settings icon
share icon
ചോദ്യം

മനുഷ്യന്റെ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം എന്താണ്‌?

ഉത്തരം


വേദപുസ്തകം അനുസരിച്ച്‌ മനുഷ്യന്റെ കാണപ്പെടാത്ത ഘടകങ്ങളില്‍ പ്രധാനപ്പെട്ട രണ്ടെണ്ണമാണ്‌ ദേഹിയും ആത്മാവും. ഇവ തമ്മില്‍ ഉള്ള കൃത്യമായ വ്യത്യാസം എന്തെന്ന്‌ കണ്ടുപിടിക്കുവാൻ ശ്രമിക്കുന്നത്‌ ചിലപ്പോൾ നമ്മെ ആശയക്കുഴപ്പത്തിൽ എത്തിച്ചേക്കാം. മനുഷ്യന്‌ ഒരു ആത്മാവ്‌ ഉണ്ടെങ്കിലും നാം വെറും ആത്മീയ ജീവികൾ അല്ല. സത്യവേദപുസ്തകം അനുസരിച്ച്‌ വിശ്വാസികൾ മാത്രമാണ്‌ ആത്മീയജീവന്‍ പ്രാപിച്ചവർ (1കൊരിന്ത്യർ 2:11; എബ്രായർ 4:12; യാക്കോബ് 2:26). അവിശ്വാസികളുടെ ആത്മാവ്‌ മരിച്ച അവസ്തയിൽ ആണ്‌ എന്ന് വേദപുസ്തകം പറയുന്നു (എഫേസ്യർ 2:1-5; കൊലോസ്സ്യർ 2:13). പൌലൊസിന്റെ ലേഖനങ്ങളിൽ ഒരു വിശ്വാസിയുടെ ജീവിതത്തിലെ പ്രധാന ഘടകമാണ്‌ ആത്മീയത (1കൊരിന്ത്യർ 2:14; 3:1; എഫേസ്യർ 1:3; 5:19; കൊലോസ്സ്യർ 1:9; 3:16). മനുഷ്യന്റെ ആത്മാവാണ്‌ മനുഷ്യനെ ദൈവവുമായി ബന്ധപ്പെടുവാൻ ഇടയാക്കുന്നത്‌. ആത്മാവ്‌ എന്ന പദം ഉപയോഗിച്ചിരിക്കുന്നിടത്തെല്ലാം ആത്മാവായ ദൈവവുമായി (യോഹന്നാൻ 2:24) മനുഷ്യനെ ബന്ധിപ്പിക്കുന്ന ഘടകമായിട്ടാണ്‌ അതിനെ ഉപയോഗിച്ചിരിക്കുന്നത്‌.

എന്നാല്‍ ദേഹി (SOUL) എന്ന വാക്ക്‌ മനുഷ്യന്റെ കാണപ്പെടുന്നതും കാണപ്പെടാത്തതുമായ മുഴു മനുഷ്യനെയും കുറിക്കുന്നതാണ്‌. മനുഷ്യന്‌ ഒരു ആത്മാവ്‌ ഉള്ളതു പോലെ അവന്‍ ഒരു ദേഹി ഉള്ളവനല്ല. മനുഷ്യൻ ഒരു ദേഹി ആണ്‌ (ഉല്‍പത്തി.2:7). ദേഹി എന്നതിന്റെ അടിസ്ഥാനപരമായ അര്‍ത്ഥം "ജീവന്‍" എന്നാണ്‌. എന്നാല്‍ ഈ അര്‍ത്ഥത്തിൽ മാത്രമല്ലാതെ ഈ പദം വേദപുസ്തകത്തിൽ പലപ്പോഴും ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌.

ശാരീരികമായി മരിക്കുമ്പോള്‍ ദേഹിയിൽ നിന്ന് ജീവൻ പിരിക്കപ്പെടുന്നു (ഉല്‍പത്തി.35:18; യിരമ്യാവ്.15:2). ദേഹിയും ആത്മാവും മനുഷന്റെ ആത്മീയതയുടേയും വൈകാരീകതയുടേയും കേന്ദ്രമാണ്‌ (ഇയ്യോ.30:25; സങ്കീ.43:5; യെര.13:17). ദേഹി എന്ന വാക്ക്‌ മരിക്കുന്നതിനു മുമ്പോ മരിച്ച ശേഷമോ ഉള്ള മുഴു മനുഷനേയും കുറിക്കുന്നു.

ദേഹിയും ആത്മാവും ബന്ധപ്പെട്ടിരിക്കുന്നവയാണ്‌ എങ്കിലും പിരിക്കപ്പെടാവുന്നതാണ്‌ (എബ്രായർ.4:12). ദേഹി എന്നത്‌ മനുഷ്യന്റെ മുഴു ജീവനേയും കുറിക്കുന്നു. നാം ആയിരിക്കുന്നതു മുഴുവനുമാണത്‌. ആത്മാവാണ്‌ മനുഷ്യനെ ദൈവവുമായി ബന്ധപ്പെടുത്തുന്ന ഘടകം.

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

മനുഷ്യന്റെ ദേഹിയും ആത്മാവും തമ്മിലുള്ള വ്യത്യാസം എന്താണ്‌?
© Copyright Got Questions Ministries