| |
എന്താണ് പാപിയുടെ പ്രാര്‍ത്ഥന?
ചോദ്യം: എന്താണ് പാപിയുടെ പ്രാര്‍ത്ഥന?
ഉത്തരം:
ഒരു വ്യക്തി താന്‍ പാപിയാണെന്നും തനിക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും മനസ്സിലാക്കുംബോള്‍ താന്‍ ദൈവത്തോടു ചെയ്യുന്ന പ്രാര്‍ത്ഥനക്കാണ് പാപിയുടെ പ്രാര്‍ത്ഥന എന്ന് പറയുന്നത്. വെറും ഈ പ്രാര്‍ത്ഥന ഏറ്റുപറയുന്നതുകൊണ്ടു മാത്രം എന്തെങ്കിലും സംഭവിക്കും എന്ന് ആരും കരുതേണ്ട ആവശ്യമില്ല. താന്‍ പാപിയാണെന്നും, തനിക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെന്നും ഒരു വ്യക്തി യഥാര്‍ത്ഥത്തില്‍ മനസ്സിലാക്കി വിശ്വാസത്തോടെ ഹൃദയത്തിന്റെ ആഴത്തില്‍ നിന്ന് ഈ പ്രാര്‍ത്ഥന പ്രാര്‍ത്ഥിക്കുന്നെങ്കില്‍ മാത്രമേ ഈ പ്രാര്‍ത്ഥന ഉപകരിക്കയുള്ളൂ.
പാപിയുടെ പ്രാര്‍ത്ഥനയുടെ ആദ്യത്തെ ദര്‍ശനം നാമെല്ലാവരും തെറ്റുചെയ്തവരാണെന്നാണ്. റോമ.3:10 ഇങ്ങനെ പറയുന്നു: "നീതിമാന്‍ ആരുമില്ല; ഒരുത്തന്‍ പോലുമില്ല". വേദപുസ്തകം വളരെ തെളിവായി പഠിപ്പിക്കുന്ന കാര്യം നാമെല്ലാവരും തെറ്റുകാരാണ് എന്നതാണ്. നമുക്ക് ദൈവത്തിന്റെ ദയയും പാപക്ഷമയുമാണ് ആവശ്യമായിരിക്കുന്നത് (തീത്തോ.3:5-7). നമ്മുടെ പാപങ്ങള്‍ നിമിത്തം നാം നിത്യ ശിക്ഷ അര്‍ഹിക്കുന്നവരാണ് (മത്താ.25:46). പാപിയുടെ പ്രാര്‍ത്ഥനയാകട്ടെ, ശിക്ഷക്കു പകരം ദയ അപേക്ഷിക്കുകയാണ്. ദൈവ കോപത്തിനു പകരം ദൈവത്തിന്റെ കരുണക്കായുള്ള അപേക്ഷയാണത്.
പാപിയുടെ പ്രാര്‍ത്ഥനയുടെ രണ്ടാമത്തെ ദര്‍ശനം പാപപങ്കിലമായ, നഷ്ടപ്പെട്ട നമ്മുടെ അവസ്ഥയില്‍ നിന്ന് നമ്മുടെ വിടുതലിനായി ദൈവം എന്താണ് ചെയ്തിരിക്കുന്നത് എന്നതാണ്. യേശു ക്രിസ്തു എന്ന പേരില്‍ ദൈവം ജഡം ധരിച്ച് ഒരു മനുഷനായി ഈ ലോകത്തില്‍ വന്നു (യോഹ.1:1,14). യേശുകര്‍ത്താവ് ദൈവത്തെപ്പറ്റിയുള്ള സത്യങ്ങള്‍ പഠിപ്പിച്ചതു മാത്രമല്ല തികച്ചും പാപരഹിതവും നീതിപരവുമായ ഒരു ജീവിതം നയിക്കുകയും ചെയ്തു (യോഹ.8:46; 2കൊരി.5:21). അതിനു ശേഷം യേശുകര്‍ത്താവ് നമ്മുടെ പാപത്തിന്റെ ശിക്ഷ വഹിച്ചുകൊണ്ട് ക്രൂശില്‍ മരിച്ചു (റോമ.5:8). പാപത്തിന്‍മേലും മരണത്തിന്‍മേലും പാതാളത്തിന്‍മേലും തനിക്കുള്ള അധികാരത്തെ തെളിയിച്ചുകൊണ്ട് താന്‍ മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റു (കൊലോ.2:15; 1കൊരി.15-ആം അദ്ധ്യായം). ഇതിന്റെ അടിസ്ഥാനത്തില്‍ നാം ക്രിസ്തുവിനെ വിശസിച്ച് തന്നില്‍ ശരണപ്പെടുമെങ്കില്‍, നമ്മുടെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ട് നമുക്ക് ക്രിസ്തുവിനോടു കൂടെ നിത്യതയില്‍ പ്രവേശിക്കുവാന്‍ കഴിയും. നാം ചെയ്യേണ്ട ഒരേ ഒരു കാര്യം തന്റെ മരണപുനരുദ്ധാനങ്ങളില്‍ വിശ്വസിച്ച് ഏറ്റുപറഞ്ഞ് സ്വീകരിക്കുക മാത്രമാണ് (റോമ.10:9-10). നാം രക്ഷിക്കപ്പെടുവാന്‍ ഒരേ ഒരു മാര്‍ഗം ക്രിസ്തു മാത്രമാണ്; അതും കൃപയാല്‍ മാത്രമാണ്; അത് വിശ്വാസത്താല്‍ മാത്രമാണ് നമുക്കു ലഭിക്കുന്നത്. എഫേ.2:8 ഇങ്ങനെ പറയുന്നു: "കൃപയാലല്ലോ നിങ്ങള്‍ വിശ്വാസം മൂലം രക്ഷിക്കപ്പെട്ടിരിക്കുന്നത്; അതിനും നിങ്ങള്‍ കാരണമല്ല, ദൈവത്തിന്റെ ദാനമത്രേ ആകുന്നു".
