്‍ നിന്ന് അവരെ വിലക്കിയതിന്റെ കാരണം അന്നത്തെ സ്ത്രീകള്‍ വിദ്യാസമ്പന്നരല്ലായിരുന്നു എന്നതാണ്. എന്നാല്‍ ശ്രദ്ധിക്കുക: 1തിമോ.2:11-14 വരെയുള്ള ഭാഗത്ത് വിദ്യാഭ്യാസയോഗ്യതയെപ്പറ്റി ഒരു പരാമര്‍ശവുമില്ല. എന്നുതന്നെയല്ല വിദ്യാഭ്യാസമാണ് ശുശ്രൂഷകള്‍ക്ക് മാനദണ്ഡമെങ്കില്‍ കര്‍ത്താവിന്റെ ശിഷ്യന്‍മാര്‍ പലരും അതിന് യോഗ്യതയുള്ളവരാകുമായിരുന്നില്ലതാനും.
രണ്ടാമത് അവര്‍ പറയുന്ന ന്യായം പൌലൊസ് എഫേസോസ് സഭയിലുള്ള സ്ത്രീകളെ മാത്രമേ ഇത്തരം ശുശ്രൂഷകളില്‍ നിന്ന് വിലക്കിയുള്ളു എന്നാണ്. അതിന് അവര്‍ പറയുന്ന വിശദീകരണം തിമോഥെയൊസ് അന്ന് എഫേസോസ് സഭയുടെ ചുമതലയില്‍ ആയിരുന്നുവെന്നും ആ പട്ടണത്തിലെ പുറജാതികള്‍ ആര്‍ത്തെമിസ് എന്ന മഹാദേവിയുടെ ആരാധകരായിരുന്നു എന്നും സ്ത്രീകളായിരുന്നു ആരാധനയില്‍ പ്രധാന പങ്കുകള്‍ വഹിച്ചിരുന്നത് എന്നും അതുകൊണ്ട് ആ പട്ടണത്തിലെ സ്ത്രീകള്‍ ക്രിസ്തീയ ശുശ്രൂഷകളില്‍ പങ്കെടുക്കുന്നതിനെ പൌലോസ് വിലക്കി എന്നുമാണ്. എന്നാല്‍ 1തിമോ.2:11-14 വരെയുള്ള ഭാഗത്ത് ആര്‍ത്തെമിസിനെപ്പറ്റിയോ അതിന്റെ ആരാധനയെപ്പറ്റിയോ ഒരു സൂചന പോലും നാം കാണുന്നില്ല.
മൂന്നാമതായി അവര്‍ പറയുന്നത് ഈ വേദഭഗം പുരുഷനേയും സ്ത്രീയേയും പറ്റിയല്ല, ഭാര്യയേയും ഭര്‍ത്താവിനേയും പറ്റിയുള്ളതാണ് എന്നാണ്. ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്കുകള്‍ ഭാര്യയും ഭര്‍ത്താവും എന്നും തര്‍ജ്ജമ ചെയ്യാവുന്നതാണ് എന്നത് ശരിയാണ്. എന്നാല്‍ ആ വാക്കുകളുടെ പ്രാധമീക അര്‍ത്ഥം സ്ത്രീയും പുരുഷനും എന്നു തന്നെയാണ്. ശ്രദ്ധിക്കുക: ഇതേ വാക്കുകള്‍ ഇതേ അദ്ധ്യായത്തില്‍ 8-10 വരെയുള്ള വാക്യങ്ങളില്‍ ഉപയോഗിച്ചിട്ടുണ്ട്. അവിടെ ഭാര്യയും ഭര്‍ത്താവും എന്ന് ഈ വാക്കുകള്‍ തര്‍ജ്ജമ ചെയ്താല്‍ അര്‍ത്ഥം വികലമായിപ്പോകും. ഈ വാക്കുകളുടെ പ്രാധമീക അര്‍ത്ഥം സ്ത്രീയും പുരുഷനും എന്നു തന്നെയാണ്. 11-14 വരെയുള്ള വാക്യങ്ങളില്‍ ഭാര്യാഭര്‍ത്താക്കന്‍മാരേയാണ് ഉദ്ദേശിച്ചിരിക്കുന്നത് എന്ന് സന്ദര്‍ഭത്തില്‍ നിന്ന് ഒരു സൂചനയുമില്ലതാനും.
