കയീന്റെ ഭാര്യ ആരായിരുന്നു? കയീന്റെ ഭാര്യ അവന്റെ സഹോദരി ആയിരുന്നുവോ?
ചോദ്യം: കയീന്റെ ഭാര്യ ആരായിരുന്നു? കയീന്റെ ഭാര്യ അവന്റെ സഹോദരി ആയിരുന്നുവോ?
ഉത്തരം:
കയീന്റെ ഭാര്യ ആരായിരുന്നു എന്ന് ബൈബിള്‍ വ്യക്തമായി പറയുന്നില്ല. ഈ ചോദ്യത്തിന്റെ ഉത്തരം കയീന്റെ ഭാര്യ അവന്റെ സഹോദരി ആയിരുന്നിരിക്കുവാനേ വഴിയുള്ളൂ എന്നാണ്. ഹാബേലിനെ കൊന്നപ്പോള്‍ കയീന് എത്ര വയസ്സുണ്ടായിരുന്നു എന്ന് ബൈബിള്‍ പറയുന്നില്ല (ഉല്‍പ.4:8). അവര്‍ രണ്ടുപേരും ഓരോ തൊഴില്‍ ചെയ്ത് ജീവിച്ചിരുന്നതുകൊണ്ട് രണ്ടു പേരും കുടുംബസ്തര്‍ ആയിരുന്നിരിക്കുവാനാണ് സാധ്യത. ഹാബേല്‍ കൊല്ലപ്പെട്ടപ്പോള്‍ ആദാമിനും ഹവ്വക്കും വേറേ മക്കള്‍ ഉണ്ടായിരുന്നിരിക്കാനാണ് സാധ്യത. പിന്നീട് അവര്‍ക്ക് മറ്റു മക്കള്‍ ഉണ്ടായി എന്ന് പറയുന്നുണ്ട് (ഉല്‍പ.5:4). ഹാബേലിനെ കൊല ചെയ്ത ശേഷം കയീനുണ്ടായ ഭീതി ആ സമയത്ത് ആദാമിനും ഹവ്വക്കും മക്കളും കൊച്ചുമക്കളും ഉണ്ടായിരുന്നു എന്നതിന് തെളിവാണ്. കയീന്റെ ഭാര്യ (ഉല്‍പ.4:17) അവന്റെ സഹോദരി ആയിരുന്നിരിക്കാനേ വഴിയുള്ളൂ.
ആദാമിന്റേയും ഹവ്വയുടേയും കാലത്ത് അവര്‍ മാത്രമേ മനുകുലത്തില്‍ പെട്ടവരായിരുന്നതിനാല്‍ അവരുടെ മക്കള്‍ അന്വേന്യം വിവാഹം ചെയ്തിരിക്കണം. ലേവ്യ പുസ്തകം 18:6-18 വരെയുള്ള വാക്യങ്ങളിലാണ് ഒരേ കുടുംബത്തിലുള്ളവര്‍ അന്വേന്യം വിവാഹം ചെയ്യുന്നതിനെ ആദ്യമായി ദൈവം വിലക്കിയിരിക്കുന്നത്. ഒരേ കുടുംബത്തിലുള്ളവര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അവര്‍ക്കുണ്ടാകുന്ന മക്കള്‍ക്ക് പല വൈകല്യങ്ങളും ഉണ്ടായിരിക്കുന്നതായി കണ്ടിട്ടുണ്ട്; കുടുംബത്തിലെ വൈകല്യങ്ങള്‍ ഇരട്ടിക്കുന്നതാണ് കാരണം. വെവ്വേറേ കുടുംബത്തിലുള്ളവര്‍ തമ്മില്‍ വിവാഹിതരാകുംബോള്‍ അവര്‍ക്ക് രണ്ടു പേര്‍ക്കും ഒരേ വൈകല്യം ഉണ്ടായിരിക്കുവാന്‍ സാധ്യത കുറവാണ്.
തലമുറകള്‍ കഴിഞ്ഞതോടെ മനുഷന്റെ ജീനുകള്‍ക്ക് വളരെ അധികം മാറ്റങ്ങളും കേടുകളും സംഭവിച്ച് അതിന് മുബുണ്ടായിരുന്ന പവിത്രതയും മൌലീകത്വവും നഷ്ടപ്പെട്ടുപോയി. ആദാമിന്റേയും ഹവ്വയുടേയും ജീനുകള്‍ക്ക് യാതൊരു കോട്ടവും ഇല്ലായിരുന്നതിനാല്‍ അവര്‍ക്കും അവരുടെ ആദ്യ തലമുറകള്‍ക്കും വളരെ ആരോഗ്യമായി നീണ്ട വര്‍ഷങ്ങള്‍ ജീവിക്കുവാന്‍ കഴിഞ്ഞിരുന്നു. അക്കാലത്ത് ഒരേ കുടുംബത്തിലുള്ളവര്‍ തമ്മില്‍ വിവാഹം ചെയ്യുന്നത് കുഴപ്പമില്ലാത്ത കാര്യമായിരുന്നു. സ്വന്തം സഹോദരിയെ കയീന്‍ വിവാഹം കഴിച്ചു എന്ന് ചിന്തിക്കുവാന്‍ പോലും നമുക്ക് ഒരു പക്ഷേ അപരിചിതവും ബുദ്ധിമുട്ടുമായിരിക്കാം. മനുഷ വര്‍ഗ്ഗത്തെ മുഴുവന്‍ ഒരേ സ്ത്രീപുരുഷനില്‍ നിന്ന് ദൈവം തുടങ്ങിയതിനാല്‍ രണ്ടാം തലമുറയില്‍ സ്വന്ത സഹോദരനും സഹോദരിയും തമ്മില്‍ വിവാഹം ചെയ്താലൊഴികെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു.
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
കയീന്റെ ഭാര്യ ആരായിരുന്നു? കയീന്റെ ഭാര്യ അവന്റെ സഹോദരി ആയിരുന്നുവോ?
|