settings icon
share icon
ചോദ്യം

സഭയുടെ ഉല്‍പ്രാപണം എന്നു പറഞ്ഞാല്‍ എന്താണ്‌?

ഉത്തരം


"ഉല്‍പ്രാപണം" എന്ന വാക്ക്‌ വേദപുസ്തകത്തില്‍ പ്രതിപാദിച്ചിട്ടില്ല. ഇത് ലത്തീൻ ഭാഷയിൽ നിന്ന് എടുത്ത പദമാണ്, ഇതിനർത്ഥം ഒരു സ്ഥലത്തുനിന്നു മറ്റൊരിടത്തേക്ക് മാറ്റുക, വഹിച്ചുകൊണ്ടുപോകുക, തട്ടിപ്പറിച്ചു കൊണ്ടുപോകുക എന്നൊക്കെയാണ്. എന്നാല്‍ ഉല്‍പ്രാപണം എന്ന വാക്കില്‍ അടങ്ങിയിരിക്കുന്ന ആശയം വേദപുസ്തക സത്യമാണ്‌. പാപത്തിനും അനീതിക്കും എതിരായ ദൈവത്തിന്റെ നീതിയുള്ള ന്യായവിധി ഈ ഭൂമിയില്‍ ദൈവം ചൊരിയുന്ന പീഡന കാലത്തിനു മുന്‍പ്‌ തന്റെ ജനത്തെ ദൈവം ഈ ഭൂമിയിയില്‍ നിന്ന് മാറ്റുന്നതിനെ ആണ്‌ സഭയുടെ ഉല്‍പ്രാപണം എന്നു പറയുന്നത്‌. 1തെസ്സ.4:13-18; 1 കൊരി.15:50-54 വരെയുള്ള വേദഭാഗങ്ങളിലാണ്‌ സഭയുടെ ഉല്‍പ്രാപണത്തെപ്പറ്റി നാം വായിക്കുന്നത്‌. ക്രിസ്തുവില്‍ മരിച്ച എല്ലാവരും ഉയിര്‍ത്തെഴുന്നേറ്റ്‌ തേജസ്ക്കരിക്കപ്പെട്ട ശരീരം ഉള്ളവരായിത്തീരും. അപ്പോള്‍ ഈ ഭൂമിയില്‍ ജീവനോടിരിക്കുന്ന ദൈവജനവും രൂപാന്തരപ്പെട്ട്‌ തേജസ്കരിക്കപ്പെട്ട ശരീരം ഉള്ളവരായി ക്രിസ്തുവിനോടു കൂടെ വാന മേഘങ്ങളില്‍ എടുക്കപ്പെടും. "കര്‍ത്താവു താനും ഗംഭീരനാദത്തോടും പ്രധാന ദൂതന്റെ ശബ്ദത്തോടും ദൈവത്തിന്റെ കാഹളത്തോടും കൂടെ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഇറങ്ങിവരികയും ക്രിസ്തുവില്‍ മരിച്ചവര്‍ മുമ്പെ ഉയിര്‍ത്തെഴുന്നേല്‍ക്കയും ചെയ്യും. പിന്നെ ജീവനോടു ശേഷിക്കുന്ന നാമെല്ലാവരും ഒരുമിച്ച്‌ ആകാശത്തില്‍ കര്‍ത്താവിനെ എതിരേല്‍ക്കുവാന്‍ മേഘങ്ങളില്‍ എടുക്കപ്പെടും. ഇങ്ങനെ നാം എപ്പോഴും കര്‍ത്താവിനോടു കൂടെ ഇരിക്കും" (1തെസ്സ.4:16-17).

നിത്യതക്കു പാകമായ രീതിയിൽ ഒരുശരീരത്തോടുകൂടിയ പെട്ടന്നുള്ള രൂപാന്തരമാണ് ഉൽപ്രാപണത്തിൽ സംഭവിക്കുന്നത്.ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ നാം അവനെ താൻ ഇരിക്കുംപോലെ തന്നെ കാണുന്നവരാകകൊണ്ട് അവനോടു സാദൃശ്യന്മാരാകും.( 1യോഹ 3:2). ഉൽപ്രാപണം ക്രിസ്തുവിന്റെ രണ്ടാം വരവിൽ നിന്ന് വ്യത്യസ്തമാണ്. ഉൽപ്രാപണത്തിൽ ആകാശത്തിൽ കർത്താവിനെ എതിരേൽക്കുവാൻ നാം മേഘങ്ങളിൽ എടുക്കപ്പെടും (തെസ്സ 4:17). എന്നാൽ തന്റെ രണ്ടാം വരവിൽ ( മഹത്വ പ്രത്യക്ഷതയിൽ)അവൻ ഒലിവുമലയിൽ ഇറങ്ങിവരും.അപ്പോൾ വലിയ ഭൂകമ്പം ഉണ്ടാകും, അതെ തുടർന്ന് അവൻ തന്റെ ശത്രുക്കളെ തോൽപ്പിക്കും ( സെഖര്യാവ്14:3-4 ). രണ്ടാം വരവിനെ കുറിച്ച് പഴയനിയമത്തിൽ പ്രതിപാദിച്ചിരുന്നങ്കിലും പഠിപ്പിച്ചിരുന്നില്ല.പൗലോസ് ഇതിനെ ഇപ്പോൾ വെളിപ്പെട്ട മർമം എന്ന് വിളിക്കുന്നു.

"ഞാന്‍ ഒരു മര്‍മ്മം നിങ്ങളോടു പറയാം. നാം എല്ലാവരും നിദ്ര കൊള്ളുകയില്ല; എന്നാല്‍ അന്ത്യ കാഹള നാദത്തിങ്കല്‍ പെട്ടെന്ന് കണ്ണിമയ്ക്കുന്നതിനിടയില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. കാഹളം ധ്വനിക്കും; മരിച്ചവര്‍ അക്ഷയരായി ഉയിര്‍ക്കയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും" (1കൊരി.15:51-52). ഈ മഹത്വകരമായ പ്രത്യാശയ്ക്കായി നാമെല്ലാവരും നോക്കി കാത്തിരിക്കേണ്ടതാണ്‌. പാപത്തില്‍ നിന്ന് നാം ഒടുവിലായി രക്ഷപെടുന്നത്‌ ഇങ്ങനെയാണ്‌. അതിനു ശേഷം നാം യുഗായുഗങ്ങളായി ദൈവത്തോടു കൂടെ ആയിരിക്കും. ഉല്‍പ്രാപണത്തെപ്പറ്റിയും അതിനോട്‌ അനുബന്ധിച്ച വിഷയങ്ങളെപ്പറ്റിയും അനേകര്‍ വാദപ്രതിവാദങ്ങളില്‍ ഏര്‍പ്പെടാറുണ്ട്‌. അത്‌ ഒരിക്കലും ദൈവഹിതമല്ല. മറിച്ചു ഇത് നിത്യമായ പ്രത്യാശ നൽകുന്ന ആശ്വാസത്തിന്റെ സന്ദേശമാണ്. ഈ വചനങ്ങളെക്കൊണ്ട്‌ അന്വേന്യം ആശസിപ്പിച്ചുകൊള്ളുവീന്‍ എന്നാണ്‌ അപ്പൊസ്തലന്‍ പറഞ്ഞിരിക്കുന്നത്‌ (1 തെസ്സ.4:18).

English



മലയാളം ഹോം പേജിലേക്ക്‌ തിരികെ പോവുക

സഭയുടെ ഉല്‍പ്രാപണം എന്നു പറഞ്ഞാല്‍ എന്താണ്‌?
© Copyright Got Questions Ministries