സ്ത്രീകള്‍ പാസ്റ്ററന്‍മാരായിരിക്കാം എന്നു പറയുന്നവര്‍ സാധാരണയായി ഉന്നയിക്കാറുള്ള മറ്റൊരു ന്യായം ബൈബിളില്‍ മിരിയം, ദെബോറ, ഹല്‍ദ, പ്രിസ്കില്ല, ഫേബ തുടങ്ങിയ സ്ത്രീകള്‍ ശുശ്രൂഷകളില്‍ പങ്കെടുത്തിട്ടുണ്ടല്ലോ എന്നതാണ്. സ്ത്രീകള്‍ക്ക് ക്രിസ്തീയ ശുശ്രൂഷകളില്‍ ഒരു പങ്കും പാടില്ലെന്ന് ബൈബിള്‍ പഠിപ്പിക്കുന്നില്ല. അപ്പപ്പോള്‍ സ്ത്രീകള്‍ അവരുടെ നിലയിലുള്ള ശുശ്രൂഷകള്‍ നിര്‍വഹിച്ചിട്ടുണ്ട് എന്നതില്‍ സംശയമില്ല. എന്നാല്‍ പുതിയനിയമത്തിലെ വ്യക്തമായ നിലപാടിനെ ഒരിക്കലും അവഗണിക്കുവാന്‍ പാടുള്ളതല്ല.
അപ്പൊ.പ്ര. 18 ല്‍ അക്വില്ലാസിനെപ്പറ്റിയും പ്രിസ്കില്ലായെപ്പറ്റിയും വായിക്കുന്നു. അവര്‍ ക്രിസ്തുവിന്റെ ശുശ്രൂഷകരായിരുന്നുവെന്നും കാണുന്നു. പ്രിസ്കില്ലയുടെ പേര് ആദ്യം എഴുതിയിര്‍ക്കുന്നതുകൊണ്ട് ഒരു പക്ഷേ ശുശ്രൂഷകളില്‍ അവള്‍ തന്റെ ഭര്‍ത്താവിനേക്കാള്‍ ഗണനീയയായിരുന്നിരിക്കാം എന്ന് മനസ്സിലാക്കാം. എന്നാല്‍ അവളുടെ ശുശ്രൂഷ 1തിമോ.2:11-14 വരെയുള്ള വാക്യങ്ങളെ അവഹേളിച്ചുള്ളതായിരിക്കുവാന്‍ ഒരു ന്യായവുമില്ല. പ്രവ.18:26 ല്‍ അവര്‍ അപ്പൊലോസിനെ വീട്ടില്‍ കൈക്കൊണ്ട് ദൈവവചനത്തില്‍ കൂടെ അവനെ ശിഷ്യനാക്കി എന്ന് കാണുന്നു.
റോമ. 16:1 ല്‍ ഫേബയെ ഒരു ശുശ്രൂഷക്കാരത്തിയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഫേബ ആ സഭയിലെ ഉപദേഷ്ടാവായിരുന്നു എന്ന് ഊഹിക്കുവാന്‍ ന്യായമില്ല. "ഉപദേശിപ്പാന്‍ സമര്‍ദ്ധന്‍" എന്നത് മൂപ്പന്‍മാരുടെ യോഗ്യതകളില്‍ ഒന്നായി എഴുതിയിട്ടുള്ളപ്പോള്‍ ശുശ്രൂഷകരുടെ യോഗ്യതകളില്‍ അത് ഉള്‍പ്പെടുത്തിയിട്ടില്ല എന്നത് ശ്രദ്ധേയമാണ് (1തിമോ.3:1-13;തീത്തോ.1:6-9).
1തിമോ.2:11-14 ലേക്ക് വീണ്ടും ശ്രദ്ധ തിരിക്കാം. 11,12 വാക്യങ്ങളില്‍ സ്ത്രീ ഉപദേഷ്ടാവായിരിക്കുവാന്‍ പാടില്ല എന്നു പറഞ്ഞ ശേഷം 13 ആം വാക്യത്തില്‍ അതിനുള്ള കാരണം പൌലോസ് പറഞ്ഞിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. "ആദാം ആദ്യം നിര്‍മ്മിക്കപ്പെട്ടു; പിന്നെ ഹവ്വ. ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തില്‍ അകപ്പെട്ടത്". ആദ്യം ആദാമിനെ സൃഷ്ടിച്ച് അവനു തുണയായിട്ടാണ് ദൈവം ഹവ്വയെ സൃഷ്ടിച്ചത്. സൃഷ്ടിയിലെ ഈ മുറ മനുകുലത്തെ സര്‍വലൌകീകമായി അവരുടെ കുടുംബജീവിതത്തേയും സഭാജീവിത്തേയും സ്വാധീനിക്കേണ്ടതാണ് (എഫേ.5:22-33). ഹവ്വ വഞ്ചിക്കപ്പെട്ട് പാപത്തില്‍ അകപ്പെട്ടതുകൊണ്ട് ഇന്ന് സഭയില്‍ ഉപദേശിക്കുവാനും അധികാരം ചെലുത്തുവാനുമുള്ള സ്ഥാനം പുരുഷന്‍മാര്‍ക്ക് ദൈവം കൊടുത്തിരിക്കുകയാണ്.