പാപിയുടെ പ്രാര്‍ത്ഥന ഏറ്റുപറയുന്നത് നിങ്ങള്‍ രക്ഷക്കായി ക്രിസ്തുവില്‍ മാത്രം വിശ്വസിച്ചിരിക്കുന്നു എന്നത് വെളിപ്പെടുത്തുക മാത്രമാണ് ചെയ്യുന്നത്. ഇത് രക്ഷ കൈപ്പറ്റുവാനുള്ള മാന്ത്രീക വാക്കുകളല്ല. ക്രിസ്തുവിന്റെ മരണ പുനരുദ്ധാനങ്ങളുടെ മേല്‍ നിങ്ങള്‍ വച്ചിരിക്കുന്ന വിശ്വാസം മാത്രമാണ് നിങ്ങളെ രക്ഷിക്കുന്നത്. നിങ്ങള്‍ പാപിയാണെന്നത് മനസ്സിലായെങ്കില്‍, നിങ്ങള്‍ക്ക് ഒരു രക്ഷകനെ ആവശ്യമുണ്ടെങ്കില്‍. ആ രക്ഷകന്‍ നിങ്ങള്‍ക്കായി മരിച്ചുയിര്‍ത്ത ക്രിസ്തുവാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു
എങ്കില്‍ ഈ പ്രാര്‍ത്ഥന അതിന് ഉപകരിക്കും. ഈ പ്രാര്‍ത്ഥനയോ മറ്റേതെങ്കിലും പ്രാര്‍ത്ഥനയോ നിങ്ങളെ രക്ഷിക്കുകയില്ല. ക്രിസ്തുവിലുള്ള നിങ്ങളുടെ വിശ്വാസമാണ് നിങ്ങളെ രക്ഷിക്കുന്നത്. ഈ പ്രാര്‍ത്ഥന ക്രിസ്തുവിങ്കലുള്ള നിങ്ങളുടെ വിശ്വാസത്തെ വെളിപ്പെടുത്തുവാനുള്ള ഒരു മാര്‍ഗ്ഗം മാത്രമാണ്. "കര്‍ത്താവേ, ഞാന്‍ തെറ്റു ചെയ്തിട്ടുണ്ടെന്നും ശിക്ഷായോഗ്യനാണെന്നും ഞാന്‍ അറിയുന്നു. യേശുകര്‍ത്താവ് എന്റെ പാപപരിഹാരാര്‍ത്ഥം മരിച്ചടക്കപ്പെട്ട് മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗത്തില്‍ ജീവിക്കുന്നു എന്ന് ഞാന്‍ വിശ്വസിക്കുന്നു. കര്‍ത്താവേ, എന്റെ പാപങ്ങള്‍ ക്ഷമിച്ച് എന്നെ നിന്റെ പൈതലാക്കേണമേ. പ്രര്‍ത്ഥന കേട്ടതു കൊണ്ട് നന്ദി. നിത്യജീവനായി സ്തോത്രം. യേശുകര്‍ത്താവിന്റെ നാമത്തില്‍ തന്നെ. ആമേന്‍."
ഇവിടെ വായിച്ചതിന്റെ അടിസ്ഥാനത്തില്‍ നിങ്ങള്‍ ക്രിസ്തുവിനായി ഒരു തീരുമാനം എടുത്തെങ്കില്‍ "ഞാന്‍ ഇന്ന് ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചു" എന്ന ബട്ടണില്‍ ക്ലിക്കുചെയ്യുക
മലയാളം ഹോം പേജിലേക്ക് തിരികെ പോവുക
എന്താണ് പാപിയുടെ പ്രാര്‍ത്ഥന?
|
|
|