അതിഥിസല്‍കാരം, ദയ, സഹായം എന്നീ മറ്റു പല കൃപാവരങ്ങളില്‍ സ്ത്രീകള്‍ പുരുഷന്‍മാരെ വെല്ലാറുണ്ട്. സഭയിലെ മറ്റു പല ശുശ്രൂഷകളും സ്ത്രീകളെ ആശ്രയിച്ചാണിരിക്കുന്നത്. പരസ്യമായി പ്രാര്‍ത്ഥിക്കുന്നതിനോ പ്രവചിക്കുന്നതിനോ സ്ത്രീകള്‍ക്ക് വിലക്കു കല്‍പിച്ചിട്ടില്ല (1കൊരി.11:15). പുരുഷന്‍മാരുടെമേലുള്ള ആത്മീക അധികാരം മാത്രമാണ് വിലക്കിയിട്ടുള്ളത്. സ്ത്രീകള്‍ അവരുടെ കൃപാവര്‍ങ്ങള്‍ പരസ്യമായി വെളിപ്പെടുത്തുന്നതിനെ വേദപുസ്തകം വിലക്കിയിട്ടില്ല (1കൊരി.12). മറ്റുള്ളവരുടെ മുമ്പില്‍ ആത്മാവിന്റെ ഫലം വെളിപ്പെടുത്തുവാനും (ഗലാ.5:22-23) നഷ്ടപ്പെട്ടവരോടു സുവിശേഷം അറിയിക്കുവാനും സ്ത്രീയും പുരുഷനും ഒരുപോലെ ബാദ്ധ്യസ്തരാണ് (മത്താ.28:18-20; പ്രവ.1:8; 1പത്രോ.3:15).
ആത്മീയ നേതൃത്വം കൊടുക്കുന്നതിനും ഉപദേശിക്കുന്നതിനും സഭയില്‍ ദൈവം പുരുഷന്‍മാരെയാണ് ഏര്‍പ്പെടുത്തിരിക്കുന്നത്. സ്ത്രീകള്‍ ബുദ്ധികൂര്‍മതയില്‍ കുറവുള്ളവരായതുകൊണ്ടോ, പുരുഷന്‍മര്‍ സ്ത്രീകളേക്കാള്‍ ഉപദേശിക്കുവാന്‍ കഴിവുള്ളവര്‍ ആയതുകൊണ്ടോ (അതങ്ങനെയല്ലല്ലോ) അല്ല ഈ ക്രമീകരണം. തന്റെ സഭ ഇങ്ങനെ നടത്തപ്പെടണമെന്നാണ് ദൈവം ആഗ്രഹിക്കുന്നതെന്നു മാത്രം. ആത്മീയ നേതൃത്വം പുരുഷന്‍മാര്‍ തങ്ങളുടെ ജീവിതവിശുദ്ധിയിലും പവിത്രതയിലും ഏറ്റെടുക്കേണ്ടതാണ്. സ്ത്രീകള്‍ ആ നേതൃത്വം അംഗീകരിച്ച് അതിന് കീഴ്പടിയുകയും വേണം. സ്ത്രീകളെ പഠിപ്പിക്കുവാന്‍ സ്ത്രീകള്‍ക്ക് അധികാരം ഉണ്ട് (തീത്തോ.2;3-5). കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നതില്‍ നിന്നും ബൈബിള്‍ സ്ത്രീകളെ വിലക്കിയിട്ടില്ല. പുരുഷന്റെ മേല്‍ അധികാരം ചെലുത്തുവാനും അവരെ ഉപദേശിക്കുവാനും മാത്രമേ സ്ത്രീകള്‍ക്ക് വിലക്കുള്ളു. അങ്ങനെ നോക്കുമ്പോള്‍ ന്യായമായി പാസ്റ്ററന്‍മാരായിരിക്കുവാന്‍ ബൈബിള്‍ സ്ത്രീകളെ അനുവദിക്കുന്നില്ലെന്നര്‍ത്ഥം. അവരെ ഏതെങ്കിലും രീതിയില്‍ കൊച്ചാക്കുവാനുള്ള ഒരു ശ്രമമല്ലിത്. പ്രകൃതിദത്തായി സ്ത്രീയ്ക് ലഭിച്ചിരിക്കുന്ന സ്ഥാനം അംഗീകരിക്കുന്നു എന്നു മാത്രം.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
സ്ത്രീകള്‍ പാസ്റ്ററന്‍മാരായും പ്രസംഗിമാരായും ശുശ്രൂഷ ചെയ്യുന്നത് അനുവദനീയമോ? സ്ത്രീകളുടെ ശുശ്രൂഷകളെപ്പറ്റി ബൈബിള്‍ എന്തു പറയുന്നു?
|